പുരപ്പുറത്ത് എവിടെ നിന്നു വന്നതെന്നറിയാതെ ഒരു ഹോണ്ട എസ് യു വി ഇരിക്കുന്നു. ആദ്യം വീട്ടുകാര്‍ കാര്യമറിയാതെ കുഴങ്ങി. കാര്യങ്ങള്‍ക്കു കൂടുതല്‍ വ്യക്തത വന്നപ്പോള്‍ അറിയാന്‍ കഴിഞ്ഞത് അല്‍പ്പം കൗതുകമുണര്‍ത്തുന്ന കാര്യങ്ങള്‍. ഡ്രൈവിങ്ങ് പഠിച്ചു തുടങ്ങുന്നവര്‍ക്കു പറ്റുന്ന അബദ്ധം തന്നെയാണ് ഇവിടെയും സംഭവിച്ചത്. 

മറ്റൊരു വാഹനം മുന്നില്‍ വന്നപ്പോള്‍ ഡ്രൈവര്‍ ഒന്നു ബ്രെയ്ക്കു ചവിട്ടാന്‍ ശ്രമിച്ചതായിരുന്നു. എന്നാല്‍ ബ്രെയ്ക്കിനു പകരം ചവിട്ടിയത് ആക്‌സിലറേറ്ററിലായിപ്പോയി. 70 കിലോമീറ്റര്‍ സ്പീഡില്‍ വന്ന വാഹനത്തിന് ആക്‌സിലറേറ്റര്‍ കൂടി കൊടുത്തതോടെ വാഹനം നിലത്തുതൊടാതെ പറന്നു. ചെന്നു നിന്നതാകട്ടെ ഹൈവേയുടെ വശത്തായി ഇരിക്കുന്ന വീടിന്റെ മേല്‍ക്കൂരയിലും. 

ഇതിന്‍റെ വീടിയോ കാണാം..