ഏകദേശം ലണ്ടൻ നഗരത്തിന്റെ വലിപ്പത്തോളമോ അതിൽ കൂടതലോ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉരുകിക്കഴിഞ്ഞു. തീരപ്രദേശങ്ങളിൽ 25 മീറ്ററിനകത്ത് 10 ശതമാനത്തിലധികം പ്രതിവർഷം മഞ്ഞ് ഉരുകുകയാണ്.

ഭൂമിയിലെ ഏറ്റവും തണുപ്പേറിയ, ധ്രുവ മരുഭൂമിയായ ഭൂഖണ്ഡം, അന്റാ‍ർട്ടിക്ക. പരിസ്ഥിതിക്ക് ഭീഷണിയാകും വിധം അന്റാർട്ടിക്കയിൽ ക്രമാതീതമായി ഭൂഗർഭ മഞ്ഞു പാളികളികൾ ഉരുകുന്നുവെന്നും ഇത് വലിയ തോതിലുള്ള പാരിസ്ഥിതിക പ്രത്യാഘാതങ്ങൾക്ക് വഴിവയ്ക്കുമെന്നും റിപ്പോർട്ടുകൾ വരാൻ തുടങ്ങിയിട്ട് കാലങ്ങളായി. 2010, 2016 കാലഘട്ടത്തിൽ 1463 സ്ക്വയർ കിലോമീറ്റർ മഞ്ഞ് ഉരുകിയതായും കണ്ടെത്തി. ഏകദേശം ലണ്ടൻ നഗരത്തിന്റെ വലിപ്പത്തോളമോ അതിൽ കൂടതലോ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടെ ഉരുകിക്കഴിഞ്ഞു. തീരപ്രദേശങ്ങളിൽ 25 മീറ്ററിനകത്ത് 10 ശതമാനത്തിലധികം പ്രതിവർഷം മഞ്ഞ് ഉരുകുകയാണ്.

ഈ പ്രശ്നങ്ങളൊക്കെ നിലനിൽക്കെ അന്റാർട്ടിക്കയിലെ അസാധാരണമായ ചലനങ്ങൾ ചില ആശങ്കകളിലേക്ക് വഴിതുറന്നിരിക്കുകയാണ്. 2021നും 2023നും ഇടയിൽ അന്റാർട്ടിക്കയിലെ ത്വെയ്റ്റ്സ് ഹിമാനിയിലുണ്ടായ നൂറുകണക്കിന് അസാധാരണ ഭൂകമ്പങ്ങളാണ് ആശങ്കയ്ക്കു പിന്നിൽ. മഞ്ഞുമലകളുടെ ചലനങ്ങളിലൂടെയുണ്ടാകുന്ന ഉത്തരം ചലനങ്ങൾ അപകടകരമായ രീതിയിൽ സുമദ്രനിരപ്പുയർത്തുമെന്നാണ് കണ്ടെത്തൽ. ജിയോഫിസിക്കൽ റിസർച്ച് ലെറ്റേഴ്സിലാണ് നീണ്ട കാലത്തെ പഠനത്തിന് ശേഷം ഈ വിവരം പുറത്തുവിട്ടത്.

ഹിമാനികളിൽ നിന്ന് മഞ്ഞുമലകൾ വേർപെട്ട് കടലിലിടിക്കുന്നതിന്റെ ഭാഗമായുണ്ടാകുന്ന വലിയ Automatic vibration ആണ് ഹിമാനികളിലുണ്ടാകുന്ന ഭൂകമ്പത്തിന് കാരണം. സാധാരണയായി കാണുന്ന ഭൂചലനങ്ങളിൽ നിന്ന് വയത്യസ്തമാണിവ. ഭൂകമ്പ തരംഗങ്ങളുടെ അലകളുടെ ദൈർഘ്യം കുറവായതിനാൽ ഈ ചലനങ്ങളെ കണ്ടെത്തുക പ്രയാസമാണ്. രണ്ട് പതിറ്റാണ്ട് മുൻപാണ് ആദ്യമായി ഹിമചലനം റിപ്പോർട്ട് ചെയ്യുന്നത്. 2010നും 2023നും ഇടയിൽ ത്വെയ്റ്റ്സിനും പൈൻ ദ്വീപിനുമിടയിൽ ഭൂചലങ്ങൾ ഉണ്ടായെന്നാണ് വിവരം.

