പിന്നെ ഒന്നും ആലോചിച്ചില്ല. കൂട്ടുകാര്‍ക്കൊപ്പം ഒരു കരോള്‍ സംഘം ഉണ്ടാക്കി. നേരെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള തന്‍റെ ഭാവി വധുവിന്‍റെ വീട്ടിലേക്ക്. 

സര്‍പ്രൈസുകളില്ലാതെ എന്ത് ന്യൂജെന്‍ വിവാഹം? ചിലര്‍ക്ക് വരന്‍റെ വീട്ടുകാര്‍ സര്‍പ്രൈസ് നല്‍കും. ചിലര്‍ക്ക് വധുവിന്‍റെ വീട്ടുകാര്‍, മിക്കവര്‍ക്കും സുഹൃത്തുക്കള്‍. 

പക്ഷെ, ഇവിടെ സര്‍പ്രൈസ് നല്‍കിയിരിക്കുന്നത് വരന്‍ തന്നെയാണ്. ഭാവിവധുവിനും വീട്ടുകാര്‍ക്കും കരോളിന്‍റെ രൂപത്തിലെത്തിയാണ് തൃശൂര്‍ കുന്നംകുളം സ്വദേശി രഞ്ജിത്ത് അയ്യപ്പത്ത് സര്‍പ്രൈസ് നല്‍കിയത്. 

ദില്ലിയില്‍ ഇന്ത്യന്‍ സേനയില്‍ ജോലി ചെയ്യുകയായിരുന്നു രഞ്ജിത്ത്. വിവാഹത്തിന് മുമ്പ് അവധിക്ക് നാട്ടിലെത്തിയതാണ്. അപ്പോഴാണ് താന്‍ വിവാഹം ചെയ്യാന്‍ പോകുന്ന വിന്ദുജയെ കാണാന്‍ രഞ്ജിത്തിന് ആഗ്രഹം തോന്നിയത്. പിന്നെ ഒന്നും ആലോചിച്ചില്ല. കൂട്ടുകാര്‍ക്കൊപ്പം ഒരു കരോള്‍ സംഘം ഉണ്ടാക്കി. നേരെ അഞ്ച് കിലോമീറ്റര്‍ അപ്പുറത്തുള്ള തന്‍റെ ഭാവി വധുവിന്‍റെ വീട്ടിലേക്ക്. വിവാഹത്തിന് നാല് ദിവസം മുമ്പ് സാന്താക്ലോസ് വേഷത്തില്‍ എത്തിയ വരനെ കണ്ടപ്പോള്‍ വിന്ദുജയും വീട്ടുകാരും ഒന്നു ഞെട്ടി. ഇന്നായിരുന്നു രഞ്ജിത്തിന്‍റെയും വിന്ദുജയുടെയും വിവാഹം.

വീഡിയോ കാണാം: