കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ ഒരുപാട് കാര്യങ്ങള്‍ ഇതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ചു വികാരങ്ങളെ മാറ്റിവെച്ചു രോഗിയ്ക്ക് സദാ ധൈര്യം പകരാന്‍ അവരുടെ ഭാഗത്തുന്നുള്ള ശ്രമവും വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നു. കഴിവതും സന്ദര്‍ശകരെ ഒഴിവാക്കേണ്ടതാണ്.

സഹതാപ തരംഗത്തിനോ ഭയപ്പെടുത്താനോ അല്ല ഈ കുറിപ്പ്. അര്‍ബുദം കവര്‍ന്നെടുത്ത ഒരമ്മയുടെ മകളുടെ വാക്കുകളാണിവ.

കഴിഞ്ഞ ദിവസങ്ങളിലാന്നില്‍ എന്റെ അമ്മയുടെ 65 ാം ജന്മദിനമാണ്.ഒരു സാങ്കല്‍പ്പിക ലോകത്തിരുന്നു അമ്മയത് ആഘോഷിക്കുന്നുണ്ടാവാം..

കൊതിയോടെ കാത്തിരുന്ന ദിവസങ്ങളായിരുന്നു 2012 ലെ മകന്റെ സ്‌കൂള്‍ അവധിക്കാലം. കാരണം രണ്ടാമത്തെ കുഞ്ഞിനെ ഗര്‍ഭം ധരിച്ചിരുന്ന എനിക്ക് ഒരമ്മയുടെ സ്‌നേഹവും പരിചരണവും കൊതിച്ചിരുന്ന സമയം.അവധിയ്ക്ക് നാട്ടില്‍പോയി തിരിച്ചു വന്ന് പ്രസവ സമയത്ത് അമ്മയെ കൊണ്ടുവരാന്‍ ആയിരുന്നു തീരുമാനിച്ചിരുന്നത്.പക്ഷേ ഞങ്ങള്‍ക്കു വേണ്ടി മാറ്റിവെച്ചത് മറ്റൊരു വിധിയായിരുന്നു.

അമ്മയുടെ ഔദ്യോഗിക ജീവിതത്തിലെ അവസാന മാസങ്ങള്‍ ആയിരുന്നു ഞങ്ങളുടെ അവധിക്കാലം. സ്വാഭാവികമായും തിരക്കേറിയ സമയം. പതിവില്‍ നിന്ന് വ്യത്യസ്തമായി അകാരണമായ ദേഷ്യവും അസ്വസ്ഥതയും അമ്മ പ്രകടിപ്പിക്കുന്നുണ്ടായിരുന്നു. ചേച്ചിയോട് ഫോണില്‍ ഈ വിവരം സംസാരിച്ചപ്പോള്‍ സ്തനത്തില്‍ ഒരു കല്ലിപ്പ് അമ്മ പറഞ്ഞതായി ഓര്‍ക്കുന്നു എന്നും ചിലപ്പോള്‍ അതിന്റെ ടെന്‍ഷന്‍ ആവാമെന്നും ചേച്ചി സൂചിപ്പിച്ചു .അപ്പോഴേയ്ക്കും എന്റെ അവധിക്കാലം ഏതാണ്ട് കഴിയാറായിരുന്നു .എനിക്ക് സംശയാസ്പദമായി ഒന്നും തോന്നിയില്ലെങ്കിലും തിരിച്ചു ദുബൈയില്‍ പോകാന്‍ t ravel certificate വാങ്ങാന്‍ വേണ്ടി ഡോക്ടറെ കാണാന്‍ പോകുമ്പോള്‍ നിര്‍ബന്ധമായും അമ്മയെയും കാണിക്കാന്‍ ഞാന്‍ തീരുമാനിച്ചു. നിര്‍ഭാഗ്യവശാല്‍ ആദ്യത്തെ ഡോക്ടറുടെ അപ്പോയിന്‍മെന്റ് റദ്ദായി. ആയി.പിന്നീട് വീടിനടുത്തു തന്നെ പരിചയമുള്ള ഡോക്ടറിനെ കാണിച്ചപ്പോള്‍, എപ്പോഴാണ് നിങ്ങള്‍ ഇത് ശ്രദ്ധിച്ചത?' എന്ന് ചോദിച്ചു. രണ്ടു മാസത്തിലേറെയായി എന്ന് അമ്മ മറുപടി പറഞ്ഞു. 'ഇതുവരെ എന്തേ ആരോടും പറഞ്ഞില്ല?' എന്ന് ചോദിച്ചപ്പോള്‍ 'മോള്‍ വയ്യാതെ വരുന്ന സമയം, വിനുവും (ഭര്‍ത്താവ്) ആകെ വിശ്രമം ആഗ്രഹിച്ചു വരുന്ന സമയം .ആരെയും ബുദ്ധിമുട്ടിക്കേണ്ടെന്നു കരുതി' എന്നാണ് അമ്മ പറഞ്ഞത് .

