പറവൂര്‍: ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുന്നതിനിടെ കുഴഞ്ഞ് വീണ നാട്യകലാകാരൻ മരിച്ചു.വടക്കൻ പറവൂർ പട്ടണം കരിയത്ത് പറമ്പിൽ ഓമനക്കുട്ടനാണ് മരിച്ചത്.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

കാൽനൂറ്റാണ്ടായി നൃത്തവേദികളിൽ സജീവ സാന്നിധ്യമായിരുന്ന വടക്കൻ പറവൂർ പട്ടണം സ്വദേശി ഓമനക്കുട്ടനാണ് രംഗവേദിയിൽ കുഴഞ്ഞ് വീണ് അന്ത്യം.കഴിഞ്ഞ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.വടക്കൻ പറവൂർ കട്ടത്തുരുത്ത് നമ്പ്യാത്ത് ക്ഷേത്രത്തിൽ ഭരതനാട്യം അവതരിപ്പിക്കുകയായിരുന്നു ഓമനക്കുട്ടൻ.

ഗുരു ശിവൻ മാല്യങ്കരയ്ക്കൊപ്പം ചുവട് വെയ്ക്കുന്നതിനിടെ അപ്രതീക്ഷിതമായിരംഗബോധമില്ലാത്ത മരണമെത്തി
ഓമനക്കുട്ടൻ കുഴഞ്ഞ് വീഴുന്നത് കണ്ട് പെട്ടെന്ന് തിരശീല വീഴ്ത്തി സംഘാടകർ ഓടിയെത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഓമനക്കുട്ടൻ നാന്നൂറോളം വേദികളിൽ പരിപാടി അവതരിപ്പിച്ചിട്ടുണ്ട്.