Asianet News MalayalamAsianet News Malayalam

തമിഴകത്തിന്റെ അമ്മ, ജയലളിതയുടെ ജീവിതം....

jayalalithas life
Author
Chennai, First Published Dec 5, 2016, 1:39 PM IST

ജനനം 
1948 ഫെബ്രുവരി 24 കര്‍ണാടകയിലെ മാണ്ഡ്യ ജില്ലയിലെ പാണ്ഡവപുരത്തിന് സമീപം മേലുക്കോട്ട് എന്ന സ്ഥലത്ത് തമിഴ്‌നാട്ടില്‍ നിന്നുള്ള അയ്യങ്കാര്‍ കുടുംബത്തില്‍ ജനനം. കോമളവല്ലി എന്നായിരുന്നു പേര്. അച്ഛന്‍  അഭിഭാഷകനായിരുന്ന  ജയറാം , അമ്മ വേദവല്ലി. മുത്തശ്ശന്‍ മൈസൂര്‍ രാജാവിന്റെ ഡോക്ടറായിരുന്നു.
 
രണ്ടാം വയസില്‍ അച്ഛന്‍ മരിച്ചു.  ഭര്‍ത്താവിന്റെ മരണശേഷം വേദവല്ലി മകളുമായി ആദ്യം ബംഗൂലൂരുവിലേക്കും പിന്നീട്  ചെന്നൈയിലേക്കും താമസം മാറ്റി. അമ്മ വേദവല്ലി സന്ധ്യ എന്ന പേരില്‍ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട് .
 
ജയലളിത സിനിമയിലേക്ക്

1961  ഇന്ത്യന്‍ ഇംഗ്ലീഷ് ചിത്രമായ എപ്പിസിലില്‍  ആണ് ജയലളിതയുടെ ആദ്യസിനിമ. 1964  കന്നഡ ചിത്രമായ ചിന്നഡെ ഗോംബെ. 
1965  വെണ്ണിറ ആടെ എന്ന ചിത്രത്തിലൂടെ നായികയായി തമിഴിലേക്ക്. ശിവജി ഗണേഷന്‍, രവിചന്ദ്രന്‍, ജയശങ്കര്‍ എന്നിവരുടെ നായികയായി.
എംജിആറിന്റെ നായിക ആകുന്നതോടെയാണ്  സിനിമയിലും ജീവിതത്തിലും മാറ്റങ്ങള്‍ ഉണ്ടാകുന്നു. 28 ചിത്രങ്ങളില്‍ എംജിആറിന്റെ നായികയായി.
 

രാഷ്ട്രീയം 
എംജിആറിന്റെ ആശിര്‍വാദത്തോടെ 1982 ലാണ് ജയലളിത രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 1983 ല്‍ തിരിച്ചെന്തൂര്‍ മണ്ഡലത്തില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ പ്രചാരണത്തിന്റെ ചുമതല ജയലളിതയ്ക്ക് ആയിരുന്നു. 1984ല്‍ ജയലളിത പാര്‍ട്ടി സീറ്റില്‍ രാജ്യസഭാംഗമായി. മുതിര്‍ന്ന പല നേതാക്കളെയും പിന്നിലാക്കിയുള്ള ജയലളിതയുടെ വളര്‍ച്ചയില്‍ പലര്‍ക്കും എതിര്‍പ്പുണ്ടായിരുന്നു.
 
1987ല്‍ എംജിആര്‍ മരിക്കുമ്പോഴാണ് ഇത് മറനീക്കി പുറത്തു വരുന്നത്. എംജിആറിന്റെ ശവഘോഷയാത്രയില്‍ നിന്ന് ജയലളിതയെ പുറത്താക്കാന്‍ നടന്ന ശ്രമം വളരെയേറെ മാധ്യമശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ജയലളിതയുടെ എതിര്‍ ഗ്രൂപ്പ്  എംജിആറിന്റെ ഭാര്യ ജാനകി രാമചന്ദ്രനെ മുഖ്യമന്ത്രിയാക്കി. 1989 ല്‍ ബോഡിനായ്ക്കന്നൂരില്‍ നിന്ന് ജയിച്ച് നിയമസഭയിലേയ്ക്ക്.   പക്ഷെ ഉള്‍പ്പാര്‍ട്ടി പോരിനെ തുടര്‍ന്ന് എഐഎഡിഎംകെ തോറ്റു. ജയലളിത പ്രതിപക്ഷ നേതാവായി.
 
മുഖ്യമന്ത്രിയായത്

1991ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വിജയിച്ച് മുഖ്യമന്ത്രിയായി.  1996 വരെ തുടര്‍ന്ന ഭരണം പക്ഷെ മികച്ചതായിരുന്നില്ല.  അഴിമതി സ്വജനപക്ഷപാതം അങ്ങനെ നിരവധി ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ഭരണകാലത്തിന്റെ അവസാനം 1995ല്‍ നടന്ന  ജയലളിതയുടെ വളര്‍ത്തുമകന്‍ സുധാകരന്റെ ആര്‍ഭാട വിവാഹം വലിയ വിവാദങ്ങള്‍ക്ക് വഴിവച്ചു.
 
1996ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ ജയലളിതയുടെ പാര്‍ട്ടിക്ക് വന്‍പരാജയം നേരിടേണ്ടി വന്നു.  ജയലളിതയും ഇത്തവണ തോറ്റു. അധികാരത്തിലെത്തിയ കരുണാനിധി 96 ഡിസംബറില്‍ കളര്‍ ടിവി കുംഭകോണകേസില്‍ ജയലളിതയെ അറസ്റ്റ് ചെയ്ത് റിമാന്റ് ചെയ്തു.  അന്ന് 27 ദിവസം ജയിലില്‍ കിടന്നു.
 
