Asianet News MalayalamAsianet News Malayalam

ശില്‍പി ഗര്‍ഗ്മുഖ്, ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയില്‍ ആദ്യ വനിതാ ഉദ്യോഗസ്ഥ

'തന്‍റെ സഹോദരന്മാര്‍ രണ്ടുപേരും സൈനികരാണ്. ഇനി തനിക്കും തന്‍റെ രാജ്യത്തെ സേവിക്കാം. അതില്‍ വളരെ സന്തോഷമുണ്ട്' ശില്‍പി പറയുന്നു. ഒലീവ് പച്ച നിറത്തിലുള്ള യൂണിഫോമിനോടും പണ്ടു മുതലേ ശില്‍പിക്ക് ഇഷ്ടമുണ്ടായിരുന്നു. 

first female officer in territorial army
Author
Delhi, First Published Oct 23, 2018, 3:37 PM IST

ദില്ലി: ഇന്ത്യന്‍ ടെറിറ്റോറിയല്‍ ആര്‍മിയിലെ ആദ്യ വനിതാ ഉദ്യോഗസ്ഥയായി ശില്‍പി ഗര്‍മുഖ്. രാജ്യത്തിന്‍റെ സുരക്ഷക്ക് ഭീഷണിയുണ്ടാകുമ്പോഴോ, പ്രകൃതി ദുരന്തങ്ങളോ മറ്റോ ഉണ്ടാകുമ്പോഴോ സംരക്ഷണത്തിന് നിയോഗിക്കപ്പെടുന്നവരാണ് ടെറിറ്റോറിയല്‍ ആര്‍മി ഉദ്യോഗസ്ഥര്‍. പട്ടാളത്തെ സഹായിക്കാനുള്ള സേന.

ഇതുവരെ വനിതാ ഉദ്യോഗസ്ഥരില്ലായിരുന്നു ടെറിറ്റോറിയല്‍ ആര്‍മിയില്‍. എന്നാല്‍, ആ യൂണിഫോമിനോടുള്ള ഇഷ്ടം ശില്‍പിയെ അവിടെയെത്തിച്ചു. ഗുജറാത്ത്, അങ്ക്ലേശ്വറിലെ ഓയില്‍ ആന്‍ഡ് നാച്ചുറല്‍ ഗാസ് കോര്‍പറേഷനില്‍ കെമിക്കല്‍ എഞ്ചിനീയറായിരുന്നു ശില്‍പി. സഹോദരന്മാര്‍ ആര്‍മി ഉദ്യോഗസ്ഥരായിരുന്നു. അങ്ങനെയാണ് ശില്‍പിക്കും അതിനോട് ഇഷ്ടം തോന്നുന്നത്. 

first female officer in territorial army'തന്‍റെ സഹോദരന്മാര്‍ രണ്ടുപേരും സൈനികരാണ്. ഇനി തനിക്കും തന്‍റെ രാജ്യത്തെ സേവിക്കാം. അതില്‍ വളരെ സന്തോഷമുണ്ട്' ശില്‍പി പറയുന്നു. ഒലീവ് പച്ച നിറത്തിലുള്ള യൂണിഫോമിനോടും പണ്ടു മുതലേ ശില്‍പിക്ക് ഇഷ്ടമുണ്ടായിരുന്നു. 

2016ലാണ് കോടതി വനിതകള്‍ക്കും ടെറിറ്റോറിയല്‍ ആര്‍മിയില്‍ ചേരാനുള്ള അനുമതി നല്‍കിയത്. ശില്‍പിയുടെ കടന്നു വരവ് മറ്റ് സ്ത്രീകള്‍ക്കും പ്രചോദനമാകണമെന്നും മറ്റുള്ളവര്‍ക്കും മടിച്ചുനില്‍ക്കാതെ ടെറിറ്റോറിയല്‍ ആര്‍മിയിലേക്ക് വരാമെന്നും ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ പറയുന്നു. തനിക്കു പിന്നാലെ ഒരുപാട് പേര്‍ ഇനിയും ടെറിറ്റോറിയല്‍ ആര്‍മിയിലെത്തട്ടെ എന്ന് ശില്‍പിയും പറയുന്നു. 

Follow Us:
Download App:
  • android
  • ios