നല്ല മുറുക്കത്തില്‍ വലിച്ചു കെട്ടിയ കയര്‍. അതിനടുത്ത് ബൈക്കില്‍ അയാള്‍ നിന്നു. വിസില്‍ മുഴങ്ങിയതും വണ്ടി മുന്നോട്ടു കുതിച്ചു. റോഡിലൂടെയല്ല, ആകാശത്തിലൂടെ വലിച്ചു കെട്ടിയ കയറിലൂടെ അയാള്‍ ചീറിപ്പാഞ്ഞു. ഒറ്റയ്ക്കല്ല. ബൈക്കില്‍നിന്ന് താഴേക്ക് വീണു കിടക്കുന്ന കയറില്‍ മറ്റൊരാള്‍ കൂടിയുണ്ട്. ആ ബൈക്ക് അതിവേഗം ലക്ഷ്യ സ്ഥാനത്തെത്തും വരെ കണ്ടു നിന്ന ആര്‍ക്കും ശ്വാസം വിടാനാവില്ല. അത്രയ്ക്ക് സാഹസികം. 

ചൈനയിലാണ് ഈ ബൈക്ക് അഭ്യാസ പ്രകടനം. ചൈനയിലെ പീപ്പിള്‍സ് ഡെയ്‌ലിയാണ് ഇതിന്റെ വീഡിയോ പുറത്തുവിട്ടത്. 

ഇതാ, കാണൂ ആ ദൃശ്യങ്ങള്‍: