വര്‍ഷങ്ങള്‍ക്കു മുന്‍പാണ്. അന്ന് ഞാന്‍ ഒരു ഒന്ന് ഒന്നര സംശയ രോഗി ആയിരുന്നു. സംശയരോഗി എന്ന് പറയുമ്പോള്‍ നിങ്ങള്‍ ഇപ്പോള്‍ മനസ്സില്‍ ചിന്തിക്കുന്ന തരം രോഗി അല്ല. എപ്പോളും എനിക്കെന്തെങ്കിലും രോഗമുണ്ടോ എന്ന സംശയം അലട്ടി കൊണ്ടിരുന്നു. അടുത്തിരിക്കുന്ന ഒരാള്‍ തുമ്മിയാല്‍ എനിക്ക് ടെന്‍ഷന്‍ ആവും. 'ദൈവവമേ ഇയാള്‍ക്ക്  എന്തെല്ലാം രോഗം കാണും?' കൈയിലോ കാലിലോ ഒരു  തടിപ്പ് കണ്ടാല്‍ പിന്നെ ആധി പിടിക്കലായി .

അങ്ങനെ ഇരിക്കെ ഒരു പനി വന്നു. ചേച്ചിയുടെ  വീടിനടുത്തു നല്ല ഒരു ഡോക്ടര്‍ താമസമുണ്ടെന്നു അറിഞ്ഞു ഞങ്ങള്‍ അവിടേക്കു പോയി. ഒരു പഴയ വീട് ഓടിട്ടതാണ്. പൂമുഖത്തു രണ്ടു ചൂരല്‍ കസേരകള്‍. രോഗികളുടെ ക്യൂ ഒന്നുമില്ല.

ഞങ്ങള്‍ അകത്തേക്കു ചെന്നു 'ഇരിക്ക്'. നന്നേ ഇരുണ്ട മെലിഞ്ഞ് നല്ല പൊക്കമുള്ള ഒരാള്‍. മുറിയില്‍ നിറഞ്ഞ രൂക്ഷമായ സിഗരറ്റിന്റെ ഗന്ധം 
'എന്താ അസുഖം?'

'പ പ പനി'-ഞാന്‍ ഒന്ന് വിക്കി. 

'പ പ പനിയോ? അതെന്തൊന്നു പനി?'

എന്റെ അരികില്‍ വന്നു നെറ്റിയില്‍ തൊട്ടു നോക്കി. കണ്ണ് വിടര്‍ത്തി നോക്കി വായ് പൊളിച്ചു നോക്കി. തീര്‍ന്നു പരോശോധന. 

'കുറച്ചു ചൂട് ഉപ്പു വെള്ളം തൊണ്ടയില്‍ കൊള്ളുക. മൂന്ന് തവണ'

'അല്ല എനിക്ക് ശരിക്കും പനിയുണ്ട്, മരുന്ന് വേണം'-ഞാന്‍ പറഞ്ഞു.
 
ഡോക്ടര്‍ എഴുനേറ്റു ഒരു സിഗരറ്റിനു തീ കൊളുത്തി എന്നാല്‍ ശെരി  എന്ന മട്ടില്‍ ഞങ്ങളെ ഒന്ന് നോക്കി മുറിയിലേക്ക് പോയി. ഞങ്ങള്‍  പുറത്തേക്കും.

'ഇയാള്‍ ഡോക്ടര്‍ ഒന്നുമല്ലാട്ടോ, വ്യാജനാ,  വ്യാജന്‍!'

'താന്‍ മിണ്ടാതെ വന്നേ'. ഏട്ടന്‍ നല്ല വേഗതയില്‍ നടക്കുന്നു 

'ഇതെന്താ വായു ഗുളിക മേടിക്കാന്‍ പോവാണോ'- പിറു പിറുത്തു കൊണ്ട് ഞാനും പിന്നാലെ നടന്നു.

