വടക്കെ മലബാറിലെ മുസ്ലിം കല്യാണങ്ങളിലെ ഭക്ഷണധൂര്‍ത്തും ഇതരസംസ്ഥാനക്കാരനായ ഒരു തൊഴിലാളിയുടെ വിശന്നുമരിച്ച മകളെക്കുറിച്ചുള്ള ദുഖവും സമാന്തരമായി സഞ്ചരിക്കുന്ന ഈ കഥ ഈയടുത്ത് സോഷ്യല്‍ മീഡിയയില്‍ ഏറെ വായിക്കപ്പെട്ടതാണ്.
കഥ മുസ്‌ലിം വിരുദ്ധമാണെന്ന ആരോപണം ഉയര്‍ന്നതിനെ തുടര്‍ന്ന് പ്രതിനിധാനത്തിന്റെ രാഷ്ട്രീയവും ചര്‍ച്ചയായി. പരിചയമുള്ള ഇടങ്ങളില്‍ കണ്ടിട്ടുള്ള ഹിന്ദു-മുസ്ലിം വിവാഹങ്ങളിലെ ഭക്ഷണധൂര്‍ത്ത് എന്ന യാഥാര്‍ത്ഥ്യം പകര്‍ത്തുക മാത്രമാണ് ചെയ്തതെന്നും ഇതിന്റെ പൊള്ളത്തരം തുറന്നുകാട്ടപ്പെടണം എന്ന ലക്ഷ്യത്തോടെയാണ് കഥ എഴുതിയതെന്നുമായിരുന്നു സന്തോഷ് ഏച്ചിക്കാനത്തിന്റെ മറുപടി.

ബിരിയാണി എന്ന തലക്കെട്ടില്‍ സന്തോഷ് ഏച്ചിക്കാനത്തിന്റെ കഥകളുടെ സമാഹാരം ഡിസി ബുക്‌സ് പുറത്തിറക്കാനിരിക്കുകയാണ്. ഇതിന്റെ ഭാഗമായി ഡിസി ബുക്‌സാണ് കഥയുടെ ഓഡിയോ തയ്യാറാക്കിയത്.
ഏറെ വായിക്കപ്പെട്ട ആ കഥ ഇതാ ഇവിടെ കേള്‍ക്കാം.
