Asianet News MalayalamAsianet News Malayalam

അതെങ്ങനെ ലൗ ജിഹാദ് ആവും?

Jimmy james Column on Love Jihad campaign
Author
Thiruvananthapuram, First Published Jul 20, 2016, 12:31 PM IST
  • Facebook
  • Twitter
  • Whatsapp

Jimmy james Column on Love Jihad campaign

ആരോപണം പഴയതു തന്നെ. കൊള്ളാവുന്ന പെമ്പിള്ളേരെ വലവീശിപ്പിടിക്കാന്‍  മാപ്പിള ചെക്കന്‍മാര്‍ കറങ്ങി നടക്കുന്നു. ലക്ഷ്യം മതം മാറ്റല്‍. പിന്നെ തീവ്രവാദിസംഘത്തില്‍ ചേര്‍ക്കല്‍. വാട്‌സാപ്പ് സന്ദേശങ്ങളില്‍ തുടങ്ങിയ ലൗ ജിഹാദിനെതിരായ മുന്നറിയിപ്പ്, പള്ളിയിലെ ഞായറാഴ്ച പ്രസംഗങ്ങളില്‍ വരെ എത്തിയിരിക്കുന്നു. 

പക്ഷെ ഒരു പ്രശ്‌നം. മതം മാറി ഐ എസില്‍ ചേരാന്‍ പോയി എന്ന് സംശയിക്കുന്നവര്‍ 21. അതില്‍ 3 പേര്‍ മാത്രമാണ് പെണ്‍കുട്ടികള്‍. നിമിഷ, മെറിന്‍, സോണി. ഇതില്‍ രണ്ട് പേരുടെ ഭര്‍ത്താക്കന്‍മാരും മതം മാറിയവരാണ്. മെറിന്റെ ഭര്‍ത്താവ്  യഹിയയുടെ ശരിക്കുള്ള പേര് ബെക്‌സണ്‍ വിന്‍സന്റ്.  നിമിഷയുടെ ഭര്‍ത്താവ് ഈസയുടേത്  ബെക്സ്റ്റണ്‍ വിന്‍സന്റ്. സഹോദരങ്ങളായ ബെക്‌സണും ബെക്സ്റ്റണും നല്ലൊന്നാന്തരം ചങ്ങനാശ്ശേരി ക്രിസ്ത്യാനികള്‍.  അപ്പോള്‍ പിന്നെ ഇതെങ്ങനെ ലൗ ജിഹാദാകും കത്തനാരേ?

പിന്നെ ശേഷിക്കുന്നത് സോണി മാത്രമാണ്. അബ്ദുള്‍ റഷീദ് എന്ന 'ഒറിജിനല്‍' മുസല്‍മാനെയാണ് സോണി കല്യാണം കഴിച്ചത്. പ്രചരിപ്പിക്കുന്നത് പോലെ ലൗ ജിഹാദ് ഒരു മഹാസംഭവമാണെങ്കില്‍ ആകെ ഒരു സോണിയെ മാത്രമേ  ഇത്രയും ശ്രമിച്ചിട്ട് കെണിയില്‍ വീഴിക്കാന്‍ പറ്റിയുള്ളോ? 

കേരളത്തില്‍ ഇസ്ലാമിലേക്ക് അളുകള്‍ മാറുന്നുണ്ടാകാം. ഇല്ലായിരിക്കാം.  ഉണ്ടെങ്കില്‍ തന്നെ അതിന് ഒരു പ്രണയം വേണമെന്നില്ല. ഏത് പ്രസ്ഥാനത്തിന്റെയും  അനുയായി ആകാന്‍ അതില്‍ വിശ്വസിക്കാനും പ്രതീക്ഷിക്കാനും എന്തെങ്കിലും ഉണ്ടായാല്‍ മതി. പണ്ട് നാട്ടില്‍ കമ്യൂണിസ്റ്റ് പ്രസ്ഥാനം പടര്‍ന്നപ്പോള്‍, ദൈവ വിശ്വാസികളായ യുവതീയുവാക്കള്‍ പലരും അതിന് പിന്നാലെ പോയി. അവരെ ചെകുത്താന്‍ പിടിച്ചെന്ന് വരെ ആരോപിച്ചവരുണ്ട്.