പിന്നീട് ചേച്ചി  ഫോണ്‍ ചെയ്തപ്പോള്‍ ഞാന്‍ പറഞ്ഞു 'അയ്യേ ചേച്ചി അതെന്തൊന്നു ഡോക്ടര്‍, ഒരു എത്തിക്‌സ് ഇല്ലാത്ത ഡോക്ടര്‍. സിഗരറ്റും വലിച്ച്. ശ്ശേ'

'മോളെ അത് തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ ഏറ്റവും മിടുക്കനായ ഫിസിഷ്യന്‍ ആണ്. പ്രകൃതം കണ്ടു തെറ്റിദ്ധരിക്കണ്ട, വീട്ടില്‍ രോഗികളെ നോക്കില്ല. കാശിനോട് ഒരു ആഗ്രഹം ഇല്ലാത്ത മനുഷ്യനാ'

'അത് വീട് കണ്ടപ്പോള്‍ എനിക്ക് മനസിലായി' ഞാന്‍ പറഞ്ഞു.

'അങ്ങനെ അണ്ടര്‍ എസ്റ്റിമേറ്റ് ചെയ്യണ്ട. അദ്ദേഹത്തിന്റെ ആണ്  വീടിനടുത്തുള്ള ഫ്‌ലാറ്റും തൊട്ടപ്പുറത്തുള്ള കുറെ സ്ഥലങ്ങളും. ഡോക്ടര്‍ക്കതിന്റെ ഭാവം ഒന്നും ഇല്ലന്നേയുള്ളു'

'ഉവ്വ'-ഞാന്‍.

'പനി മാറിയോ?

അപ്പോളാണ് ഞാന്‍ ശ്രദ്ധിച്ചത്. ശെരിയാണല്ലോ.  പനി മാറിയല്ലോ.  പക്ഷെ പെട്ടെന്ന് സമ്മതിക്കാന്‍ പറ്റുമോ ? 'കുറവുണ്ട്'-ഞാന്‍ മറുപടി പറഞ്ഞു.

'ഇയാള്‍ ഡോക്ടര്‍ ഒന്നുമല്ലാട്ടോ, വ്യാജനാ,  വ്യാജന്‍!'

അണുകുടുംബത്തില്‍ നിന്ന് വിവാഹശേഷം ഒരു കൂട്ട് കുടുംബത്തിലേക്ക് വന്ന ത്രില്ലില്‍ ആയിരുന്നു ഞാന്‍. നോവലിലും സീരിയലുകളിലും കാണുമ്പോലെ ഒന്നുമല്ലട്ടോ ജീവിതം. നല്ല ഒരു അമ്മയും സ്‌നേഹ സമ്പന്മാരായ ചേട്ടന്‍മാരും ചേട്ടത്തിമാരും അവരുടെ കുഞ്ഞനുജത്തി ആയി ഞാനും. സ്‌നേഹിക്കാനും  കരുതാനും ഒരു പാട് ആളുണ്ടാകുന്നതിന്റെ സുഖം ഒന്ന് വേറെ തന്നെയാ.

ഒന്ന് കഴിയുമ്പോള്‍ മറ്റൊന്ന് എന്ന് പറയും പോലെ പനി കഴിഞ്ഞപ്പോള്‍ സ്ഥിരം തല വേദന ആയി എന്റെ പ്രശനം. ഇക്കുറി എന്നെയും കൊണ്ട് ഡോക്ടറുടെ അടുത്ത് പോയത് ചേച്ചി തന്നെ ആണ്. ചേച്ചിയെ കണ്ടു ഡോക്ടര്‍ പിശുക്കി ചിരിച്ചു. 'ഇങ്ങേര്‍ക്ക് ചിരിക്കാന്‍ ഒക്കെ അറിയുമോ?' -ഞാന്‍ ചേച്ചിയുടെ ചെവിയില്‍ ചോദിച്ചു.

'മിണ്ടാതിരിക്കൂ'- ചേച്ചി പിറുപിറുത്തു.

ഡോക്ടര്‍ പതിവ് പോലെ എന്റെ നെറ്റിയില്‍ തൊട്ടു കണ്ണ് പരിശോധിച്ചു. 'ഇയാള്‍ക്കിതെ അറിയുവൊള്ളോ?  ആ സ്‌റ്റെതസ്‌കോപ്പ്  പിന്നെ എന്തിനാവോ?''

'വെയിറ്റ്  ഒന്ന് നോക്കട്ടെ ആ മെഷിനില്‍ കയറി നില്‍ക്കൂ'-

'തലവേദനയും വെയിറ്റും ആയി എന്താ  ബന്ധം?'-ഞാന്‍ ചോദിച്ചു പോയി.