ഈ മഞ്ഞുമലകൾ മറിഞ്ഞു വീഴുമ്പോൾ, അവ മാതൃ ഹിമാനിയുമായി ശക്തമായി കൂട്ടിയിടിക്കുന്നു. ഈ കൂട്ടിയിടി ശക്തമായ ഭൂകമ്പ തരംഗങ്ങൾ സൃഷ്ടിക്കുകയും ഇത് ഉത്ഭവസ്ഥാനത്തു നിന്ന് ആയിരക്കണക്കിന് കിലോമീറ്ററുകളിലേക്ക് വ്യാപിക്കുകയും ചെയ്യുന്നു. വടക്കൻ അർദ്ധഗോളത്തിലെ ഏറ്റവും വലിയ ഹിമപാതമായ ഗ്രീൻലാൻഡിലെ ഹിമാനികളുടെ അറ്റത്തായാണ് ഇതുവരെ കണ്ടെത്തിയ മിക്ക ഭൂകമ്പങ്ങളും ഉണ്ടായിട്ടുള്ളത്.

ഗ്രീൻലാൻഡിലെ ഭൂകമ്പങ്ങൾ താരതമ്യേന വലുതാണ്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിന് മുൻപ് ഉത്തരകൊറിയ നടത്തിയ ആണവ പരീക്ഷണങ്ങൾ മൂലമുണ്ടായവയ്ക്ക് സമാനമായ ഭൂകമ്പമാണ് ഉണ്ടായത്. ലോകമെമ്പാടുമുള്ള ഉയർന്ന നിലവാരമുള്ളതും തുടർച്ചയായി പ്രവർത്തിക്കുന്നതുമായ ഭൂകമ്പ monitoring network ആണ് ഇത് കണ്ടെത്തിയത്.

ഗ്രീൻലാൻഡിലെ സംഭവങ്ങൾ കാലാവസ്ഥയ്ക്ക് അനുസൃതമായാണ് വ്യത്യാസപ്പെടുന്നത്. വേനൽക്കാലത്തിന്റെ അവസാനത്തിലാണ് ഇത്തരം ഭൂകമ്പങ്ങൾ കൂടുതലായി സംഭവിക്കുന്നത്. കഴിഞ്ഞ പത്ത് വർഷത്തിനുള്ളിൽ ഇവ സാധാരണ സംഭവമായി മാറി കഴിഞ്ഞു. ധ്രുവപ്രദേശങ്ങളിലുണ്ടാകുന്ന അതിവേഗ ആഗോളതാപനത്തിന്റെ ലക്ഷണങ്ങൾ കൂടിയാണ് ഇത് സൂചിപ്പിക്കുന്നത്.

ഭൂമിയിലെ ഏറ്റവും വലിയ ice sheet എന്ന് വിശേഷിപ്പിക്കാം അന്റാർട്ടിക്കയെ, എന്നാൽ മഞ്ഞുമലകൾ നിലംപൊത്തുമ്പോൾ സംഭവിക്കുന്ന ഭൂകമ്പങ്ങളുടെ നേരിട്ടുള്ള തെളിവുകൾ അവ്യക്തമാണ്. അന്റാർട്ടിക്ക് ഹിമാനികളുടെ ഭൂകമ്പങ്ങൾ കണ്ടെത്തുന്നതിനുള്ള മുൻ ശ്രമങ്ങളിൽ ഭൂരിഭാഗവും ലോകമെമ്പാടുമുള്ള ഭൂകമ്പ ഡിറ്റക്ടറുകളുടെ നെറ്റ് വർക്കിലൂടെയാണ്. എന്നാൽ അന്റാർട്ടിക്കിലെ ഭൂകമ്പങ്ങൾ ഗ്രീൻലാൻഡിലേതിനേക്കാൾ വളരെ കുറവാണെങ്കിൽ, global networkന് അവ കണ്ടെത്താനായേക്കില്ല.

ത്വെയ്റ്റ്സ് Glacierനെ Doomsday Glacier എന്നും വിളിക്കാറുണ്ട്. ഇത് പൂർണമായും വീണാൽ ആഗോള സമുദ്ര നിരപ്പ് മൂന്ന് മീറ്ററായി വീണ്ടും ഉയരുകയും ചെയ്യും. ഭൂകമ്പങ്ങളുടെ എണ്ണത്തിൽ മൂന്നിൽ രണ്ട് ഭാഗവും, അതായത് 362ൽ 245 എണ്ണവും സംഭവിച്ചിരിക്കുന്നത് ത്വൈറ്റ്സിലാണ്. ഈ സംഭവങ്ങളിൽ ഭൂരിഭാഗവും മഞ്ഞുമലകൾ വീഴുന്നത് മൂലമുണ്ടാകുന്ന ഭൂകമ്പങ്ങളാകാനാണ് സാധ്യതയെന്ന് വദഗ്ധർ പറയുന്നു.