ആരോപണം പഴയതു തന്നെ. കൊള്ളാവുന്ന പെമ്പിള്ളേരെ വലവീശിപ്പിടിക്കാന്‍  മാപ്പിള ചെക്കന്‍മാര്‍ കറങ്ങി നടക്കുന്നു. ലക്ഷ്യം മതം മാറ്റല്‍. പിന്നെ തീവ്രവാദിസംഘത്തില്‍ ചേര്‍ക്കല്‍. വാട്‌സാപ്പ് സന്ദേശങ്ങളില്‍ തുടങ്ങിയ ലൗ ജിഹാദിനെതിരായ മുന്നറിയിപ്പ്, പള്ളിയിലെ ഞായറാഴ്ച പ്രസംഗങ്ങളില്‍ വരെ എത്തിയിരിക്കുന്നു. 

ലൗ ജിഹാദികളുടെ തന്ത്രങ്ങളെക്കുറിച്ചുള്ള വിവരണം ഇപ്പോള്‍ വാട്‌സാപ്പ് ഗ്രൂപ്പികളില്‍ ജാഗ്രതാ സന്ദേശമായി പ്രചരിക്കുന്നുണ്ട്. അതിങ്ങനെയാണ്....
1.    പെണ്‍കുട്ടികളെ അവരറിയാതെ ലൗ ജിഹാദ് നിരീക്ഷിക്കുന്നു. (ഇതൊരു സംഘടനയാണ് കേട്ടോ..)
2.    നല്ല ചുള്ളന്‍ ചെക്കന്‍മാരെ അയച്ച് ഇവരുമായി സൗഹൃദം സ്ഥാപിക്കുന്നു. ഫിഷിംഗ് സ്റ്റേജ് എന്നാണ് ഇതിനെ പറയുന്നത്
3.    പെണ്‍കുട്ടി പഠിക്കുന്ന കോളേജില്‍ തന്നെ ഇവരെ പഠിക്കാന്‍ ചേര്‍ക്കുന്നു. ചിലവെല്ലാം ലൗ ജിഹാദ് വഹിക്കും
4.    ഇനി ഫ്‌ലേട്ടിംഗ് സ്റ്റേജ്. വാലന്റൈന്‍  ദിനം പോലെയുള്ള ദിവസങ്ങളില്‍ വിലകൂടിയ സമ്മാനങ്ങള്‍ നല്‍കുക, കോളേജ് ഡേയ്ക്ക് ഇവര്‍ക്ക് ഒപ്പം ഡാന്‍സ് കളിക്കുക, എന്തെങ്കിലും പ്രശ്‌നം മനപ്പുര്‍വ്വം ഉണ്ടാക്കിയിട്ട് അതില്‍ നിന്ന് രക്ഷിക്കുക തുടങ്ങിയവയിലൂടെ കൂടുതല്‍ അടുക്കും. പ്രേമത്തില്‍ വീഴ്ത്തും. 

എങ്ങനെയുണ്ട് തന്ത്രം. പതിറ്റാണ്ടുകളായി കേരളത്തിലെ ചെറുപ്പക്കാര്‍, കാലിലെ ചെരുപ്പ് തേയും വരെ പുറകേ നടന്നും, വേരിറങ്ങും വരെ പൊരിവെയിലത്ത് കാത്തുനിന്നും പ്രേമം വിജയിപ്പിക്കാന്‍ പ്രയോഗിച്ചതെല്ലാം  കശ്മലന്‍മാര്‍ ഒറ്റയടിക്ക് ലൗ ജിഹാദിന് ചാര്‍ത്തിക്കൊടുത്തിരിക്കുന്നു.  മാന്യനും ദയാലുവും, വീരശൂരപരാക്രമിയും ആണെന്ന് സ്ഥാപിക്കാനായി തലമുറ തലമുറയായി കൈമാറിവന്ന വിദ്യയൊക്കെ ലവന്‍മാര്‍ കണ്ടുപിടിച്ചതാണത്രെ. അതെങ്ങനാ... പ്രേമിച്ചിട്ടുണ്ടെങ്കിലല്ലേ ഇതുവല്ലതും മനസ്സിലാവൂ..

ഇത്രയും കാലം നമ്മുടെ നാട്ടിലെ പ്രണയ വിവാഹങ്ങള്‍ പിന്നെ  എങ്ങനെയാണ് നടന്നത്. പ്രേമം കല്യണത്തിലെത്തിയാല്‍ ചെറുക്കന്റെ  മതത്തിലേക്ക് പെണ്ണുമാറുന്നതാണല്ലോ നാട്ടുനടപ്പ്. അത് ഏത് മതമായാലും. പിന്നെ എന്താ മുസ്ലിങ്ങളുടെ കാര്യത്തില്‍ മാത്രം ഒരു പുതുമ.