'പറഞ്ഞത് അനുസരിക്ക് ആദ്യം'

ഞാന്‍ അതിന് മേല്‍ കയറി ബാലന്‍സ് ചെയ്തു നിന്ന് 'ഹോ ഈ ട്രപ്പീസ് ചെയ്യുന്നവരെയൊക്കെ സമ്മതിക്കണം എന്നാ ബാലന്‍സ് ആണ്'. സൂചി കറങ്ങി കറങ്ങി എന്റെ കണ്ണ് തള്ളി 'ഇതെങ്ങോട്ടാ പോണത് സൂചി ? നില്‍ക്കൂ ...എവിടുന്ന്? സൂചി 95 കിലോയില്‍ വന്നു നിന്നു.

'കുറച്ചു കൂടി ശ്രമിച്ചാല്‍ സെഞ്ച്വറി അടിക്കാം'-ഡോക്ടറുടെ പഞ്ച് ഡയലോഗ്. എനിക്കിത്തവണ ഒരു മറുപടിയുമില്ല. കിളി പോയ അവസ്ഥയാണ്.

'ആദ്യം ഇതൊന്നു കുറയ്ക്കൂ. ഒരു 25 കിലോ കുറയ്ക്കണം. യോഗ ചെയ്യണം. ഡയറ്റിംഗ് വേണം'. 

ഇക്കുറിയും മരുന്നില്ല.ഡയറ്റ് ചാര്‍ട്ടും ഒബീസിറ്റി മൂലം വരുന്ന ഭീകര രോഗങ്ങളുടെ നീണ്ട ലിസ്റ്റും.

'ആദ്യം ഇതൊന്നു കുറയ്ക്കൂ. ഒരു 25 കിലോ കുറയ്ക്കണം. യോഗ ചെയ്യണം. ഡയറ്റിംഗ് വേണം'. 

 'ചേച്ചിക്ക് പറഞ്ഞൂടാരുന്നോ ഞാനീ തടി കൂടി ബലൂണ്‍ പോലെ ആയത്. മനുഷ്യന്‍ ആയാല്‍ സ്‌നേഹം വേണം സ്‌നേഹം

'എന്റെ കൊച്ചെ അതിനിപ്പോ എന്താ? നമുക്കു കുറയ്ക്കാം'- ചേച്ചിക്ക് ചിരി.

'എന്നാലും നിങ്ങള്‍ ആരും എന്നോടൊന്നും സൂചിപ്പിച്ചില്ലല്ലോ തടി കൂടി എന്ന്. നിങ്ങള്‍ക്കൊന്നും എന്റെ കാര്യത്തില്‍ ഒരു ശ്രദ്ധയുമില്ല'-വൈകിട്ടത്തെ കുടുംബ സദസ്സില്‍ ഞാന്‍ സങ്കടത്തോടെ പറഞ്ഞു.

'എന്റെ അമ്മുവേ, നീ അപ്പോ കണ്ണാടി നോക്കുന്നില്ലാരുന്നോ? ഞാന്‍ കരുതി ഇതാണ്  ഫാഷന്‍ എന്ന്'- ഭര്‍ത്താവിന്റെ ചേട്ടന്റെ വക.

ചേട്ടനെ നുള്ളിപ്പറിക്കാനും  മാന്തിക്കീറനും ഒക്കെ ഉള്ള ത്വര അടക്കി ഒരു ഇടി ഇടിച്ചു ഞാന്‍ മുറിയിലേക്കു പോയി.

'എന്റെ അമ്മേ ഞാന്‍ ആണോ ഇത്. വശങ്ങളിലേക്ക് വളര്‍ന്നു വളര്‍ന്നു ഞാനിപ്പോ ഒരു നാനോ കാര്‍ പോലുണ്ട്. എന്തൊരു വൃത്തികെട്ട രൂപം'

ശ്‌ശെടാ ചുമ്മാതല്ല അയലത്തെ അബു പറഞ്ഞത് -'എന്റെ ചേച്ചി, ചേച്ചിയുടെ വീട്ടിലെ ബൈക്കിനു വായ് ഉണ്ടായിരുന്നേല്‍ അത് നിലവിളിച്ചേനെ' എന്ന്. 

ഞാന്‍ താടിക്കു കൈയും കൊടുത്തു ദുഖിച്ചിരിപ്പായി. കുടുംബത്തുള്ളവരുടെ സമാധാനം പോയി. എന്റെ തടി അവരുടെ ഉറക്കവും കളഞ്ഞു. ഒടുവില്‍ ഒരു യോഗ ക്ലാസ് കണ്ടു പിടിച്ചു ചേര്‍ന്നു.

സൂര്യനമസ്‌കാരം ചെയ്യുന്നവരുടെ വേഗത കണ്ടു ചമ്രം പൂട്ടു ഇട്ടു ഇരിക്കാന്‍ കൂടി കഴിയാത്ത ഞാന്‍ സ്വാഭാവികമായി ഒരു ക്ലാസ് കൊണ്ട്  മതിയാക്കി വീട്ടില്‍ ഇരുപ്പായി.

യോഗ ക്ലാസ്സിലേക്ക് അറച്ചു അറച്ചു കയറി ചെന്നു.'പേടിച്ചു ഓടിയതാണോ അന്ന്?'- ടീച്ചര്‍.

തലവേദന വീണ്ടും ആരംഭിച്ചു. പഴയ മുറി. അതേ ഡോക്ടര്‍.

'താന്‍ വെയിറ്റ് കുറച്ചില്ലേല്‍ തന്റെ ആയുസു കുറയും. ഇയാള്‍ നല്ല മെലിഞ്ഞ സുന്ദരി പെണ്ണിനെ കെട്ടി സുഖായിട്ട് ജീവിക്കും എന്താ?'-ഏട്ടനെ നോക്കിയാണ്. 

'ദുഷ്ടാ, താന്‍ ഒരു ഡോക്ടര്‍ ആണോ? രോഗശാന്തിക്കു വരുന്നവനെ ഭ്രാന്തന്‍ ആക്കുമോ ഇയാള്‍?'-ഞാന്‍ ചിന്തിച്ചു പോയി.

ഇറങ്ങുമ്പോള്‍ ഞാന്‍ ഏട്ടനെ നോക്കി. ഇങ്ങേര്‍ക്ക് ഇനി വല്ല ആഗ്രഹവുമുണ്ടോ ഞാന്‍ ചത്താല്‍ മെലിഞ്ഞ പെണ്ണ്. നോ, നോ, അയ്യടാ നടക്കൂല മോനെ'- ഞാന്‍ മനസ്സില്‍ പറഞ്ഞു.

യോഗ ക്ലാസ്സിലേക്ക് അറച്ചു അറച്ചു കയറി ചെന്നു.
 
'പേടിച്ചു ഓടിയതാണോ അന്ന്?'- ടീച്ചര്‍.

ഞാന്‍ ചമ്മി ചിരിച്ചു. 

'ടീച്ചര്‍ എനിക്കിത്രയും വേഗതയില്‍ ചെയ്യാന്‍ പറ്റില്ല'

'അവനവനു പറ്റുന്ന പോലെ  മതി'

ഒരു തവണ സൂര്യ നമസ്‌കാരം ചെയ്യാന്‍ മടിച്ച ഞാന്‍ ഇന്ന് 25  സെറ്റ് വരെ ചെയ്യും അത് വേറെ കാര്യം.  

ഏറ്റവും ഇഷ്ടപ്പെട്ട കപ്പ, മീന്‍ കട്ട്. ഫിഷ് ഫ്രൈ ചിക്കന്‍ ഫ്രൈ തീന്‍ മേശയില്‍ നിന്നു അപ്രത്യക്ഷമായി. പഴങ്ങളെയും പച്ചക്കറികളെയും തീവ്രമായി സ്‌നേഹിച്ചു തുടങ്ങി. ഫലം ഒരു വര്‍ഷത്തിനകം 30  കിലോ പോയി കിട്ടി. ഡോക്ടറും ഞാനും ബഡാ ദോസ്തുക്കള്‍ ആയി. അവരുടെ കുടുംബം എന്റേതും ആയി.

ശബ്ദം കേട്ടപോലെ, ഞാന്‍ മുഖം പൊത്തി പൊട്ടി കരഞ്ഞു.

ആയിടയ്ക്കാണ് ചിക്കന്‍ ഗുനിയ പടര്‍ന്നു പിടിച്ചത്. ഏട്ടന് അസുഖം വന്നു. സ്വന്തം ചേട്ടനെ പോലെ ഡോക്ടര്‍ കൂടെ ഇരുന്നു. 

