ഒരു കടയുടെ പുറത്തുനിന്നാണ് ഇയാള്‍ വ്യായാമം ചെയ്യുന്നത് ഇത് ഫിറ്റ്നസ് ചലഞ്ചൊന്നുമല്ലെന്ന് വഴിയേ ആണ് മനസിലാവുക  ബള്‍ബായിരുന്നു ഇയാളുടെ ലക്ഷ്യം

കോയമ്പത്തൂര്‍: പലരും പലതിനായും വ്യായാമം ചെയ്യുന്നത് കണ്ടിട്ടുണ്ട്. ബള്‍ബ് മോഷ്ടിക്കാനായി ഒരാള്‍ വ്യായാമം ചെയ്യുന്നത് കണ്ടിട്ടുണ്ടോ? അങ്ങനെയും ആളുണ്ട്. 

കോയമ്പത്തൂരിലാണ് സംഭവം. ഒരു കടയുടെ മുന്നില്‍ നിന്ന് ഇയാള്‍ വ്യായാമം ചെയ്യുന്നത് കാണാം. ഇത് ഫിറ്റ്നസ് ചലഞ്ചൊന്നുമല്ലെന്ന് വഴിയേ ആണ് മനസിലാവുക. കടയ്ക്ക് പുറത്തുള്ള ബള്‍ബാണ് അയാളുടെ ലക്ഷ്യം. അതാരും ശ്രദ്ധിക്കാതിരിക്കാനാണ് വ്യായാമം. കടയ്ക്കു പുറത്ത് സ്ഥാപിച്ച സിസിടിവിയിലാണ് ഇയാളുടെ വീഡിയോ പതിഞ്ഞത്. സിസിടിവി ഉണ്ടെന്നറിയാതെയാണ് കള്ളന്‍റെ കസര്‍ത്ത്. 

തമിഴ് മാധ്യമമായ പുതിയ തലമുറൈ ടിവിയിലാണ് ആദ്യം വീഡിയോ വന്നത്. 


വീഡിയോ കാണാം: