Asianet News MalayalamAsianet News Malayalam

നീയെന്റെ ഒരു 'ദേജാ വു' മാത്രമായിരുന്നോ?

ആ പാട്ടങ്ങനെയാണ്, മനോഹരമായി ചിത്രീകരിച്ച ഒരു കണ്‍ഫ്യൂഷൻ. പ്രേക്ഷകന്‍റെ ഭാവനക്കാണതിന്റെ ഗതി വിട്ട് തന്നിരിക്കുന്നത്. പക്ഷെ, ആദ്യ കാഴ്‌ചയിൽ തന്നെ എനിക്കത് നായികയുടെ 'ദേജാ വു' പോലെയാണ് തോന്നിയത്. 

my beloved song sara
Author
Thiruvananthapuram, First Published Jan 9, 2019, 6:17 PM IST

'എന്റെ പാട്ട്: അത്തരമൊരു പാട്ട് ആരുടെ ഉള്ളിലാണില്ലാത്തത്. എവിടെനിന്നോ വന്ന് ഉള്ളില്‍ കൂടുകൂട്ടിയൊരു പാട്ട്. പ്രണയത്തിന്റെ, സൗഹൃദത്തിന്റെ, വിരഹത്തിന്റെ, മരണത്തിന്റെ, ആനന്ദത്തിന്റെ, വിഷാദത്തിന്റെ തീയും പുകയുമുള്ള പാട്ടോര്‍മ്മകള്‍. എഴുതാമോ, ആ പാട്ടിനെക്കുറിച്ച്. ആ പാട്ട് എങ്ങനെ ഉള്ളില്‍ വേരാഴ്ത്തിയെന്ന്. കുറിപ്പ് ഒരു ഫോട്ടോ സഹിതം submissions@asianetnews.in എന്ന മെയില്‍ ഐഡിയില്‍ അയക്കൂ. പേര് പൂര്‍ണമായി മലയാളത്തില്‍ എഴുതണേ... സബ് ജക്ട് ലൈനില്‍ 'എന്റെ പാട്ട്' എന്നെഴുതാനും മറക്കരുത്

my beloved song sara

ഈ പാട്ടിനെത്ര ഓർമ്മകൾ കൊണ്ട് വരാമെന്ന് ചോദിച്ചാൽ ഓരോ വാക്കും അവന്‍റെ ഓർമ്മകളുടെ ഈണത്തിൽ കോർത്തൊരു മാലയാണെനിക്ക്. ചാരുലതയാണ്.. ശ്രുതി മേനോൻ അവ്യക്തമായി പറഞ്ഞു നിർത്തിയൊരു പ്രണയമഴയാണ് ആ പാട്ട്.. വശ്യതയോടെ കൽക്കട്ട പകർത്തിയ ക്യാൻവാസ്. നെറ്റി പൊട്ടിൽ പിടിച്ചിടുന്നൊരു നായികയും, നെറ്റിയിലൊരുമ്മ നല്‍കി മാഞ്ഞു പോകുന്ന നായകനുമാണ്. അവനത് ബംഗാളി പാട്ടാണ്.

എനിക്കതെന്‍റെ സൗഹൃദത്തിലേക്കുള്ള കുറുക്ക് വഴിയാണ്. ഒറ്റയ്ക്കായി പോകുമ്പോൾ ഓരോ അണുവിലുമവന്‍റെ ഗന്ധം വന്ന് പടരുമെന്ന തോന്നലാണ്. ഞാനെത്ര നീയായി മാറിയെന്ന സംശയമാണ്. നിന്നെയോർത്തു മിഴിവാർത്ത രാത്രികളുടെ നനവാണ്.

അക്ഷരാർത്ഥത്തിൽ ഈ പദത്തിന്റെ അർഥം "ഇതിനകം കണ്ടു" എന്നാണ്

ആ പാട്ടങ്ങനെയാണ്, മനോഹരമായി ചിത്രീകരിച്ച ഒരു കണ്‍ഫ്യൂഷൻ. പ്രേക്ഷകന്‍റെ ഭാവനക്കാണതിന്റെ ഗതി വിട്ട് തന്നിരിക്കുന്നത്. പക്ഷെ, ആദ്യ കാഴ്‌ചയിൽ തന്നെ എനിക്കത് നായികയുടെ 'ദേജാ വു' പോലെയാണ് തോന്നിയത്. ('ദേജാ വു' ഒരു ഫ്രഞ്ച് പദമാണ്. അക്ഷരാർത്ഥത്തിൽ ഈ പദത്തിന്റെ അർഥം "ഇതിനകം കണ്ടു" എന്നാണ്. ഉദാഹരണത്തിന്, നിങ്ങൾ ആദ്യമായി ഒരു വഴി യാത്ര ചെയ്യുകയാണ്, നിങ്ങൾക്ക് പെട്ടെന്നുതന്നെ ഈ സ്ഥലത്ത് മുമ്പ് വന്നു എന്ന് തോന്നുന്നതാണ് 'ദേജാ വു'. മനസ്സിന്റെ ഒരു അവസ്ഥ). 

നിന്റെ ഒരുപാട് ഓർമ്മകൾ എന്നിലേൽപ്പിച്ചു മാഞ്ഞുപോയൊരു 'ദേജാ വു'

ഓരോ തവണയാ പാട്ടിന് ശേഷവും നീയെന്റെ ഒരു 'ദേജാ വു' മാത്രമായിരുന്നുവോയെന്ന് ഓർക്കും. ഒരിക്കൽ ജീവിതത്തിലേക്ക് വന്നു കയറി, ചാരുവിന്റെ കൈയിൽ അമൽ ഏൽപിച്ച ക്യാമറ പോലെ നിന്റെ ഒരുപാട് ഓർമ്മകൾ എന്നിലേൽപ്പിച്ചു മാഞ്ഞുപോയൊരു 'ദേജാ വു'.  പിന്നീടൊരിക്കൽ പ്രതീക്ഷിക്കാതെ വീണ്ടും കാണുമ്പോൾ ഓർത്തെടുക്കാൻ കഴിയാത്തയൊരു ഞരമ്പിൽ പിടപ്പാകുന്ന 'ദേജാ വു'.

പ്രിയപ്പെട്ടവനേ,
''ഒടുവിലീ ഇരുളിമ മായുമോ..
ഞാൻ നിന്നിലലിയുമോ..''

അവരുടെ പ്രിയപ്പെട്ട പാട്ടുകള്‍ ഇവിടെ വായിക്കാം 

Follow Us:
Download App:
  • android
  • ios