Asianet News MalayalamAsianet News Malayalam

ഇതാണ് സ്വന്തം ജീവന്‍ പോലും നോക്കാതെ, ഒരുപാട് പേരെ രക്ഷിച്ച ആ ജെ.സി.ബി ഡ്രൈവര്‍

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണമായും തെറ്റായ വശംചേർന്ന് വന്ന ബസ്‌ വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നു വളരെ അധികം പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്. 

jcb driver saved life
Author
Thiruvananthapuram, First Published Sep 22, 2018, 3:16 PM IST

ചിലപ്പോള്‍ മനുഷ്യര്‍ ദൈവത്തിന്‍റെ രൂപത്തിലെത്തും. അല്ലെങ്കിലും ആപത്തില്‍ ജീവന്‍ രക്ഷിക്കാനെത്തുന്നവരെയല്ലാതെ ആരെയാണ് ദൈവമെന്ന് വിളിക്കുക. അതുപോലെയാണ് ഈ ജെസിബി ഡ്രൈവറും. ജോര്‍ജ്ജ് മാത്യു എന്നയാള്‍ തന്‍റെ ഫേസ്ബുക്ക് പോസ്റ്റിലാണ് ഒരു ബസിലുണ്ടായിരുന്നവരുടെ മുഴുവന്‍ ജീവന്‍ രക്ഷിച്ച ജെ.സി.ബി ഡ്രൈവര്‍ കപിലിനെ കുറിച്ച് എഴുതിയിരിക്കുന്നത്. എണ്‍പതോളം ആളുകളുമായി കൊക്കയിലേക്ക് മറിഞ്ഞുവീഴാനൊരുങ്ങിയ ബസിനെയാണ് കപില്‍ തന്‍റെ ജെ.സി.ബി കൈ കൊണ്ട് കോരിയെടുത്തത്. താന്‍ ചെയ്ത നന്മ മറ്റൊരും അറിയരുതെന്നും പ്രവൃത്തിയിലാണ് കാര്യമെന്ന് വിശ്വസിക്കുന്ന ആളുമാണ് കപിലെന്നും ഫേസ്ബുക്ക് പോസ്റ്റില്‍ പറയുന്നു. 

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്‌. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്‍റെ മെഷീനിലേക്ക് ചാടിക്കയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിര്‍ത്തിയിരുന്ന യന്ത്രക്കൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട്തന്നെ തന്റെയോ മെഷീൻന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണമായും ചരിഞ്ഞ ബസ്‌ യന്ത്രകൈയ്യിൽ കോരി എടുത്തു. ഏറക്കുറെ പൂർണ്ണമായും നിവർത്തി ബസിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാരിൽ പലരും കണ്ണീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നുവെന്നും പോസ്റ്റിലുണ്ട്.

ഫേസ്ബുക്ക് പോസ്റ്റ്: അപ്പോൾ സമയം നാല് മണിയോടെ അടുത്തിരുന്നു, എങ്കിലും പതിവിലും കടുപ്പം ഏറിയ ഉച്ചവെയിൽ മടങ്ങാൻ കൂട്ടാക്കിയിരുന്നില്ല. ആ വെയിലിലും യന്ത്രത്തിൽനിന്നും വേർപെട്ട ടൺ കണക്കിന് ഭാരമുള്ള ചെയിൻ തിരികെപിടിപ്പിക്കാനുള്ള തീവ്ര ശ്രമത്തിലായിരുന്നു അവർ. വല്ലാത്ത ശബ്ദത്തോടെ കൊടും വളവു തിരിഞ്ഞു വരുന്ന ബസ്‌ കാണുന്നതിന് മുൻപേ അതിൽ നിന്നുള്ള നിലവിളി ഇവരുടെ കാതുകളിൽ എത്തി.

