പന്ത്രണ്ട് മണിക്കൂര്‍ നായ കുഞ്ഞിന് കൂട്ടിരുന്നു ഫാറ്റ് ഹെത്ത് സോഷ്യല്‍മീഡിയയില്‍ ഹീറോ

കാണാതായൊരു മൂന്നുവയസുകാരിക്ക് രാത്രി മുഴുവന്‍ കൂട്ടിരുന്നത് വളര്‍ത്തുനായ. അമേരിക്കയിലെ മിസോറിയിലാണ് സംഭവം. മൂന്നു വയസുകാരി റെമി ഏലിയറ്റിനെ വ്യാഴാഴ്ച രാത്രിയാണ് കാണാതായത്. വീട്ടുകാരും, പോലീസുകാരും, സന്നദ്ധസംഘങ്ങളുമെല്ലാം കുഞ്ഞിനു വേണ്ടി തെരച്ചില്‍ നടത്തി. 12 മണിക്കൂര്‍ നീണ്ട തിരച്ചിലിനൊടുവില്‍ വെള്ളിയാഴ്ച രാവിലെ കുഞ്ഞിനെ കണ്ടെത്തിയത് അടുത്തുള്ളൊരു വയലില്‍ നിന്നാണ്. കുഞ്ഞിന്‍റെ അടുത്തായി, ഒരാപത്തും വരാതെ അവളെ സംരക്ഷിച്ചുകൊണ്ട് അവരുടെ വളര്‍ത്തുനായ ഫാറ്റ് ഹെത്തുമുണ്ടായിരുന്നു. അവനാണിപ്പോള്‍ സോഷ്യല്‍ മീഡിയയിലെ ഹീറോ.

Scroll to load tweet…

രാത്രി 8.30 -നാണ് കുഞ്ഞിനെ കാണാതായെന്ന് പരാതിപ്പെടുന്നത്. കുഞ്ഞിനെ തിരികെ കിട്ടിയെന്നും ഒരു രാത്രി മുഴുവന്‍ അവളുടെ വളര്‍ത്തുനായ അവളെ കാത്തുവെന്നും മിസോറി സ്റ്റേറ്റ് ഹൈവേ പട്രോള്‍ സംഘം ട്വിറ്ററില്‍ കുറിച്ചിരിക്കുന്നു. കൂടാതെ നിരവധി പേരാണ് മനുഷ്യന്‍റെ ഏറ്റവും അടുത്ത സുഹൃത്ത് നായ തന്നെയാണെന്ന് പറഞ്ഞും ഫാറ്റ് ഹെത്തിനെ പ്രശംസിച്ചും ട്വീറ്റ് ചെയ്തിരിക്കുന്നത്.