അനുഭവങ്ങളുടെ ഖനിയാണ് പ്രവാസം. മറ്റൊരു ദേശം. അപരിചിതരായ മനുഷ്യര്‍. പല ദേശക്കാര്‍. പല ഭാഷകള്‍. കടലിനിപ്പുറം വിട്ടു പോവുന്ന സ്വന്തം നാടിനെക്കുറിച്ചുള്ള ഓര്‍മ്മകള്‍ കൂടി ചേരുമ്പോള്‍ അത് അനുഭവങ്ങളുടെ കോക് ടെയിലായി മാറുന്നു. പ്രിയ പ്രവാസി സുഹൃത്തേ, നിങ്ങള്‍ക്കുമില്ലേ, അത്തരം അനേകം ഓര്‍മ്മകള്‍. അവയില്‍ മറക്കാനാവാത്ത ഒന്നിനെ കുറിച്ച് ഞങ്ങള്‍ക്ക് എഴുതാമോ? പ്രവാസത്തിന്റെ ദിനസരിക്കുറിപ്പുകളിലെ നിങ്ങളുടെ അധ്യായങ്ങള്‍ക്കായി ഇതാ ഏഷ്യാനെറ്റ് ന്യൂസ് ഒരുക്കുന്ന പ്രത്യേക ഇടം, ദേശാന്തരം. ഫോട്ടോയും പൂര്‍ണ്ണ വിലാസവും കുറിപ്പും webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കാം. ദേശാന്തരം എന്ന് സബ് ജക്റ്റ് ലൈനില്‍ എഴുതാന്‍ മറക്കരുത്




വര്‍ഷങ്ങള്‍ക്ക് മുമ്പ് ഒരു നവംബര്‍. ബോംബെയില്‍ മരുഭൂമിയുടെ നാട്ടിലേക്ക് വിമാനം കയറി. ആദ്യമായി ആകാശ നൗകയുടെ മണമറിഞ്ഞു. അപരിചിതരായ കുറെ മുഖങ്ങള്‍, ജിജ്ഞാസ നിറഞ്ഞ കണ്ണുകള്‍ പരസ്പരം നോക്കി. 

ബോംബെ നഗരം യാത്ര പറഞ്ഞ് താഴേക്ക് ഊളിയിട്ടുപോവുന്നത് ഞാന്‍ ഇമവെട്ടാതെ നോക്കിനിന്നു. മേഘങ്ങള്‍ ആശീര്‍വാദമര്‍പ്പിച്ചു കടന്നുപോയിക്കൊണ്ടിരുന്നു.

സുന്ദരികളായ എയര്‍ ഹോസ്റ്റസുകള്‍ കൃഷ്ണമണികള്‍ ക്ലോക്കിലെ പെന്‍ഡുലം പോലെ ആട്ടിക്കൊണ്ട് മുന്നിലൂടെ കടന്നുപോയി. അവര്‍ നല്‍കിയ മധുരം നുണഞ്ഞുകൊണ്ട് ഞാനെന്റെ സ്വപ്‌നങ്ങള്‍ നെയ്തു തുടങ്ങി.

സ്വപ്‌നത്തില്‍, ഏതോ ഗള്‍ഫ് നഗരത്തിലെ ഉയരമുള്ള ചില്ലുകൊട്ടാരത്തിന്റെ മൂന്നാം നിലയിലാണ് ഞാന്‍. എസിയില്‍ തണുത്ത ചില്ലിട്ട മുറിയില്‍ നിന്നും എനിക്കാ സിറ്റി മുഴുവന്‍ കാണാം. ആകാശത്തെന്നപോലെ ഭാവനകള്‍ക്ക് സഞ്ചരിക്കാന്‍ മേഘങ്ങള്‍, മുന്നില്‍ അക്രിലിക്കും ഓയില്‍ കളറും ജലച്ചായങ്ങളും പ്രത്യേക അറകളില്‍ അടുക്കിവെച്ചിരിക്കുന്നു, എല്ലാറ്റിനും പ്രത്യേകം പ്രത്യേകം ബ്രഷുകള്‍, തലചായ്ക്കാനുതകുന്ന തിരിയുന്ന ചക്രങ്ങളുള്ള കസേര. മുന്നില്‍ സ്റ്റാന്റില്‍ ത്രീഡി ഫ്രെയ്മില്‍ തീര്‍ത്ത കാന്‍വാസ് എന്നെ കാത്തുകിടക്കുന്നു.

സ്വപ്‌നം മുറിച്ച് ഒരു ഇടപെടല്‍. തൊട്ടടുത്തിരുന്ന അപരിചിതനായ ചെറുപ്പക്കാരന്‍ എന്നോട് മന്ത്രിച്ചു: 'മലയാളിയാണല്ലേ?' 

'അതെ'. 

'ഞാനാദ്യായിട്ടാ...' 

'ഞാനും.' 

വിശേഷങ്ങള്‍ പലതും പങ്കുവെച്ച് സമയം പോയതറിഞ്ഞില്ല. 

റിയാദ് നഗരം മിന്നാമിനുങ്ങുകള്‍കൊണ്ട് അലങ്കരിച്ചപോലെ കാണാന്‍ തുടങ്ങി. എന്റെ ശരീരം തണുത്തുവിറച്ചു തലമുടികള്‍ക്ക് ബലം വെച്ചു, ചെവിക്കുള്ളില്‍ നിന്നാരോ ഡയഫ്രം പിടിച്ചുവലിക്കുന്നപോലെ, ആ വേദന അസഹ്യമായി തോന്നി. അടഞ്ഞ ചെവി മൂക്ക് പൊത്തിപ്പിടിച്ച് ശ്വാസം ശക്തിയായി പുറത്തേക്ക് തള്ളി, ചെവികള്‍ തുറന്നു. അപ്പോഴേക്കും റിയാദ് എയര്‍പോര്‍ട്ടില്‍ വിമാനം ലാന്റ് ചെയ്തുകഴിഞ്ഞിരുന്നു. 

ഞങ്ങള്‍ രണ്ടുപേരും ഒരുമിച്ചായിരിക്കണേ എന്നഗ്രഹിച്ചു. പരിചിതമല്ലാത്ത നാട്ടില്‍ തനിച്ചാവാതിരിക്കാന്‍ മനസു വെമ്പി. ഇമിഗ്രേഷന്‍ ക്യുവില്‍ എന്റെ പിറകിലായി അവന്‍ നിന്നു. എന്റെ മുന്നിലെ അപരിചിതന്‍ എന്നെ നോക്കി ചോദിച്ചു 

'പുതിയ ആളാണല്ലേ ?'

'അതെ'

'റിയാദിലെക്കാണോ?'

അതിന്റെ യഥാര്‍ത്ഥ ഉത്തരം എനിക്കറിയില്ലായിരുന്നു. റിയാദിലേക്കല്ലാതെ പിന്നെങ്ങോട്ടാണെന്ന് മനസ്സില്‍ മന്ത്രിച്ചു. അയാള്‍ പാസ്‌പോര്‍ട്ട് വാങ്ങി, ചട്ടയിലെ അശോകസ്തംഭത്തിനരികില്‍ ഒട്ടിച്ചുവെച്ച കടലാസുതുണ്ടില്‍ എഴുതിയത് നോക്കിപറഞ്ഞു 

'ഇത് റിയാദിലേക്കല്ല, 600 കിലോമീറ്റര്‍ അകലെ ഖസീമിലേക്കാണല്ലോ'

ഞാന്‍ അതിശയിച്ചുപോയി. ഉടനെ ഞാന്‍ പറഞ്ഞു എന്റെ കൂടെ ഒരാളു കൂടെയുണ്ട്. അവന്റെ പാസ്‌പോര്‍ട്ടും വാങ്ങി അയാള്‍ക്ക് കാണിച്ചു. 'ഇതും അങ്ങോട്ടാണല്ലോ!' 
എനിക്ക് അല്‍പം ആശ്വാസം തോന്നി. 

ആ നല്ല മനുഷ്യന്‍ ഞങ്ങളെ നോക്കി പറഞ്ഞു: 'ഒരു പേടിയും പേടിക്കണ്ട, ഞാന്‍ കൂടെയുണ്ട്. ഞാനും അഞ്ചു വര്‍ഷം മുമ്പ് പുതിയതായിരുന്നു, ഇവിടെനിന്നും കണക്ഷന്‍ ഫ്‌ളൈറ്റ് കിട്ടും ഖസീമിലേക്ക.് വരൂ നമുക്ക് അന്വേഷിക്കാം' 

ജ്യേഷ്ട സുഹൃത്തിനെപോലെ ഞങ്ങള്‍ അയാളുടെ പിറകെ നടന്നു. ഒന്നുരണ്ട് ഓഫീസുകളില്‍ ഞങ്ങളെയുമായി അയാള്‍ കയറിയിറങ്ങി. അയാളോട് ബഹുമാനം തോന്നി, മലയാളികള്‍ സ്‌നേഹമുള്ളവരാണ്. 

മിനുട്ടുകള്‍ കഴിഞ്ഞിട്ടും ജബ്ബാറിനെ കാണാതായപ്പോള്‍ എന്റെ പേടി കൂടാന്‍ തുടങ്ങി

ഒരു രക്ഷയുമില്ല, ഇനി ബത്ത്ഹയില്‍ പോയി ടാക്‌സി കിട്ടുമെന്ന് പറഞ്ഞു. ഉടനെ ഞാന്‍ അയാളുടെ മുഖത്ത് നോക്കി ചോദിച്ചു
'നിങ്ങളും ഉണ്ടാവില്ലേ ?'

'എന്താ നിങ്ങളുടെ പേര്?'

'ജബ്ബാര്‍, നിങ്ങളെ കയറ്റിവിട്ടിട്ടെ ഞാന്‍ പോവുകയുള്ളൂ'-അയാള്‍ വാല്‍സല്ല്യപൂര്‍വ്വം പറഞ്ഞു. 

എയര്‍പോര്‍ട്ടില്‍ നിന്നും പുറത്തിറങ്ങി, നല്ല തണുത്തുറച്ച കാറ്റ് ശക്തിയായി ഞങ്ങളെ വലിച്ചുകൊണ്ടുപോവുന്നു, പെട്രോളിന്റെ ഗന്ധം എന്റെ മൂക്കിനകത്ത് സൂചികൊണ്ട് കുത്തിത്തുടങ്ങി. സ്ട്രീറ്റ് ലൈറ്റിന്റെ വെളിച്ചത്തില്‍ രാത്രി ഇരുട്ടുമൂടിയതറിഞ്ഞില്ല. ബത്ഹയിലെക്കുള്ള ടാക്‌സി ഒഴുകും കൊട്ടാരംപോലെ ഒഴുകിവന്നു, കാറില്‍ വിശാലമായ സൗകര്യം! കണ്ണുകള്‍ക്ക് സ്ട്രീറ്റ് ലൈറ്റുകള്‍ മാത്രം സമ്മാനിച്ച് ടാക്‌സി ബത്ഹയിലെത്തി. 

കയ്യില്‍ മാറ്റിവെച്ച അഞ്ഞൂറ്റി ഇരുപത് റിയാലില്‍ ഇരുപത് ജബ്ബാറിന് കൊടുത്തു. ടാക്‌സി സ്റ്റാന്‍ഡില്‍ അറബികള്‍ നാട്ടിലെപോലെതന്നെ പല സ്ഥലങ്ങളിലേക്കും ആളുകളെ ഒപ്പിക്കുന്നുണ്ട്. പ്രത്യേകമായി തോന്നിയത് ചില അറബികള്‍ വന്നു കൈപിടിച്ച് 'ത ആല്‍ യാ അല്ലാഹ്' ( വരൂ കയറൂ ) എന്നാണു ഉദ്ദേശ്യം. എങ്ങോട്ടാണെന്ന് അവര്‍ക്കറിയേണ്ട കാര്യമില്ലല്ലോ! മനസ്സില്‍ കണ്ട അറബി രൂപത്തില്‍ നിന്നും വ്യത്യസ്തമായിരുന്നു അവര്‍. സിഗരറ്റിന്റെ ദുര്‍ഗന്ധം വലിക്കുന്നവരെപോലും ശ്വാസം മുട്ടിക്കുംവിധം.

ബാഗും നിലത്തുവെച്ച് ഞങ്ങള്‍ ചേര്‍ന്നുനിന്നു, അറബികള്‍ ഞങ്ങളുടെ നേരെ ഓടിവന്നു രണ്ടുപേരെയും കൈപിടിച്ച് വലിച്ചു. സ്‌നേഹത്തോടെ ആണെങ്കിലും അവര്‍ കൈപിടിച്ച് വലിക്കുമ്പോള്‍ എന്റെ മനസ്സില്‍ ഭീതിയായിരുന്നു. 

