Asianet News MalayalamAsianet News Malayalam

ഒരിക്കല്‍ ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചു, പിന്നീട് സൈനികന്‍; ഈ റിപബ്ലിക് ദിനത്തില്‍ ഇദ്ദേഹത്തെ അശോക ചക്ര നല്‍കി ആദരിക്കും

കാശ്മീര്‍ താഴ്വരയിലെ ഷോപ്പിയാനില്‍ വെച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 38 വയസ്സായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു നാസിര്‍ വനി കൊല്ലപ്പെട്ടത്. ആറ് തീവ്രവാദികള്‍ അന്ന് കൊല്ലപ്പെട്ടു. 

militant turned soldier conferred with  ashok chakra
Author
Delhi, First Published Jan 24, 2019, 5:33 PM IST

ലാന്‍സ് നായിക് നാസിര്‍ വനിയെ ഈ റിപബ്ലിക് ദിനത്തില്‍ അശോക ചക്ര നല്‍കി രാജ്യം ആദരിക്കും. ഒരു സൈനികന് ലഭിക്കാവുന്ന ഏറ്റവും വലിയ ബഹുമതിയാണിത്. 

കാശ്മീര്‍ താഴ്വരയിലെ ഷോപ്പിയാനില്‍ വെച്ച് തീവ്രവാദികളുമായുള്ള ഏറ്റുമുട്ടലിലാണ് ഇദ്ദേഹം കൊല്ലപ്പെടുന്നത്. അന്ന് അദ്ദേഹത്തിന് 38 വയസ്സായിരുന്നു. കഴിഞ്ഞ നവംബറിലായിരുന്നു നാസിര്‍ വനി കൊല്ലപ്പെട്ടത്. ആറ് തീവ്രവാദികള്‍ അന്ന് കൊല്ലപ്പെട്ടു. 

ഈ സൈനികന്‍ ഒരിക്കല്‍ ഒരു ഭീകര സംഘടനയില്‍ പ്രവര്‍ത്തിച്ചിരുന്നു. സര്‍ക്കാരിനെതിരെയുള്ള പ്രവര്‍ത്തനങ്ങളും നടത്തിയതായി പറയുന്നു. പക്ഷെ, പിന്നീട്, ഭീകരപ്രവര്‍ത്തനം അവസാനിപ്പിക്കുകയും സൈന്യത്തില്‍ ചേരുകയുമായിരുന്നു. ഇദ്ദേഹം കീഴടങ്ങിയതും സൈന്യത്തില്‍ ചേര്‍ന്നതും അന്ന് വലിയ വാര്‍ത്തയായിരുന്നു. സൈന്യത്തിന് മുന്‍പാകെ കീഴടങ്ങിയ വാനി 2004 -ലാണ് ടെറിട്ടോറിയല്‍ ആര്‍മിയുടെ 162 ാം ബറ്റാലിയനില്‍ ചേര്‍ന്നത്. ഭീകരവാദത്തിനെതിരെയുള്ള പ്രവര്‍ത്തനങ്ങളില്‍ രണ്ട് തവണ സേനാ മെഡലും നേടിയിട്ടുണ്ട്. കുല്‍ഗാം സ്വദേശിയാണ് ഇദ്ദേഹം. ഭാര്യയും രണ്ട് മക്കളുമുണ്ട്. 

Follow Us:
Download App:
  • android
  • ios