കള്ളനോട്ടും കുഴല്‍പ്പണക്കടത്തും നിയന്ത്രിക്കാനാണ് 500,1000 രൂപാ നോട്ടുകള്‍ പിന്‍വലിക്കുന്നതെന്ന വാദത്തിനിടെ രസകരമായ ആക്ഷേപ ഹാസ്യവീഡിയോ വെറലാകുന്നു. മീനവിയല്‍ പാവപ്പെട്ട ഗുണ്ടകള്‍ക്ക് രക്ഷയില്ലാതായി എന്ന തലക്കെട്ടിലെത്തിയ ഹ്രസ്വ വീഡിയോയില്‍ ക്വട്ടേഷന്‍ സംഘാംഗങ്ങള്‍ കയ്യിലെത്തിയ 500, 1000 രൂപാ നോട്ടുകള്‍ മാറ്റിവാങ്ങാനും ചില്ലറ തേടിയും പോയതിന്റെ അനുഭവസാക്ഷ്യമാണ് നര്‍മ്മ രൂപേണ അവതരിപ്പിച്ചിരിക്കുന്നത്.

മസാലാ റിപ്പബ്ലിക് എന്ന സിനിമയുടെ തിരക്കഥാകൃത്തായ അരുണ്‍ ഡേവിഡ് നേരത്തെ ശ്രദ്ധയേമായ ഹ്രസ്വചിത്രങ്ങള്‍ ഒരുക്കിയിട്ടുണ്ട്. സാഗര്‍ സത്യന്‍, വിജോ വിജയകുമാര്‍, ജിജു മിഥുന്‍, അരുണ്‍ എടവന, ബിബിന്‍ എന്നിവരാണ് വീഡിയോയിലെ അഭിനേതാക്കള്‍. ഡബിള്‍ ഓംലെറ്റ് എന്ന യൂട്യൂബ് ചാനലാണ് വീഡിയോ പുറത്തിറക്കിയിരിക്കുന്നത്.