ടാക്‌സി ഡ്രൈവര്‍മാരല്ലാതെ ആരുമില്ലായിരുന്നു അവിടങ്ങളില്‍. നേരം അതിനുമാത്രം ഇരുട്ടിയിരുന്നു. കയ്യില്‍ നിന്നും പിടിമാറ്റിയിട്ട് ഞങ്ങളുടെ കൂടെയുള്ള ജബ്ബാര്‍ അവരോടു അറബിയില്‍ സംസാരിച്ചു. അത്യാവശ്യത്തിനു അറബി പഠിച്ച എനിക്കൊന്നും മനസിലായില്ല. ഉടനെ അറബി ഞങ്ങളുടെ ബേഗുകളെടുത്ത് അയാളുടെ ഒരു വലിയ കാപ്രയ്‌സ് കാറിന്റെ ഡിക്കി തുറന്നു അതിലെടുത്തുവെച്ച് ഡിക്കി ആഞ്ഞടച്ചു.

ഏയ് മലയാളി ഒരിക്കലും അത് ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ ഓഫീസില്‍ കയറി നോക്കി.

ഇനി ഇതൊരിക്കലും തുറക്കില്ലെന്ന മട്ടില്‍!

എന്റെ ഉള്ളില്‍ എന്തോ ഒരു പേടിയുടെ ഞരക്കം. ജബ്ബാര്‍ രണ്ടാളുടെയും പാസ്‌പോര്‍ട്ട് വാങ്ങി കാശു ചോദിച്ചു. എന്റെ കയ്യിലുള്ള അഞ്ഞൂറ് റിയാലിന്റെ നോട്ട് ഞാനയാള്‍ക്ക് നീട്ടി. കൂടെയുള്ളവനും കൊടുത്തു, ഞാന്‍ പോയി കാശ് അടച്ചു ബാക്കി വാങ്ങിവരാമെന്ന് പറഞ്ഞ് അയാള്‍ വരിവരിയായി നിര്‍ത്തിയ കാറുകള്‍ക്കപ്പുറത്തെ ആ ചെറിയ ഓഫീസിനടുത്തേക്ക് നടന്നുപോയി. ടാക്‌സി ഡ്രൈവര്‍മാര്‍ മത്സരിച്ചു വിളിച്ചുകൂവിക്കൊണ്ടിരുന്നു. 

മിനുട്ടുകള്‍ കഴിഞ്ഞിട്ടും ജബ്ബാറിനെ കാണാതായപ്പോള്‍ എന്റെ പേടി കൂടാന്‍ തുടങ്ങി. കൂടെയുള്ള സുഹൃത്തിനെ കാറിനടുത്ത് നിര്‍ത്തി ഞാന്‍ ടാക്‌സി ഓഫീസിലേക്ക് ചെന്നു.

എന്റെ കയ്യിലുള്ള അഞ്ഞൂറ് റിയാലും ഞങ്ങളുടെ പാസ്‌പോര്‍ട്ടുമായി അയാള്‍ കടന്നു കളയുമോ എന്ന് ഞാന്‍ ഭയപ്പെട്ടു.

ഏയ് മലയാളി ഒരിക്കലും അത് ചെയ്യില്ല എന്ന ഉറച്ച വിശ്വാസത്തില്‍ ഞാന്‍ ഓഫീസില്‍ കയറി നോക്കി. അവിടെങ്ങും അയാളെ കണ്ടില്ല! എന്റെ കണ്ണുകള്‍ അയാള്‍ക്കുവേണ്ടി പരതി. ഹൃദയം അയാള്‍ക്കുവേണ്ടി ആഞ്ഞിടിക്കാന്‍ തുടങ്ങി.

ഓഫീസില്‍നിന്ന് കാഴ്ചയ്ക്ക് അഫ്രിക്കക്കാരെപോലെ തോന്നുന്ന ഒരു അറബി ഇറങ്ങിവന്നു എന്നോട് കാര്യമന്വേഷിച്ചു.

ഞാന്‍ പാസ്‌പോര്‍ട്ട് എന്ന് മാത്രം പറഞ്ഞുകൊണ്ടിരുന്നു.

അയാളുടെ കയ്യില്‍ രണ്ടു പാസ്‌പോര്‍ട്ട് ഉണ്ടായിരുന്നു. അത് ഞങ്ങളുടെ തന്നെയായിരുന്നു. ബാഗ് കാറില്‍ വെച്ച ആളായിരുന്നില്ല ഡ്രൈവര്‍, പാസ്‌പോര്‍ട്ടുമായി വന്നയാള്‍ ഡോര്‍ തുറന്നു ഞങ്ങളോട് കാറില്‍ കയറാന്‍ ആഗ്യം കാണിച്ചു. കാര്‍ നീങ്ങിത്തുടങ്ങി .