അവിടെയാണ്, അവിടെയാണ് യഥാര്‍ത്ഥത്തില്‍ അമ്മയുടെ ത്യാഗം ഞങ്ങള്‍ക്കു തീരാ നഷ്ടമായി തീര്‍ന്നത്. പ്രിയപ്പെട്ടവരേ, തുടക്കത്തിലേ ചികില്‍സിച്ചാല്‍ പിഴുതെറിയാന്‍ കഴിയുന്ന ഒരു ഭീകര സത്വം ആണ് അര്‍ബുദം .

അവിടെ നിന്ന് തിരിച്ചിറങ്ങുമ്പോള്‍ അമ്മയുടെ രോഗത്തിന്റെ ഏതാണ്ട് ചിത്രം ഞങ്ങള്‍ രണ്ടുപേര്‍ക്കും ലഭിച്ചിരുന്നു. ഓട്ടോ യില്‍ തിരിച്ചു വീട്ടിലേയ്ക്കുള്ള യാത്രയില്‍ കണ്ണുനീര്‍ ധാരധാരയായി ഒഴുകി വിതുമ്പി കരഞ്ഞിരുന്ന ഞാന്‍ അമ്മയില്‍ അപ്പോള്‍ കണ്ടത് ജീവിതാനുഭവം നല്‍കിയ മനോബലവും രോഗത്തെ പൊരുതി ജയിക്കാനുള്ള ചങ്കുറപ്പും ആയിരുന്നു. പ്രതീക്ഷിച്ചപോലെ രോഗത്തെ ചെറുത്തു തോല്‍പ്പിച്ച് ആ തവണ അമ്മ തിരിച്ചു വന്നു. ഇളയമ്മ (അമ്മയുടെ അനിയത്തി) നല്‍കിയ പിന്തുണ പറഞ്ഞറിയിക്കാന്‍ പറ്റാത്തതായിരുന്നു. രണ്ടാമതും നല്ല രീതിയില്‍ പോയിക്കൊണ്ടിരുന്ന ചികിത്സയ്ക്കിടയില്‍ എപ്പോഴോ അമ്മ ചികിത്സയും മരുന്നുകളും പരാശ്രയവും മടുത്തു തുടങ്ങിയ നിമിഷം തൊട്ടു ആ ഭീകര സ്വത്വം ശക്തി പ്രാപിച്ചു .

കൂടെ നില്‍ക്കുന്ന പ്രിയപ്പെട്ടവര്‍ ഒരുപാട് കാര്യങ്ങള്‍ ഇതിനായി ശ്രദ്ധിക്കേണ്ടതുണ്ട്. യാഥാര്‍ഥ്യങ്ങളെ അംഗീകരിച്ചു വികാരങ്ങളെ മാറ്റിവെച്ചു രോഗിയ്ക്ക് സദാ ധൈര്യം പകരാന്‍ അവരുടെ ഭാഗത്തുന്നുള്ള ശ്രമവും വളരെ അധികം പ്രാധാന്യം അര്‍ഹിക്കുന്നു. കഴിവതും സന്ദര്‍ശകരെ ഒഴിവാക്കേണ്ടതാണ്.