Asianet News MalayalamAsianet News Malayalam

സ്വയം രക്ഷിക്കാന്‍ ഭ്രാന്ത് എടുത്തണിഞ്ഞ ഒരുവള്‍

Nee Evideyaanu Geetha Ravishankar
Author
Thiruvananthapuram, First Published Aug 9, 2017, 4:55 PM IST

Nee Evideyaanu Geetha Ravishankar

ഇരുപത് വര്‍ഷങ്ങള്‍ക്കു മുമ്പ്...

ചരിത്രമുറങ്ങുന്ന കാഞ്ഞങ്ങാട്ടേയ്ക്ക്, ഒരു മെയ് മാസത്തില്‍. കോരിച്ചൊരിയുന്ന മഴ. ചുട്ടു പൊള്ളുന്ന പനി. ചുറ്റും എന്ത്, എങ്ങനെ എന്നുപോലും കാണാതെയായിരുന്നു ആദ്യദിവസം. മൂന്നാംനാള്‍ പത്തുമണിയോടെ പുത്തനിടം കാണാനിറങ്ങുന്നു.

കാഞ്ഞങ്ങാട് ന്യായാധിപന്മാരുടെ ക്വാര്‍ട്ടേഴ്‌സ്. നിരയായി മൂന്നു വീടുകള്‍. ഒരു പോലെ മുഖമുള്ളവ. വരാന്തയില്‍ ഇറങ്ങിനിന്നാല്‍ കാണാം മുന്നില്‍ കോട്ടമതില്‍. വീടിനും കോട്ടയ്ക്കും നടുവില്‍ ചെറിയൊരു മൈതാനം. (അതിനടിയില്‍ വലിയ തുരങ്കമാണെന്നും ആ തുരങ്കത്തില്‍ നിന്ന് പുറത്തേയ്ക്കുള്ള മാര്‍ഗങ്ങളാണ് വീടിനു മുന്നില്‍ കാണുന്ന മൂടപ്പെട്ട വലിയ കിണര്‍ പോലുള്ള  കുഴികളെന്നും പിന്നീടറിഞ്ഞു). കോട്ടയുടെ ഇടത്തെ അറ്റത്തായി ചെറിയൊരു കോട്ടവാതില്‍. അതിനപ്പുറത്ത് പാറയുടെ മുകളിലായി നിത്യാനന്ദാശ്രമം. ഇടതുവശത്ത് പരന്നുകിടക്കുന്ന പാടം. ഉദയാസ്തമയങ്ങള്‍ അതീവഭംഗിയായി കാണിച്ചുതരുന്ന വീട്!

നോക്കി നില്‍ക്കെ കോട്ടവാതിലിലൂടെ ആളിനു മുന്നേ തെളിഞ്ഞു വരുന്ന ഒരു ഭാണ്ഡക്കെട്ട്, ചുവടെ അമ്പതോളം പ്രായം തോന്നിക്കുന്ന ആരോഗ്യവതിയായ ഒരു  സ്ത്രീ. അവര്‍ എങ്ങോട്ടാവും പോവുകയെന്നു നോക്കി നിന്നു. വലതുവശത്തെ ചെറിയ കയറ്റം കയറി ആ  ഭാണ്ഡം മറഞ്ഞു കാണാതായി.

'ഭ്രാന്തിയാണ്. എപ്പോഴാണ് ചീത്ത പറയുക, കല്ലെടുത്തെറിയുക എന്നൊന്നും പറയാന്‍ പറ്റില്ല, ചീത്ത സ്ത്രീയാണ്, രാത്രികളില്‍ ലോറിക്കാരന്മാരുടെ കൂടെയാണ് ഉറക്കം' അങ്ങനെ അങ്ങനെ ഒരു നാട്ടുകാരി വാചാലയായി.

എന്തുകൊണ്ടോ എനിക്കവരെ അടുത്ത് കാണണമെന്ന് തോന്നി പിറ്റേന്ന് അരമതിലില്‍ചാരി  അവരെയും കാത്ത് ഞാന്‍ നിന്നു. അടുത്തെത്തിയപ്പോള്‍ ഞാനൊന്നു ചിരിച്ചു. ആ ചിരി പണ്ടേ ആഗ്രഹിച്ചിരുന്നപോലെ അവര്‍ അടുത്തേയ്ക്ക് വന്നു. ഒന്നും ചോദിച്ചില്ല. അങ്ങോട്ടുമിങ്ങോട്ടും ഒരു ചിരികൊണ്ട് ഞങ്ങള്‍ എന്തൊക്കെയോ പറഞ്ഞു. നേരെ വീടിന്റെ പിറകുവശത്തേക്ക്, ചിരപരിചിതയെപ്പോലെ. പടിയിലിരുന്നു. തൊട്ടടുത്തുതന്നെ ഞാനും.