ലൗ ജിഹാദിന്റ തന്ത്രങ്ങള്‍ തീരുന്നില്ല. പ്രേമത്തിലായിക്കഴിഞ്ഞാല്‍ ഉടന്‍ ചാരിത്ര്യം നശിപ്പിക്കും. ഇതാണ് പോലും ഫൈനല്‍ സ്റ്റേജ്. വിശ്വാസം വരുത്താന്‍ കല്യാണം കഴിക്കാമെന്ന് പറയും. വീട്ടില്‍ പ്രശ്‌നമുള്ളതുകൊണ്ട് മതം മാറണമെന്ന് പറയുന്നു. അതിന് സമ്മതിക്കുന്നതോട പെണ്‍കുട്ടി വലയില്‍ പൂര്‍ണ്ണമായും വീഴുന്നു. 

ഇത്രയും കാലം നമ്മുടെ നാട്ടിലെ പ്രണയ വിവാഹങ്ങള്‍ പിന്നെ  എങ്ങനെയാണ് നടന്നത്. പ്രേമം കല്യണത്തിലെത്തിയാല്‍ ചെറുക്കന്റെ  മതത്തിലേക്ക് പെണ്ണുമാറുന്നതാണല്ലോ നാട്ടുനടപ്പ്. അത് ഏത് മതമായാലും. പിന്നെ എന്താ മുസ്ലിങ്ങളുടെ കാര്യത്തില്‍ മാത്രം ഒരു പുതുമ. ഇപ്പോള്‍ ലൗ ജിഹാദില്‍ വേവലാതി കൊള്ളുന്ന സമസ്ത കേരള ക്രൈസ്തവ സഭകളും പെണ്ണോ, ചെറുക്കനോ മതം മാറാന്‍ തയ്യാറാണെങ്കില്‍ പള്ളിയില്‍ തന്നെ കല്യാണം നടത്തിക്കൊടുക്കാറുണ്ടല്ലോ.

സംഘപരിവാര്‍ സംഘടനകളുടെ ആരോപണം അതേ പടി ഏറ്റുപാടുമ്പോള്‍ പഴയ ഒരു ഉറുമ്പ് തമാശയാണ്  ഓര്‍മ്മവരുന്നത്. '..ഞാനും കടുവാച്ചേട്ടനും കൂടിയല്ലേ കാട്ടുപോത്തിനെ ശരിപ്പെടുത്തിയത്...???'

പള്ളിയില്‍ അല്ലാതെ കല്യാണം കഴിക്കുന്ന സഭാംഗത്തെ പലപ്പോഴും പള്ളിയില്‍ നിന്ന് പുറത്താക്കാറുമുണ്ടല്ലോ.  അപ്പോള്‍ ആരാണ് ലൗ ജിഹാദികള്‍?

എന്ന് മാത്രമല്ല, നൂറ്റാണ്ടുകളായി ലോകം മുഴുവന്‍ മതപരിവര്‍ത്തനത്തിന്, സോറി,  മാനസാന്തരത്തിന് മിഷനറി സംഘങ്ങളെ അയച്ചുകൊണ്ടിരിക്കുന്നത് ആരാണ്? മുയലിനൊപ്പം ഓടിയും വേട്ടപ്പട്ടിക്കൊപ്പം നായാടിയുമല്ലേ ആ പണി പല ഇടത്തും ചെയ്തതും. എന്നിട്ട് ഇപ്പോള്‍ മാത്രമെന്താണ് മതംമാറ്റത്തോട് ഒരു വിരക്തി.

സംഘപരിവാര്‍ സംഘടനകളുടെ ആരോപണം അതേ പടി ഏറ്റുപാടുമ്പോള്‍ പഴയ ഒരു ഉറുമ്പ് തമാശയാണ്  ഓര്‍മ്മവരുന്നത്. '..ഞാനും കടുവാച്ചേട്ടനും കൂടിയല്ലേ കാട്ടുപോത്തിനെ ശരിപ്പെടുത്തിയത്...???'

ഈ പംക്തിയി്ല്‍ നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

ബാറുകള്‍ പൂട്ടിയിട്ടും മദ്യപാനം കുറഞ്ഞില്ലെന്ന് ആര് പറഞ്ഞു?

സ്കൂളുകള്‍ ഏറ്റെടുത്താല്‍ പ്രശ്നം തീരുമെന്ന് ആര് പറഞ്ഞു?

വിവാഹവാഗ്ദാനം നല്‍കി  പീഡിപ്പിക്കാന്‍ പറ്റുമോ? 

എന്റമ്മോ.... പുളു! 

അസൂയ എനിക്ക് സഹിക്കാൻ വയ്യേ..

Follow Us:
Download App:
  • android
  • ios