എന്നാല്‍, പരസ്യം വിവാദമായിരിക്കുകയാണ്. ഷെയര്‍ഹോള്‍ഡര്‍ ആക്ടിവിസ്റ്റ് ഡേവിഡ് വെബ്ബ് പറയുന്നത് 'ഹോങ് കോങ് സമൂഹം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണ്. സ്വവര്‍ഗാനുരാഗത്തെ പോലും അത് പ്രോത്സാഹിപ്പിക്കുന്നില്ല. മാര്‍ക്കറ്റിങ്ങില്‍ ഈ കമ്പനി പുതിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഹോങ് കോങ് സമൂഹം ഇപ്പോഴും പഴയ മട്ടിലാണ് നിലനില്‍ക്കുന്നത്. പുരുഷന്മാര്‍ക്ക് കമ്പനി ഇത്തരം പാചക ക്ലാസുകള്‍ നല്‍കുമോ?' എന്നും ഡോവിഡ് വെബ്ബ് ചോദിക്കുന്നു.  

പറഞ്ഞു പറഞ്ഞ് പഴകിപ്പോയതാണ് നല്ല ഭാര്യയാകണമെങ്കില്‍ നന്നായി പാചകം ചെയ്യാനറിയണമെന്നത്. അത് തുടര്‍ന്നും വന്നു. 'ഭര്‍ത്താവിന്‍റെ മനസിലേക്കുള്ള എളുപ്പവഴി വയറില്‍ കൂടിയാണെ'ന്നും അതിനെ ഊട്ടിയുറപ്പിച്ച് വേറെ ചിലര്‍. പുരുഷന്മാര്‍ പാചകമേ ചെയ്യേണ്ടതില്ല, നന്നായി വെച്ചുവിളമ്പി കൊടുക്കേണ്ടത് ഭാര്യയാണ് എന്ന പഴഞ്ചന്‍ തത്വത്തിലധിഷ്ടിതമാണ് ഇതൊക്കെ.

ഇപ്പോള്‍ ചര്‍ച്ചയാകുന്നത് ഹോങ്കോങ്ങിലെ ഒരു കമ്പനിയുടെ കോഴ്സിന്‍റെ പരസ്യമാണ്. മറ്റൊന്നുമല്ല, നല്ല ഭാര്യയോ, ഗേള്‍ ഫ്രണ്ടോ ആകണമെങ്കില്‍ കമ്പനിയുടെ എക്സലന്‍റ് വൈഫ് കുക്കിങ് ക്ലാസില്‍ പങ്കെടുക്കാമെന്നാണ് പരസ്യം. 'നഗരത്തിലെ ഏറ്റവും മികച്ച ഭാര്യയോ ഗേള്‍ഫ്രണ്ടോ ആകണോ? എക്സലന്‍റ് വൈഫ് കുക്കിങ് നിങ്ങള്‍ക്ക് അനുയോജ്യമാണ്' എന്ന് പരസ്യം നല്‍കിയിരിക്കുന്നത് ടൌണ്‍ ഗാസ് കുക്കിങ് സെന്‍ററാണ്, ഹോങ്കോങ് ആന്‍ഡ് ചൈന ഗാസ് കോ -യുടേതാണ് പരസ്യം. 'എക്സലന്‍റ് വൈഫ് സര്‍ട്ടിഫിക്കറ്റ്' എന്ന് മുകളില്‍ തന്നെ എഴുതിയിരിക്കുന്നതും കാണാം. 

അഞ്ച് പാഠങ്ങളിലൂടെ മികച്ച രീതിയില്‍ ഭക്ഷണം ഉണ്ടാക്കി വിളമ്പാന്‍ സഹായിക്കുമെന്നാണ് കമ്പനിയുടെ വെബ്സൈറ്റിലും നല്‍കിയിരിക്കുന്നത്. 22,000 ഇന്ത്യന്‍ രൂപയ്ക്ക് മുകളിലാണ് ഫീസ് എന്നും കമ്പനിയുടെ വെബ്സൈറ്റില്‍ തന്നെ പറയുന്നുണ്ട്. 

എന്നാല്‍, പരസ്യം വിവാദമായിരിക്കുകയാണ്. ഷെയര്‍ഹോള്‍ഡര്‍ ആക്ടിവിസ്റ്റ് ഡേവിഡ് വെബ്ബ് പറയുന്നത് 'ഹോങ് കോങ് സമൂഹം ഇപ്പോഴും വളരെ യാഥാസ്ഥിതികമാണ്. സ്വവര്‍ഗാനുരാഗത്തെ പോലും അത് പ്രോത്സാഹിപ്പിക്കുന്നില്ല. മാര്‍ക്കറ്റിങ്ങില്‍ ഈ കമ്പനി പുതിയ പാഠങ്ങള്‍ പഠിക്കേണ്ടതുണ്ട്. ഹോങ് കോങ് സമൂഹം ഇപ്പോഴും പഴയ മട്ടിലാണ് നിലനില്‍ക്കുന്നത്. പുരുഷന്മാര്‍ക്ക് കമ്പനി ഇത്തരം പാചക ക്ലാസുകള്‍ നല്‍കുമോ?' എന്നും ഡോവിഡ് വെബ്ബ് ചോദിക്കുന്നു. 

'കസ്റ്റമേഴ്സുമായുള്ള സംവാദത്തില്‍ മനസിലായത്, പല സ്ത്രീകളും അവരുടെ ഭര്‍ത്താവിനോ സുഹൃത്തിനോ മികച്ച ഭക്ഷണം പാകം ചെയ്ത് നല്‍കാന്‍ ആഗ്രഹിക്കുന്നവരാണ് എന്നാണ്. അതുകൊണ്ടാണ് ഇങ്ങനെയൊരു കോഴ്സ് തുടങ്ങിയത്. പുരുഷന്മാര്‍ക്ക് താല്‍പര്യമുണ്ടെങ്കില്‍ അവര്‍ക്കും പങ്കെടുക്കാം' എന്നാണ് കമ്പനി പറയുന്നത്. 

'ഈക്വല്‍ ഓപ്പര്‍ച്ച്യൂണിറ്റീസ് കമ്മീഷന്‍ ആന്‍ഡ് ചൈനീസ് യൂണിവേഴ്സിറ്റി ഓഫ് ഹോം കോങ്' കഴിഞ്ഞ വര്‍ഷം നടത്തിയ പഠനത്തില്‍ ഹോം കോങ്ങില്‍ വിവിധ കമ്പനികളില്‍ വനിതാ ജീവനക്കാര്‍ കുറവാണെന്നും വനിതാ ജീവനക്കാരെ നിയമിക്കാന്‍ പല കമ്പനികളും തയ്യാറാകുന്നില്ല എന്നും കണ്ടെത്തിയിരുന്നു.