വൃത്തിയുള്ള വേഷം. സാരി സാധാരണയിലും പൊക്കി ഉടുത്തിരിക്കുന്നു. തലമുടിയില്‍ ആശ്രമത്തിലെ മഞ്ഞപ്പൂക്കള്‍. ആവശ്യത്തിലേറെ പൗഡര്‍ പൂശി മുഖം മിനുക്കിയിരിക്കുന്നു. അവര്‍ ഭാണ്ഡം തുറന്നുവെച്ചു .സോപ്പ്, ചീപ്പ്, കണ്ണാടി, പൊട്ട്, എല്ലാമുണ്ടതിനുള്ളില്‍. ഭാണ്ഡം മുറുക്കുന്നതിനിടയില്‍ എന്നോട് ചോദിച്ചു, 'എന്തു വിളിക്കണം?'  

'ഇഷ്മുള്ളത് എന്തും'-ഞാന്‍ പറഞ്ഞു. 

ആ വിളി ഒരു മൂളലായി. അല്ലെങ്കില്‍ ഒരു ചൂണ്ടിക്കാണിക്കലായി ചുരുങ്ങിയിരുന്നു പിന്നീട്. ഭാണ്ഡക്കെട്ടും അവിടെ വെച്ച് ഇപ്പോള്‍ വരാമെന്നു പറഞ്ഞു പോയി, ഒരു കെട്ട് ചുള്ളിക്കമ്പുകളുമായി തിരികെ .പുറത്തെ കത്തിക്കാത്ത അടുപ്പില്‍ നിര്‍ബന്ധപൂര്‍വ്വം തീയ് കൂട്ടി വെള്ളം തിളപ്പിച്ചു. രാത്രി ചെറിയ ചൂടുവെള്ളത്തില്‍ കുളിക്കുന്നത് നല്ലതാണെന്ന ഉപദേശവും തന്ന് വീണ്ടുമെങ്ങോട്ടോ. നിത്യാനന്ദാശ്രമത്തില്‍ നിന്ന് ദാനമായി കിട്ടുന്ന അന്നവും കൊണ്ട് വീണ്ടും .അച്ചാറോ തൈരോ അത് ഞാന്‍ കൊടുക്കണം. (പേപ്പര്‍ വിരിച്ച  നിലത്ത് ഇലയില്‍ വിളമ്പുന്ന ആവി പറക്കുന്ന വെളുത്ത ചോറിനു പുറത്ത് തിളയ്ക്കുന്ന സാമ്പാര്‍ ഒഴിക്കുമ്പോള്‍ വരുന്ന മണം! ഹോ! ഞാനും പലതവണ ആസ്വദിച്ചിട്ടുണ്ട് പിന്നീട്). വയറു നിറഞ്ഞ തൃപ്തിയോടെ അമ്മിണി ഭാണ്ഡമെടുക്കുന്നു. മറയുന്നതുവരെ ഞാന്‍ നോക്കി നില്‍ക്കുന്നു.

ഞങ്ങളുടെ ദിനചര്യ ഒരു മാറ്റവുമില്ലാതെ തുടര്‍ന്നുകൊണ്ടിരുന്നു. അമ്മിണി എന്റെ ജീവിതത്തിന്റെ ഭാഗമായി മാറുകയായിരുന്നു. ഊണിനിടയില്‍ അമ്മിണി പറയുന്ന കഥകള്‍ക്കും പാട്ടുകള്‍ക്കും ജീവിതത്തിന്റെ ഗന്ധമായിരുന്നു. ആശാനും ചങ്ങമ്പുഴയുമൊക്കെ അമ്മിണിയുടെ അടുത്ത പരിചയക്കാരായിരുന്നു. അമ്മിണിക്കു ഭ്രാന്തില്ലെന്നുറപ്പിക്കാന്‍ എനിക്ക് മറ്റെന്താണ് വേണ്ടത്. മൂടിയ കിണറുകളില്‍ നിന്ന് അടക്കം ചെയ്യപ്പെട്ട ശവങ്ങള്‍എഴുന്നേറ്റു വരുമെന്നും അമ്മിണിയവരെ  കാണുമെന്നും വളരെ ശബ്ദം കുറച്ചു പറയും.ഒടുവില്‍ ഒരേയൊരു മകന്‍ ഉപേക്ഷിച്ചെന്ന് പറഞ്ഞു കരയും. സര്‍ക്കാരാപ്പീസിന്റെ വെളിച്ചമുള്ള തിണ്ണയിലാണ് സുരക്ഷിതമായി ഉറങ്ങാനാവുക എന്ന് പറഞ്ഞ് കണ്ണീര്‍ തുടയ്ക്കും. അത് കേട്ടിരിക്കുമ്പോള്‍ അമ്മിണി സ്വയം രക്ഷക്കായി ഭ്രാന്ത് എടുത്തണിയുന്നതാണെന്നു തോന്നും. ഒരിക്കല്‍പോലും അവര്‍ എന്നെ ചീത്ത വിളിക്കുകയോ ഉപദ്രവിക്കുകയോ ചെയ്തില്ല.