സ്‌നേഹം നടിച്ച് അയാള്‍ ഞങ്ങളെ ചാതിക്കുകയായിരുന്നോ അതോ അഞ്ഞൂറ് കണ്ടപ്പോ അയാളുടെ മനസ് മാറിയോ! ഇനി എന്റെ കയ്യില്‍ നയാ പൈസയില്ല. എങ്കിലും ഒരു ഉപകാരം അയാള്‍ ചെയ്തിട്ടാണ് കടന്നുകളഞ്ഞത്, ടാക്‌സിയുടെ കാശ് അയാള്‍ കൊടുത്തിരുന്നു.

ദേശാന്തരം ഇതുവരെ
കണിക്കൊന്നക്ക് പകരം ഡാഫോഡില്‍ പൂക്കള്‍; ഇത് ഞങ്ങളുടെ വിഷു!

അത്തറിന്റെ മണമുള്ള പുരാതന ഹജ്ജ് പാത

ജസ്റ്റിന്‍ ബീബറിന്റെ നാട്ടിലെ ഷേക്‌സ്പിയര്‍ അരയന്നങ്ങള്‍

കാനഡയിലെ കാട്ടുതീയില്‍നിന്ന് നാം പഠിക്കേണ്ട പാഠങ്ങള്‍

പ്രവാസികളുടെ കണ്ണുകള്‍ നിറയുന്ന ആ നേരം!

മുറിയില്‍ ഞാനുറങ്ങിക്കിടക്കുമ്പോള്‍ റോഡില്‍ അവര്‍ മരണത്തോടു മല്ലിടുകയായിരുന്നു

ഈ വീട്ടില്‍ 100 പേര്‍ താമസിച്ചിരുന്നു!

അമേരിക്കയിലെ നാരദന്‍!

ദുബായിലെവിടെയോ അയാള്‍ ഉണ്ടാവണം, ഒറ്റ യാത്രകൊണ്ട് എന്നെ കരയിച്ച ആ മനുഷ്യന്‍!

കോര്‍ണിഷിലെ ആ പാക്കിസ്താനിയുടെ കണ്ണില്‍ അപ്പോഴെന്ത് ഭാവമായിരിക്കും?

രമേശന്‍ എന്തിനായിരുന്നു എല്ലാം ഉപേക്ഷിച്ച് ഹിജഡകള്‍ക്കൊപ്പം പോയത്?

ബാച്ചിലര്‍ റൂമിലെ അച്ചാര്‍ ചായ!

ദുബായിലൊരു കലന്തര്‍ ഹാജി!

ഒരൊറ്റ മഴയോര്‍മ്മ മതി; പ്രവാസിക്ക് സ്വന്തം നാടുതൊടാന്‍!

ജിദ്ദയിലേക്കുള്ള കാറില്‍ ആ ബംഗാളിക്ക് സംഭവിച്ചത്

മരണമെത്തുന്ന നേരത്ത്...

ലോഹഗഡില്‍ പെരുമഴയത്ത് മൂന്ന് പെണ്ണുങ്ങള്‍!

വിപ്ലവകാരിയായി മാറിയ എനിക്ക് അര്‍ബാബ് നല്‍കിയ മറുപടി!

ദീഐന്‍: സൗദി മലമുകളിലെ അത്ഭുത ഗ്രാമം

ആ തള്ളായിരുന്നു ഞങ്ങളുടെ പ്രമോഷന്‍ ടെസ്റ്റ്!

അര്‍ദ്ധരാത്രി നാട്ടില്‍നിന്നൊരു കോള്‍!

മറിയം, എന്റെ വലിയ പൂമ്പാറ്റ!

മരിയയെ ചതിച്ചത് ഒരു മലയാളിയാണ്!

ആകാശത്തിനും ഭൂമിയ്ക്കുമിടയിലെ അരവയര്‍ ജീവിതം

അമേരിക്കയിലെ മഞ്ഞുകാലം

ഭയന്നുവിറച്ച് ഒരു സൗദി കാര്‍ യാത്ര!

ആ ഹെലികോപ്റ്റര്‍ വീട്ടിലെത്തുമ്പോള്‍ അവര്‍ ജീവിച്ചിരിപ്പുണ്ടാവുമോ?