ഇടയ്ക്കു ഡോക്ടറുടെ ഭാര്യ പറയും-'ഡോക്ടര്‍ ഇപ്പൊ തമാശ ഒക്കെ പറയാന്‍ തുടങ്ങിയിട്ടുണ്ട്,അമ്മൂന്റെ സഹവാസം ആണ'

'എന്നെ പോലൊരു കോമാളിയെ കിട്ടിയാല്‍ ആരാ മാറാത്തത് ചേച്ചി?'

സിഗേരറ്റ് വലി ഒക്കെ നിര്‍ത്തി ഡോക്ടറിന്ന് നല്ല മിടുക്കന്‍ കുട്ടി ആയി.

ആ വെക്കേഷന്‍ ഞങ്ങള്‍ ഒരു പളനി ട്രിപ്പ് പ്ലാന്‍ ചെയ്തു. തലേന്ന് രാത്രി ചേച്ചിയുടെ  കാള്‍-''അമ്മു നിന്റെ ഡോക്ടര്‍ മരിച്ചു പോയി'

ഞാന്‍ അത് ശരിക്കു കേട്ടില്ല. 

'എന്താ?'

'നീ വിഷമിക്കല്ലേ, ഹാര്‍ട്ട് അറ്റാക്ക് ആയിരുന്നു'

കണ്ണിലിരുട്ടു കയറി നിലത്തിരുന്നു ഞാന്‍. വെറുതെ ആയിരിക്കും. വേറെ വല്ലോരുമാരിക്കും. ഇന്ന് രാവിലെ കൂടി സംസാരിച്ചതാണല്ലോ. ഏട്ടന്‍ വന്നു എന്നെ എണീപ്പിച്ചു.

'വീട്ടില്‍  പോകാം'

ഡോക്ടറുടെ വീട്. ഡോക്ടര്‍ ഇല്ല.

'മൂത്ത മകന്‍ വരാന്‍ ഉണ്ട്. മോര്‍ച്ചറിയില്‍ ആണ് '. -ആരോ പറയുന്നു.

'അമ്മൂ...'-ഒരു അലമുറ. ഡോക്ടറുടെ ഭാര്യയാണ്. 'പോയി, കേട്ടോ അമ്മു'.

ഞാനവരുടെ കൈ വിടുവിച്ചു ബാല്‍കണിയില്‍ വന്നു നിന്നു. ഞാന്‍ കരഞ്ഞില്ല. .ഇവിടെ നിന്നാണ് ഡോക്ടര്‍ എന്നോട് സംസാരിക്കുക. എന്റെ സംശയങ്ങള്‍ക്ക് ഉത്തരം തരിക. മനസ് ശൂന്യം. ഏതു പാതിരാത്രിയിലും എനിക്കെന്തു വന്നാലും ഓടിച്ചെല്ലാനുള്ള എന്റെ അഭയം ഇനി ഇല്ല. എന്റെ നെറ്റിയില്‍ സ്‌നേഹത്തോടെ തൊടുന്ന വിരലുകള്‍ ഞാനിനി  കാണുകയില്ല.  ഞാന്‍ അവിടെ നിന്നു ദൂരെ കാണുന്ന ഫ്‌ളാറ്റുകളിലേക്കു നോക്കി. 'അവര്‍ ജീവിക്കുന്നത് ശൂന്യാകാശത്താണ്, അമ്മു, ...നോക്കിക്കേ'. ശബ്ദം കേട്ടപോലെ, ഞാന്‍ മുഖം പൊത്തി പൊട്ടി കരഞ്ഞു.

'അയ്യടാ, അതെന്റെ ബ്യൂട്ടി സ്‌പോട്ട് ആണ്, അതില്‍ തൊട്ടു കളിക്കേണ്ട'.

 
ജീവിതത്തെക്കുറിച്ചുള്ള എന്റെ കാഴ്ചപ്പാടിനെ മാറ്റിയത് ഡോക്ടര്‍ ആണ്. നിസാരമായ രോഗ ലക്ഷണങ്ങളെ അവഗണിക്കാന്‍ എന്നെ പഠിപ്പിച്ചു. എന്റെ ധൈര്യം,  എന്റെ ശക്തി ഒക്കെ ഡോക്ടര്‍ ആയിരുന്നു.
 
എന്റെ വലത്തേ കവിളിലെ  മറുക് ഡോക്ടര്‍ക്ക് ഒരു ആകുലത ആയിരുന്നു.

