അവിചാരിതമായാണ് ചക്ക ജെയിംസിന്റെ ജീവിതത്തില്‍ കടന്നുവന്നത്. മൈക്രോസോഫ്റ്റിലെ ജോലിയ്ക്കിടയില്‍ ഒരു ചെറിയ േ്രബക്ക് എടുത്ത സമയത്തായിരുന്നു അത്. മാര്‍ക്കറ്റിംഗ് വിദഗ്ധനെന്ന നിലയില്‍ തന്റെ അനുഭവങ്ങള്‍ എഴുതാനിരുന്നു ജെയിംസ്. ആലുവയില്‍ പെരിയാറിന്റെ തീരത്തുള്ള ഫ്‌ളാറ്റിലിരുന്നായിരുന്നു എഴുത്ത്. 2012 ഒക്‌ടോബറില്‍ ജെയിംസ് എഴുത്തു തുടങ്ങിയ ദിവസം വീടിനു പുറത്ത് പുറത്തെ പ്ലാവില്‍ ഒരു കുഞ്ഞുചക്കയുണ്ടായത് ജെയിംസ് ശ്രദ്ധിച്ചു. എഴുത്തിനൊപ്പം ആ ചക്കയും വളര്‍ന്നു. ചക്കയുടെ അപാരമായ വിപണന സാദ്ധ്യതകള്‍ ജെയിംസ് ശ്രദ്ധിക്കുന്നത് അങ്ങനെയാണ്. അങ്ങനെ ജാക്ക് ഫ്രൂട്ട് @ 365 എന്ന കമ്പനി ഉണ്ടായി. പോഷകമൂല്യം ഏറെയുള്ള ചക്ക കേരളത്തില്‍ പാഴായി പോവുകയാണ്. വൃത്തിയായി പാക്ക് ്‌ചെയ്ത് വിപണിയില്‍ എത്തിച്ചാല്‍, ചക്കയ്ക്ക് നല്ല സാദ്ധ്യതകളുണ്ടെന്ന ആ തിരിച്ചറിവ് വിജയകരമായി. ഇപ്പോള്‍ ലോകം മുഴുവന്‍ ചക്ക ഉല്‍പ്പന്നങ്ങള്‍ എത്തിക്കുകയാണ് ജെയിംസ്.
ചക്ക സംഭരിച്ച് വൃത്തിയാക്കുകയാണ് ആദ്യപടി. താഴെ വീണ് ചതഞ്ഞുപോകാതെയാണ് ചക്കയും നിലത്തെത്തിക്കുന്നത്. ശ്രദ്ധയോടെ ചവിണി കളഞ്ഞ് വൃത്തിയാക്കി പാക്കറ്റിലാക്കുന്നു. ചക്കച്ചുളകളിലെ വെള്ളം വറ്റിച്ചു കളഞ്ഞശേഷം അവ വിപണിയില്‍ എത്തിക്കുന്നു. ഓണ്‍ലൈന്‍ വഴി ലോകമെങ്ങൂം ചക്ക എത്തിക്കുന്നു. ചക്ക ബര്‍ഗര്‍ മുതല്‍ അനേകം സാദ്ധ്യതകളാണ് ജെയിംസ് പരീക്ഷിക്കുന്നത്.
അതിനിടെയാണ് പ്രമേഹ രോഗത്തിന് ചക്ക മികച്ച ഔഷധമാണെന്ന് ജെയിംസ് കണ്ടെത്തുന്നത്. നാട്ടിലെ വികാരിയച്ചനും പ്രമേഹ രോഗിയുമായ ഫാദര്‍ തോമസ് ബ്രാഹ്മണവേലിലാണ് ഇക്കാര്യം ആദ്യമായി ജെയിംസിനോട് പറയുന്നത്. ചക്ക തിന്ന ശേഷം ഇന്‍സുലിന്‍ എടുത്ത വികാരിയച്ചന്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് എന്തുകൊണ്ട് ഇങ്ങനെ സംഭവിച്ചു എന്ന് വികാരി ആരാഞ്ഞു. ഇതു കേട്ട ജെയിംസും ഇക്കാര്യം അന്വേഷിച്ചു. പ്രമേഹരോഗികളോട് പതിവായി ചക്കപ്പുഴുക്ക് കഴിക്കാന്‍ സുഹൃത്തായ ഡോക്ടര്‍ വഴി നിര്‍ദേശിച്ചു. ഒരാഴ്ച്ച കൊണ്ട് പലരുടേയും രക്തത്തില്‍ പഞ്ചസാരയുടെ അളവില്‍ കാര്യമായ കുറവുണ്ടായി. സിലോണ്‍ മെഡിക്കല്‍ ജേണലില്‍ വന്ന പഠനം അദ്ദേഹത്തിന് ഊര്‍ജം പകര്‍ത്തി.
ബാക്കി കഥ ജെയിംസ് പറയും:
