Asianet News MalayalamAsianet News Malayalam

ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഇന്ത്യയിലെ ഈ നഗരങ്ങളും; ജാഗ്രത പാലിച്ചില്ലെങ്കില്‍ അപകടം

ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം നിരന്തരമായി മോശമായിക്കൊണ്ടിരിക്കയാണ്. നവംബറിൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വായു ഗുണനിലവാര സൂചിക 800 കവിഞ്ഞതിന് ശേഷം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി.

India's cities have the most polluted air in the world
Author
India, First Published Mar 1, 2020, 4:30 PM IST

ഡിസംബർ, ജനുവരി മാസങ്ങളിൽ വലിയ തോതിൽ പടർന്നുപിടിച്ച കാട്ടുതീ, ഓസ്‌ട്രേലിയയെ ലോകത്തിലെ ഏറ്റവും മലിനമായ വായുവുള്ള രാജ്യമായി മാറ്റിയിരുന്നു. ഒരുഘട്ടത്തിൽ, ഓസ്‌ട്രേലിയയുടെ തലസ്ഥാനമായ കാൻ‌ബെറ ലോകത്തിലെ ഏറ്റവും മോശം വായു ഗുണനിലവാരമുള്ള രാജ്യതലസ്ഥാനമായി മാറിയിരുന്നു. എന്നാൽ, ഇന്ത്യയിലെ ജനങ്ങളുടെ അവസ്ഥയും ഏതാണ്ടിതുപോലെ തന്നെയാണ്. ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങളിൽ 21 എണ്ണവും നമ്മുടെ രാജ്യത്താണ്.

2019 -ലെ ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളെക്കുറിച്ചുള്ള ഐക്യു എയറിന്റെ പഠനത്തിലാണ് ഈ വിവരങ്ങൾ പുറത്തുവന്നത്. ആഗോള വായു ഗുണനിലവാര വിവര സാങ്കേതിക കമ്പനിയാണ് ഐക്യു എയർ. പിഎം 2.5 എന്നറിയപ്പെടുന്ന സൂക്ഷ്മ കണികാ പദാർത്ഥത്തിന്റെ അളവ് അളക്കുന്ന കേന്ദ്രങ്ങളിൽ നിന്നാണ് റിപ്പോർട്ടിനാവശ്യമുള്ള വിവരങ്ങൾ ശേഖരിച്ചത്.

2.5 മൈക്രോമീറ്ററിൽ താഴെ വ്യാസമുള്ള സൂക്ഷ്‍മകണികകൾ മനുഷ്യന്റെ ശ്വാസകോശത്തിലേക്കും ഹൃദയത്തിലേയ്ക്കും പ്രവേശിക്കുകയും മാരകമായ ആരോഗ്യ പ്രശ്‍നങ്ങള്‍ സൃഷ്ടിക്കുകയും ചെയ്യുന്നതുകൊണ്ട് അവ ദോഷകരമായി കണക്കാക്കപ്പെടുന്നു. ന്യൂഡൽഹിയോട് ചേർന്നുകിടക്കുന്ന വടക്കൻ ഉത്തർപ്രദേശിലെ ഗാസിയാബാദാണ് ലോകത്തിലെ ഏറ്റവും കൂടുതൽ വായു മലിനീകരണമുള്ള നഗരം. 2019 -ൽ ഇവിടെ ശരാശരി പിഎം 2.5 ആയിരുന്നു. ആ റേറ്റിംഗ് യുണൈറ്റഡ് സ്റ്റേറ്റ്സ് എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപി‌എ) ആരോഗ്യകരമെന്ന് കരുതുന്നതിനേക്കാൾ ഒമ്പത് മടങ്ങ് കൂടുതലാണ്.

ഇന്ത്യയിലെ വായുവിന്റെ ഗുണനിലവാരം നിരന്തരമായി മോശമായിക്കൊണ്ടിരിക്കയാണ്. നവംബറിൽ ഡൽഹിയുടെ ചില ഭാഗങ്ങളിൽ വായു ഗുണനിലവാര സൂചിക 800 കവിഞ്ഞതിന് ശേഷം പൊതുജനാരോഗ്യ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയുണ്ടായി. അത്  "അപകടകരമായ" തലത്തിന്റെ മൂന്നിരട്ടിയിലധികം ആയിരുന്നു. മറ്റ് ഇന്ത്യൻ നഗരങ്ങളായ നോയിഡ, ഗുർഗ്രാം, ഗ്രേറ്റർ നോയിഡ, ബന്ദ്വാരി എന്നിവയും ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളുടെ പട്ടികയിൽ ഇടം നേടി.

ചൈനീസ് നഗരങ്ങളിലെ വായുവിന്റെ ഗുണനിലവാരം ഗണ്യമായി വർദ്ധിച്ചുവെങ്കിലും, ഇന്ത്യയിൽ അത് കൂടുതൽ മോശമാവുകയാണ് ചെയ്തത്. കഴിഞ്ഞ ദശകത്തിൽ വാർഷിക പിഎം 2.5 ലെവലിന്റെ പകുതിയായി കുറയ്ക്കാൻ ചൈനയുടെ തലസ്ഥാനമായ ബീജിംഗിന് കഴിഞ്ഞു. അന്തരീക്ഷ മലിനീകരണം നിയന്ത്രണവിധേയമാക്കാനുള്ള സമഗ്രമായ ശ്രമങ്ങൾ കാരണമാണ് ലോകത്തെ ഏറ്റവും മലിനീകരിക്കപ്പെട്ട 200 നഗരങ്ങളുടെ പട്ടികയിൽ ബീജിംഗ് ഉൾപ്പെടാതിരുന്നത്. ഇന്ത്യയിൽ ഏറ്റവും മലിനീകരിക്കപ്പെട്ട നഗരങ്ങളുണ്ടെങ്കിലും, ഏറ്റവും മോശം വായുവുള്ള രാജ്യങ്ങളിൽ അഞ്ചാം സ്ഥാനത്ത് മാത്രമാണ് ഇന്ത്യ നിൽക്കുന്നത്. ബംഗ്ലാദേശ്, പാക്കിസ്ഥാൻ, മംഗോളിയ, അഫ്ഗാനിസ്ഥാൻ എന്നീ രാജ്യങ്ങളാണ് ഇന്ത്യയ്ക്ക് മുൻപേ പട്ടികയിൽ ഇടം നേടിയിരിക്കുന്നത്. 

Follow Us:
Download App:
  • android
  • ios