'അമ്മു, ചില മറുകുകള്‍ നല്ലതല്ല. നമുക്ക് അത് എടുത്തു കളയാം'- എപ്പോളും പറയും.
 
'അയ്യടാ, അതെന്റെ ബ്യൂട്ടി സ്‌പോട്ട് ആണ്, അതില്‍ തൊട്ടു കളിക്കേണ്ട'.

ഏട്ടനോടും പറയും, അമ്മൂന്റെ മറുക്  വളരുന്നുണ്ട് അത് കളയാം'.

ഡോക്ടര്‍ പോയി. എന്റെ കവിളിലെ മറുകിന്റെ വളര്‍ച്ച ഒരു അത്ഭുതമെന്നോണം നിലച്ചു .ഇന്നും ആ വീടിനു മുന്നിലൂടെ പോകുമ്പോള്‍ കണ്ണ് നിറയും.'അമ്മു' എന്ന വിളിയൊച്ച കാതില്‍ മുഴങ്ങും.

ഡോക്ടര്‍ ഞാന്‍ നിങ്ങളെ എത്രയധികം സ്‌നേഹിച്ചിരുന്നുവെന്ന് ഞാന്‍ എങ്ങനെ ആണ് നിങ്ങളെ അറിയിക്കുക. അടുത്ത ജന്മത്തില്‍ മകളായി ജനിച്ചു കടലോളം സ്‌നേഹം തന്നു ഈ ജന്മത്തെ കടമെല്ലാം ഞാന്‍ വീട്ടാം. 

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!

ഗീത രവിശങ്കര്‍: സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

ദിവ്യ രഞ്ജിത്ത്: ചോര വാര്‍ന്നൊഴുകുന്ന നേരം!​

ക്രിസ്റ്റഫര്‍ യോഹന്നാന്‍: ഒമ്പതില്‍ പഠിക്കുമ്പോഴായിരുന്നു അവളുടെ വിവാഹം​

കെ ടി എ ഷുക്കൂര്‍ മമ്പാട് : 'നാളെ ഞാന്‍ ഈ ഭൂമിയില്‍ ഉണ്ടാകില്ല!'

സ്‌നേഹ പാംപ്ലാനി: നീയൊന്ന് മിണ്ടാന്‍ ഇനിയെത്ര  കാലം കാത്തിരിക്കണം?

ദിജി സുഹാസ്: 'എന്നെ അയാളുടെ കൂടെ വിടല്ലേ...'

പാര്‍വ്വതി രമാദേവി : സംസ്‌കൃതം പഠിക്കുന്ന സമീര്‍ ഖാന്‍!

സമീരന്‍: കുന്നിന്‍മുകളിലെ ആ ഒറ്റവീട്!​

മല്‍ഹാല്‍ : ദിലീപേട്ടാ, ആ ബൈക്ക് ഇപ്പോഴും ഇവിടെയുണ്ട്!​

മുനീര്‍ ചൂരപ്പുലാക്കല്‍: ഡോണ്ട് വറി, മുസ്തഫ!​

മുഫീദ മുഹമ്മദ്: നാഗ്പൂരില്‍നിന്നും ഷക്കീല ബീഗം വിളിക്കുന്നു!​

കെ.ആര്‍ മുകുന്ദ്: 'മറന്നെന്നു കരുതണ്ട, മരിച്ചെന്നു കരുതിക്കോളൂ'

ഷാഹിദാ സാദിക്: സ്‌കൂള്‍ യൂനിഫോമിട്ട മാലാഖ!

സയ്യിദ് ഹിഷാം സഖാഫ് : അയാളുടെ അസ്വാഭാവിക സ്പര്‍ശം  എന്നില്‍ ഭയമുണ്ടാക്കി

അനിറ്റ് വാടയില്‍: ആദ്യമായി പ്രണയം തോന്നിയത് അവനോടാണ്; അതും ഒന്നാം ക്ലാസ്സില്‍!

ലിസി പി: നേര്‍ക്കുനേര്‍ നിന്നാല്‍ പോലും  നമ്മളിനി തിരിച്ചറിഞ്ഞെന്നു വരില്ല!

ജഹാംഗീര്‍ റസാഖ് പാലേരി: ആ പച്ചവെളിച്ചം കെട്ടു; ഡോ. ജുബ്‌ന ഇനി ഓഫ്‌ലൈന്‍!