2001 ല്‍ വീണ്ടും തെരഞ്ഞെടുപ്പ് വന്നപ്പോള്‍ അഴിമതി കേസ് നിലവിലുണ്ടായിരുന്നതിനാല്‍ ജയലളിതക്ക് മത്സരിക്കാനായില്ല. പക്ഷെ പാര്‍ട്ടി വന്‍ ഭൂരിപക്ഷത്തില്‍ ജയിച്ചു. അങ്ങനെ മുഖ്യമന്ത്രിയായി. പക്ഷെ സുപ്രീം കോടതി വിധിയെ തുടര്‍ന്ന് രാജി വയ്‌ക്കേണ്ടി വന്നു. ഒ പനീര്‍ ശെല്‍വം പകരം മുഖ്യമന്ത്രിയായി.  2002 ല്‍ കുറ്റവിമുക്തയായപ്പോള്‍ വീണ്ടും മുഖ്യമന്ത്രിയായി.  ആണ്ടിപ്പെട്ടിയില്‍ നിന്ന് ജനവിധി തേടി നിയമസഭാംഗമായി.
 
2006ല്‍ എഐഎഡിഎംകെ പരാജയപ്പെട്ടു. അങ്ങനെ കരുണാനിധി മുഖ്യമന്ത്രിയായി. 
2011ല്‍ ജയലളിത വീണ്ടും അധികാരത്തില്‍ വന്നു. ഇത്തവണ ഭരണം വളരെ മികച്ചതായിരുന്നു.  ജനപ്രിയ നടപടികളിലൂടെ ജനശ്രദ്ധ നേടി. പക്ഷെ അനധികൃത സ്വത്ത് സന്പാദന കേസില്‍ കര്‍ണാടക പ്രത്യേക കോടതി ശിക്ഷിച്ചതോടെ 2014ല്‍  നിയമസഭാംഗത്വം റദ്ദായി , അങ്ങനെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പുറത്തായി. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് പുറത്താകുന്ന ഇന്ത്യയിലെ ആദ്യമുഖ്യമന്ത്രിയാണ് ജയലളിത.  പനീര്‍ശെല്‍വം വീണ്ടും പകരം മുഖ്യമന്ത്രിയായി.  ഇത്തവണ 22 ദിവസം ജയിലില്‍ കഴിയേണ്ടി വന്നു.   അനധികൃത സ്വത്ത് സന്പാദന കേസിലെ കീഴ്‌ക്കോടതി വിധി 2015 ല്‍ കര്‍ണാടക ഹൈക്കോടതി  റദ്ദാക്കി.  അങ്ങനെ 2015മേയില്‍ ല്‍ വീണ്ടും അധികാരത്തില്‍ തിരിച്ചെത്തി.
2016ല്‍ നടന്ന തെരഞ്ഞെടുപ്പില്‍ വന്‍വിജയത്തോടെ വീണ്ടും അധികാരത്തില്‍

 
രാഷ്ട്രീയ ശൈലി   
പാര്‍ട്ടിയിലെ അനിഷേധ്യ നേതാവ്, വിമര്‍ശനം വച്ചുപൊറുപ്പിക്കില്ല, എതിര്‍ക്കുന്നവരെ വെട്ടിമാറ്റും. 

ഭരണശൈലി  
ഏകാധിപത്യ പരം,  ജനക്ഷേമപദ്ധതികള്‍, സൗജന്യസമ്മാനങ്ങള്‍. ജനക്ഷേമ പദ്ധതികള്‍ :  അമ്മ ബ്രാന്‍ഡ്,  അമ്മ കുടിനിര്, അമ്മ ഇഡ്ഡലി
ഒരു രൂപയ്ക്ക് രാവിലത്തെ ഭക്ഷണം , 2 രൂപയ്ക്ക് ഉച്ചഭക്ഷണം ഹിറ്റ്. 
 
അഴിമതി 
നിരവധി അഴിമതി ആരോപണങ്ങള്‍ നേരിട്ടിട്ടുണ്ട്.  കളര്‍ ടിവി കുംഭകോണ കേസ് ,  ജന്‍സി അഴിമതി കേസ്, അനധികൃത സ്വത്ത് സന്പാദന കേസ് ഇവ പ്രശസ്തം. രണ്ട് തവണയായി  49 ദിവസം ജയിലില്‍ കിടന്നു. പല കേസുകളില്‍ കോടതികളില്‍ നിന്ന് കുറ്റവിമുക്തയായി.
 പ്രധാന കേസായ അനധികൃത സ്വത്ത് സന്പാദന കേസില്‍   വിചാരണ കോടതി നാല് വര്‍ഷം തടവിനും 100 കോടി രൂപ പിഴയും ശിക്ഷിച്ചിരുന്നു. എന്നാല്‍ ആ വിധി പിന്നീട് ഹൈക്കോടതി റദ്ദാക്കി. നിലവില്‍ കേസ് സുപ്രീം കോടതിയുടെ പരിഗണനയിലാണ്. 
 
പ്രധാന ആയുധം  
മാനനഷ്ടക്കേസാണ് ജയലളിതയുടെ പ്രധാന ആയുധങ്ങളില്‍ ഒന്ന് 17082016ല്‍ തമിഴ്‌നാട് അഭിഭാഷകന്‍ സുപ്രീം കോടതിയില്‍ അറിയിച്ച കണക്ക് പ്രകാരം സര്‍ക്കാരിനെയോ ജയലളിതയേയോ വിമര്‍ശിച്ചതിന് 1500 ഓളം പരാതികള്‍ വിവിധ കോടതികളിലായി ഉണ്ട്.
 

Follow Us:
Download App:
  • android
  • ios