തിരിഞ്ഞു നോക്കുമ്പോഴേക്കും വണ്ടി വളരെ അടുത്ത് എത്തിയിരുന്നു. പൂർണമായും തെറ്റായ വശംചേർന്ന് വന്ന ബസ്‌ വലിയ ശബ്ദത്തോടെ നിന്നു. വലതു വശത്തെ ചക്രങ്ങൾ റോഡിൽ നിന്നു വളരെ അധികം പുറത്തു പോയതിനാൽ വണ്ടിയുടെ അടിയിലെ യന്ത്രഭാഗങ്ങൾ റോഡിൽ ഉരഞ്ഞതിനാലാണ് വൻ ശബ്ദത്തോടെ വണ്ടിനിന്നത്. അപ്പോഴേക്കും വണ്ടിക്കുള്ളിൽനിന്നും പുറത്തേക്കുവന്ന കൂട്ടനിലവിളിയും, ആർത്ത നാദവും പരിസരത്തെ പ്രകമ്പനം കൊള്ളിക്കുമാറാക്കി...

വലതുവശത്തുള്ള വലിയ കൊക്കയിലേക്ക് വളരെ വേഗത്തിൽ ചരിഞ്ഞുകൊണ്ടിക്കുന്ന ബസ്‌. എന്ത് ചെയ്യണം എന്നറിയാതെ വിറങ്ങലിച്ചുനിന്ന കപിൽ ആത്മധൈര്യം വീണ്ടെടുത്തു തന്‍റെ മെഷീനിലേക്ക് ചാടിക്കയറി, വേഗത്തിൽ സ്റ്റാർട്ട് ആക്കി. ചെയിൻ വലിച്ചു നിര്‍ത്തിയിരുന്ന യന്ത്രക്കൈ അതിൽ നിന്നു വിടുവിച്ചു. വളരെ വേഗം ബസിനെ ലക്ഷ്യമാക്കി മെഷീൻ ചലിപ്പിച്ചു. ഒരു ഭാഗത്തു ചെയിൻ ഇല്ലാ എന്ന് അറിഞ്ഞുകൊണ്ട് തന്നെ തന്റെയോ, മെഷീൻന്റെയോ സുരക്ഷ നോക്കാതെ ഏറെക്കുറെ പൂർണമായും ചരിഞ്ഞ ബസ്‌ യന്ത്രകൈയ്യിൽ കോരി എടുത്തു. ഏറക്കുറെ പൂർണമായും നിവർത്തി ബസിൽ നിന്നും പുറത്തിറങ്ങിയ യാത്രക്കാരിൽ പലരും കണ്ണീർ അടക്കാൻ പാടുപെടുന്നുണ്ടായിരുന്നു. പലരും കണ്ണീർ ഉണങ്ങാത്ത സ്നേഹചുംബനം നൽകി കപിലിനോട് നന്ദി അറിയിച്ചു.

ഇന്നത്തെ പ്രഭാതം കറുപ്പിന്‍റേതാകുമായിരുന്നു. പത്രങ്ങളുടെ മുമ്പിലെ രണ്ടുപേജുകൾ ഫോട്ടോ അച്ചടിക്കാൻ അടിക്കാൻ തികയാതെ വരുമായിരുന്നു. ചാനലുകൾ പതിവ് ചർച്ചകൾ മാറ്റിവയ്ക്കുമായിരുന്നു. ആശുപത്രിയിൽ നിന്നു ആംബുലൻസുകൾ സൈറൺ മുഴക്കി നാനാ ദിക്കുകളിലേക്കു പായുമായിരുന്നു.

ദൈവം അയച്ച ഒരു ദൂതൻ അവിടെ ഇല്ലായിരുന്നു എങ്കിൽ. ഒരു ഫോട്ടോ ഞാൻ ചോദിച്ചപ്പോൾ തന്റെ പ്രൊഫൈൽ ഫോട്ടോ പോലും മാറ്റിയ, പ്രവർത്തിയിൽ മാത്രം വിശ്വസിക്കുന്ന ശ്രീ കപിൽ. ഇത് തന്നിൽ അർപ്പിതമായ കടമ ആണെന്ന് പറയുന്ന ശ്രീ കപിലിനു ഹൃദയത്തിൽനിന്നു നുള്ളിഎടുത്ത റോസാപ്പൂക്കൾ സ്നേഹം എന്ന ചരടിൽ കോർത്ത്‌ നമുക്ക് അണിയിക്കാം.

ദൈവം താങ്കളെ സമൃദ്ധമായി അനുഗ്രഹിക്കട്ടെ.

Follow Us:
Download App:
  • android
  • ios