ഇസ്രായേലിന്‍റെ അടിച്ചമര്‍ത്തകലുകള്‍ക്കെതിരെയുള്ള പ്രതിഷേധം ജന്മനാടിനുമേലുള്ള അവകാശത്തെ കുറിച്ചുള്ള ഓര്‍മ്മപ്പെടുത്തല്‍ ദബ്കേ, ആഘോഷവേളകളിലാണ് സാധാരണ അവതരിപ്പിക്കാറ്
കല ശക്തമായ പ്രതിരോധ മാര്ഗമാണ്. ലോകത്തെല്ലായിടത്തും എല്ലാക്കാലത്തും പ്രതിരോധത്തിനായി കലകളുപയോഗിക്കപ്പെട്ടിട്ടുണ്ട്. പാലസ്തീനിലെ ജനതയുടെ ദബ്കേ എന്ന നൃത്തത്തിന് ചെറുത്തുനില്പ്പിന്റെയും പോരാട്ടത്തിന്റെയും മുഖം നല്കിയിരിക്കുകയാണ് ഈ ചെറുപ്പക്കാര്.

ഇവര് ഈ നൃത്തത്തിലൂടെ ലോകത്തെ കാണിക്കുന്നത് അവരുടെ പ്രതിരോധമാണ്. സ്വന്തം സ്വതവും അവകാശങ്ങളും ലോകത്തെ കാണിക്കാന് ഇതിലും ശക്തമായ മാര്ഗമെന്തുണ്ട്. ഇസ്താംബുളിലെ ലെവന്റിലെ ജനങ്ങളുടെയാണ് ദബ്കേ. സാധാരണ വിവാഹം പോലെയുള്ള ആഘോഷങ്ങളിലാണ് ഈ നൃത്തം അവതരിപ്പിക്കപ്പെടുന്നത്. വളരെ ശക്തമായ പ്രതിരോധമാര്ഗങ്ങളിലൊന്നായാണ് ഈ ചെറുപ്പക്കാര് ഈ നൃത്തത്തെ കാണുന്നത്.
ഇസ്രായേലിന്റെ അടിച്ചമര്ത്തകലുകള്ക്കെതിരെയുള്ള പ്രതിഷേധമായി അവര് ആടുകയാണ്. സ്വന്തം ജന്മനാടിന്റെ മേലുള്ള അവരുടെ അവകാശം ഉറപ്പിക്കുകയാണ്.
