അതുകൊണ്ട് ഞാന്‍ നന്നായി അധ്വാനിച്ചു. ബിരുദമെടുത്തു. ഞാന്‍ 12 മണിക്കൂറൊക്കെ ജോലി ചെയ്തു. സെയില്‍സിലും, മാര്‍ക്കറ്റിങ്ങിലും, പിന്നെ ഒരു ഓയില്‍ കമ്പനിയില്‍, അവിടെ 20 മണിക്കൂറായിരുന്നു ജോലി ചെയ്തത്. 

മുംബൈ: മനുഷ്യന് ജീവിതത്തില്‍ വിജയിക്കാനെന്താണ് ആവശ്യം. ആത്മവിശ്വാസവും കഠിനാധ്വാനവുമാണ്. അങ്ങനെയൊരു കഥയാണ് 'ഹ്യുമന്‍സ് ഓഫ് ബോംബെ' ഫേസ്ബുക്ക് പേജില്‍ ഷെയര്‍ ചെയ്തിരിക്കുന്നത്. ചെറുപ്പത്തിലൊന്നും ഭാവിയെ കുറിച്ച് യാതൊരുവിധ പ്രതീക്ഷകളും ഇല്ലായിരുന്നു. എന്നാല്‍ കഠിനാധ്വാനം തന്നെ വിജയത്തിലെത്തിച്ചുവെന്നും പോസ്റ്റില്‍ പറയുന്നു. 

ഫേസ്ബുക്ക് പോസ്റ്റില്‍ നിന്ന്: ഇവിടെ അടുത്തുള്ളൊരു ചേരിയില്‍ നിന്നാണ് ഞാന്‍ വരുന്നത്. ഞാന്‍ കടന്നുവന്ന അന്തരീക്ഷത്തില്‍ കുട്ടികളെല്ലാം മയക്കുമരുന്നുപയോഗിക്കാനും, അങ്ങനെയുള്ള പ്രവൃത്തികളിലേര്‍പ്പെടാനുമാണ് ശ്രമിക്കുക. വളര്‍ന്നാലെന്തായിത്തീരണമെന്ന് അവിടെ ഒരാള്‍ക്കും ഒരു രൂപവുമില്ലായിരുന്നു. അന്നന്നത്തെ നിലനില്‍പിനെ കുറിച്ച് മാത്രമായിരുന്നു ഞങ്ങളെല്ലാം ചിന്തിച്ചിരുന്നത്. എന്‍റെ അച്ഛന്‍ ഒരു എജുക്കേഷന്‍ ഡിപാര്‍ട്മെന്‍റ് ഇന്‍സ്പെക്ടറായിരുന്നു. അദ്ദേഹം ഒന്നെന്നെ പഠിപ്പിച്ചു, എന്‍റെ കഴിവെന്താണെന്ന് ഞാനീ ലോകത്തിന് കാണിച്ചുകൊടുക്കണം എന്ന്. 

അതുകൊണ്ട് ഞാന്‍ നന്നായി അധ്വാനിച്ചു. ബിരുദമെടുത്തു. ഞാന്‍ 12 മണിക്കൂറൊക്കെ ജോലി ചെയ്തു. സെയില്‍സിലും, മാര്‍ക്കറ്റിങ്ങിലും, പിന്നെ ഒരു ഓയില്‍ കമ്പനിയില്‍, അവിടെ 20 മണിക്കൂറായിരുന്നു ജോലി ചെയ്തത്. ഒരു ഓഫ് പോലും എടുത്തില്ല. കാരണം എനിക്ക് ആവശ്യത്തിന് പണം ഉണ്ടാക്കേണ്ടിയിരുന്നു. എന്‍റേതായി എന്തെങ്കിലും നേടാന്‍. എന്‍റെ വീട്ടുകാര്‍ക്കായി ഒരു വീട്, ഒരു റൂഫ് ടോപ് റെസ്റ്റോറന്‍റ്, ഒരു ഡ്രസ് പ്രൊഡക്ഷന്‍ ഹൌസ്, എക്സ്പോര്‍ട്ടിങ് കമ്പനിയുണ്ട്.

ഒരുപാട് ബുദ്ധിമുട്ടുകളിലൂടെയാണ് ഞാന്‍ കടന്നുവന്നതെന്ന് തിരിഞ്ഞുനോക്കുമ്പോഴറിയാം. പക്ഷെ, ഞാനെപ്പോഴും സന്തോഷവാനാണ്. ജീവിതത്തിന്‍റെ എല്ലാ അവസ്ഥകളേയും ഞാന്‍ ആഘോഷമായിട്ടാണ് കണ്ടത്. വിജയത്തിന് പിന്നാലെ ഓടുന്നതിനു പകരം, ഈ മത്സരത്തിന്‍റെ അടുത്ത ഘട്ടത്തിലെത്താനാണ് ഞാന്‍ ശ്രമിച്ചത്. ഇപ്പോഴേത് തലത്തിലാണുള്ളതെന്നെനിക്കറിയില്ല. പക്ഷെ, ഞാനിപ്പോഴേ ജയിച്ചതുപോലെ എനിക്ക് തോന്നുന്നു.