ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം എന്റെ മനസ്സൊന്നു പിടഞ്ഞു. മക്കള്‍ വളര്‍ന്നു വരേണ്ട ഈ ലോകം എത്ര ഭയാനകമാണ് എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. മോളോട് ഇത്തരം കാര്യങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും ഇത്തരം യാഥാര്‍ഥ്യങ്ങള്‍ അവള്‍ കയ്യില്‍ തൂക്കിപ്പിടിച്ചു കൊണ്ട് വന്നപ്പോള്‍ ഒരു ഞെട്ടലും വിഷമവും തന്നെ ആയിരുന്നു. 

ഇന്നലെ മോള് നഴ്‌സറിയില്‍ നിന്നും വന്നത് 'പാന്റ്‌സ്' എന്ന പോസ്റ്ററും കൊണ്ടായിരുന്നു. 

എന്താണ് പാന്റ്‌സ്  (PANTS) ? 

കുട്ടികളില്‍ ലൈംഗിക വിദ്യാഭ്യാസത്തിന്റെ ആദ്യപടിയാണ് പാന്റ്‌സ്. 

സ്വന്തം ശരീരത്തെക്കുറിച്ചും, സ്വന്തം ശരീരത്തില്‍ അവരവര്‍ക്കുള്ള പൂര്‍ണ്ണ അവകാശത്തെക്കുറിച്ചും, അരുത് എന്ന് പറയേണ്ടതിന്റെ ആവശ്യകതയെക്കുറിച്ചും, എങ്ങിനെ സഹായം തേടാം എന്നതിനെക്കുറിച്ചുമെല്ലാം വിശദീകരിക്കുന്ന ഒരു പോസ്റ്റര്‍ ആണ് പാന്റ്‌സ്! 

P 
Privates are Private:  നിങ്ങളുടെ ശരീരത്തിലെ രഹസ്യഭാഗങ്ങള്‍ നിങ്ങളുടെ സ്വന്തമാണ്. ആരെയും അത് കാണാനോ തൊടാണോ നിങ്ങള്‍ അനുവദിക്കരുത്. ചിലപ്പോള്‍ ഡോക്ടറോ നഴ്‌സോ അച്ഛനമ്മമാരോ നിങ്ങളുടെ രഹസ്യഭാഗങ്ങള്‍ പരിശോധിക്കേണ്ട ആവശ്യം വന്നേക്കാം. പക്ഷേ, അതിനു മുന്‍പ് അവര്‍ കാരണം വിശദീകരിച്ചു നിങ്ങളുടെ അനുവാദം വാങ്ങണം. 


Always remember your body belongs to you:
നിങ്ങളുടെ ശരീരം നിങ്ങളുടേതാണ്. ആരെങ്കിലും നിങ്ങളുടെ അടിവസ്ത്രത്തിനടിയില്‍ കൈ വെക്കാന്‍ ശ്രമിച്ചാല്‍ അരുത് എന്ന് പറയണം. എന്നിട്ട് നിങ്ങള്‍ക്ക് ഇഷ്ടമുള്ള ആരോടെങ്കിലും അതിനെക്കുറിച്ചു സംസാരിക്കണം. 


No means No
: അരുത് എന്ന് പറയാന്‍ ഒരിക്കലും മടിക്കരുത്, അത് നിങ്ങളുടെ കുടുംബത്തില്‍ ഉള്ള ആളോടാണെങ്കിലും. ഓര്‍ക്കുക.. നിങ്ങളുടെ ശരീരം നിങ്ങള്‍ക്ക് മാത്രം അവകാശപ്പെട്ടതാണ്. 


Talk about secrets that upset you:
 നല്ല രഹസ്യങ്ങളും ചീത്ത രഹസ്യങ്ങളും ഉണ്ട്. നിങ്ങള്‍ക്കു ഇഷ്ടപ്പെടാത്ത, നിങ്ങളെ വിഷമിപ്പിക്കുന്ന എല്ലാ കാര്യങ്ങളും നിങ്ങള്‍ മുതിര്‍ന്നവരോട് തുറന്നു പറയണം. 


Speak up, Someone can help you:
 നിങ്ങളെ വിഷമിപ്പിക്കുന്ന കാര്യങ്ങളെക്കുറിച്ചു മുതിര്‍ന്നവരോട് തുറന്നു പറയൂ. അച്ഛനമ്മമാര്‍, ടീച്ചര്‍മാര്‍, കൂട്ടുകാരുടെ അച്ഛനമ്മമാര്‍. അങ്ങിനെ നിങ്ങള്‍ക്കു വിശ്വാസമുള്ള ആരോടും തുറന്നു പറയാം. അവര്‍ നിങ്ങളെ അഭിനന്ദിക്കും; അവര്‍ നിങ്ങളെ സഹായിക്കും. 

ഈ പോസ്റ്റര്‍ കണ്ടപ്പോള്‍ ആദ്യം എന്റെ മനസ്സൊന്നു പിടഞ്ഞു. മക്കള്‍ വളര്‍ന്നു വരേണ്ട ഈ ലോകം എത്ര ഭയാനകമാണ് എന്നാണ് ഞാന്‍ ആദ്യം ചിന്തിച്ചത്. 

മോളോട് ഇത്തരം കാര്യങ്ങള്‍ ഇടയ്ക്കിടെ ഓര്‍മ്മിപ്പിക്കാറുണ്ടെങ്കിലും ഇത്തരം യാഥാര്‍ഥ്യങ്ങള്‍ അവള്‍ കയ്യില്‍ തൂക്കിപ്പിടിച്ചു കൊണ്ട് വന്നപ്പോള്‍ ഒരു ഞെട്ടലും വിഷമവും തന്നെ ആയിരുന്നു. 

പക്ഷേ, ഇതാണ് സത്യം. ഇതാണ് ലോകം. അവളെ ഈ ലോകത്തു ജീവിക്കാന്‍, പൊരുതി ജയിക്കാന്‍ പ്രാപ്തയാക്കുക എന്നതാണ് എനിക്ക് ചെയ്യാനുള്ളത്. 

നമ്മുടെ കുഞ്ഞുങ്ങള്‍ സുരക്ഷിതരായിരിക്കണം. അവര്‍ ഒരിക്കലും അരക്ഷിതരും, അത്താണിയില്ലാത്തവരും, അന്യരും ആയി വളരരുത്. ഇത് ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഒരു പോലെ ബാധകമാണ്. 

കഠിനവും, കറ പിടിച്ചതുമായ ഈ ലോകത്തു, തന്റെ നേരെ അനാവശ്യമായി നീണ്ടുവരുന്ന ഓരോ വാക്കിനെയും നോക്കിനെയും സ്പര്‍ശത്തെയും ചെറുത്തു നില്‍ക്കാന്‍ എല്ലാ കുഞ്ഞുങ്ങളെയും ഒരു പോലെ സജ്ജരാക്കുക എന്നുള്ളതാണ് അവര്‍ക്കു വേണ്ടി നമുക്ക് ചെയ്യാവുന്ന ഏറ്റവും വലിയ കാര്യം. 

കൂടുതല്‍ വിവരങ്ങള്‍ക്ക് ഇവിടെ ക്ലിക്ക് ചെയ്യുക