ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍പ്പേര്‍ കാണുന്ന ടിവി പരിപാടി ഏതാണ്. ഏതെങ്കിലും ഹിന്ദി സീരിയല്‍ ആയിരിക്കും എന്നായിരിക്കും ചിന്തിക്കുക. എന്നാല്‍ അങ്ങനെയല്ല കാര്യങ്ങള്‍ എന്നാണ് മിഡ് ഡേയുടെ റിപ്പോര്‍ട്ട് പറയുന്നത്. പരിപാടി സംപ്രേക്ഷണം ചെയ്യുന്നത് ഏതെങ്കിലും ദേശീയ എന്‍റര്‍ടെയ്മെന്‍റ് ചാനലിലും അല്ല. നമ്മുടെ ദൂരദര്‍ശനില്‍, അതേ ഇപ്പോള്‍ പലപ്പോഴും വാട്ട്സ്ആപ്പ് തമാശയായി മാറാറുള്ള ദൂരദര്‍ശന്‍.
Main Kuch Bhi Kar Sakti Hoon എന്നാണ് ഈ പരിപാടിയുടെ പേര്. ഏതാണ്ട് 400 ദശലക്ഷം കാഴ്ചക്കാര്‍ ഈ പരിപാടിക്കുണ്ടെന്നാണ് മിഡ് ഡേ റിപ്പോര്‍ട്ട് പറയുന്നത്. ലൈംഗിക ആരോഗ്യം, അഴിമതി, മാതൃപരിപാലനം, ശിശുപരിപാലനം, സ്ത്രീശാക്തീകരണം ഇങ്ങനെ പല വിഷയങ്ങളും ഈ പരിപാടിയില്‍ പരാമര്‍ശിക്കുന്നു. പ്രധാനമായും നഗരങ്ങളെ അപേക്ഷിച്ച് ഗ്രാമീണ ജനതയാണ് ഈ പരിപാടിയുടെ പ്രധാന കാഴ്ചക്കാര്‍.
