ഡബ്ലിന്‍: ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ കടല്‍ത്തീരം 33 വര്‍ഷത്തിനു ശേഷം തിരികെ കിട്ടിയ ഞെട്ടലിലാണ് പടിഞ്ഞാറന്‍ അയര്‍ലന്‍ഡിലുള്ള ആഷ് ദ്വീപ് നിവാസികള്‍. ആഷ് ദ്വീപിലെ ദൂവാഹ് കടല്‍ത്തീരമാണ് 1984 ല്‍ കൂറ്റന്‍ തിരമാലകള്‍ തുത്തുവാരികൊണ്ടു പോയത്. ഒരു മണല്‍ത്തരിപോലുമില്ലാതെ തീരത്തെ അവശേഷിപ്പിച്ച് ആ കൂറ്റന്‍ തിര മറഞ്ഞ് ഒരു രാത്രിയുടെ മറവിലാണ്. 

അതോടെ ആഷ് ദ്വീപ് കടല്‍ത്തീരത്ത് ആളും ആരവങ്ങളുമൊഴിഞ്ഞു. എല്ലാരും കടല്‍ത്തീരത്തേയും മറന്നു തുടങ്ങി. കല്ലുകള്‍ മാത്രമായി കടല്‍ത്തീരം അവശേഷിച്ചു. സ്വദേശ- വിദേശ ടൂറിസ്റ്റുകളും തീരത്തെ അവഗണിച്ചു. കടല്‍ത്തീരത്തുള്ള ഹോട്ടലുകളും ഹോം സ്‌റ്റേകളും അടച്ചുപൂട്ടി. 

ഒരു രാത്രികൊണ്ടു കുറ്റന്‍ തിര വലിച്ചെടുത്ത ആ കടല്‍ത്തീരം കഴിഞ്ഞ ഈസ്റ്റര്‍ കാലത്തില്‍ കനത്തൊരു വേലിയേറ്റത്തില്‍ തിരികെ കൊണ്ടു വന്നു പ്രകൃതി മായാജാലം കാട്ടി. ഒരാഴ്ചയോളം കൊണ്ടു തീരത്തു പൂര്‍ണമായി മണല്‍കൊണ്ട് നിറഞ്ഞു തുളുമ്പി പ്രകൃതി കാട്ടിയ വികൃതിയില്‍ പരിവാസികള്‍ മാത്രമല്ല ലോകവും അത്ഭുതപ്പെട്ടിരിക്കുകയാണ്. 

കടല്‍ത്തീരം തിരികെ എത്തിയെന്ന വാര്‍ത്ത പുറത്തു വന്നതോടെ നിലവില്‍ സന്ദര്‍ശകരുടെ തിരക്കു കൊണ്ട് നിറയുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍. പടിഞ്ഞാറാന്‍ അയര്‍ലന്‍ഡിലെ കുഗ്രാമമാണ് ആഷ് ദ്വീപ്.