പിരിയാന്‍ നേരം അവരുടെ ഭാണ്ഡക്കെട്ടില്‍ നിര്‍ബന്ധപൂര്‍വം ഞാന്‍ തിരുകിവെച്ചു, എന്റെ ഒരു വര്‍ഷത്തെ മിച്ചം വരുത്തിയ ചെറിയ സമ്പാദ്യം, ഒരു തുട്ടുപോലും അതില്‍നിന്ന് ഞാനെടുത്തില്ല. കൈയിലേയ്ക്ക് കൊടുത്ത സാരി പുത്തനാണെന്നു തിരിച്ചറിഞ്ഞ് പഴയതുമതിയെന്നു വാശിയായി. അമ്മിണിക്കായി വാങ്ങിയതെന്ന് പറഞ്ഞിട്ടും രക്ഷയില്ല. പിന്നെ പഴയതു നെഞ്ചോട് ചേര്‍ത്തുപിടിച്ച്, എനിക്കിതിലെ മണം വേണമെന്ന് പറഞ്ഞു അവര്‍ പൊട്ടിക്കരഞ്ഞു. സ്‌നേഹിക്കപ്പെടുക അതൊരു അനുഭവം തന്നെയാണ്.

ഒരു വര്‍ഷത്തെ താമസത്തിനുശേഷം അവിടെനിന്ന് കൊച്ചിയിലേക്ക്..

അവരുടെ ശരീരത്തില്‍ ഞാന്‍ ഒരിക്കല്‍പ്പോലും തൊട്ടിട്ടില്ല, അവര്‍ തൊടാന്‍ അനുവദിച്ചിരുന്നില്ല. മനസ്സില്‍ ആഴത്തില്‍ തൊട്ടറിഞ്ഞ ആ സ്‌നേഹത്തെ കുറെ തിരഞ്ഞു. എനിക്ക് ശേഷം അവിടെ താമസിച്ച പലരോടും അന്വേഷിച്ചു. ആര്‍ക്കും അറിയില്ല എന്റെ അമ്മിണിയെ. പല രാത്രികളിലും ഞാന്‍ സ്വപ്നം കണ്ടു. വീടിനു മുന്നിലെ മൂടിയ വലിയ കിണറുകളില്‍നിന്ന് ആളുകള്‍ ഉയര്‍ത്തെഴുന്നേറ്റു വരുന്നതും മൈതാനത്തിനടിയിലെ ഭീമാകാരമായ തുരങ്കത്തിലൂടെ ആയുധങ്ങളുമായി സൈനികര്‍ പാഞ്ഞടുക്കുന്നതും കുതിരകളുടെ കുളമ്പടി ശബ്ദവും ഒക്കെ. ഉണര്‍ന്നു കിടക്കുമ്പോള്‍ അതേ ശബ്ദങ്ങള്‍ കാതില്‍ അലയടിക്കുന്നതായി തോന്നും. അമ്മിണിയെക്കാണാന്‍ അന്നേരം വല്ലാതെ ആഗ്രഹിക്കും.

അമ്മിണി ജീവിച്ചിരിപ്പുണ്ടോ എന്നെനിക്കറിയില്ല. ഉണ്ടാവുമെന്ന് വിശ്വസിക്കാനാണ് എനിക്കിഷ്ടം. അതിനായി എന്റെ പ്രാര്‍ത്ഥനയും. ഒരിക്കല്‍ക്കൂടി കാണാന്‍ അതിയായ മോഹം. സാധിക്കില്ലെന്ന് മനസ്സ് പറയുമ്പോഴും ശബ്ദമായോ സാമീപ്യമായോ അറിയാന്‍ കഴിഞ്ഞില്ലെങ്കിലും ഒരു ചിത്രത്തിലെങ്കിലും  അമ്മിണിയെയൊന്ന് കാണാനായെങ്കില്‍.

നീ എവിടെയാണ്, നേരത്തെ പ്രസിദ്ധീകരിച്ച കുറിപ്പുകള്‍

എം.അബ്ദുല്‍ റഷീദ്: ഒറ്റയമ്മമാര്‍ നടന്നുമറയുന്ന കടല്‍!

ആഷ രേവമ്മ: കത്തുന്ന ഈജിപ്തിലെ ആ നല്ല സിറിയക്കാരന്‍!

നിഷ മഞ്‌ജേഷ്: ബാലമുരുകാ,  നീയിത് വായിക്കുമോ?​

ആമി അലവി: 'നീ മരിച്ചാല്‍ ആ വിവരം ഞാനറിയണമെന്നില്ല'

അന്‍വര്‍ മൂക്കുതല​: സീനത്ത് ടീച്ചര്‍, ഇത് വായിച്ചാലറിയാം, ഞാനന്ന് പറഞ്ഞത് സത്യമാണ്!

ലിജി സെബി​: മലബാര്‍ എക്‌സ് പ്രസിലെ ആ രാത്രി!

സ്വപ്‌ന കെ വി: ഫേസ്ബുക്കിലെങ്ങാന്‍ കാണുമോ ആ അമേരിക്കക്കാരന്‍!​

നസ്രാജാന്‍ ജലിന്‍: സംഗീത ഫ്രം ആലപ്പുഴ, കണ്ണൂര്‍!

അഭ്യുത് എ: എന്നിട്ടും ഞാനവനെ തിരഞ്ഞില്ല!

റസീന റഷീദ്: ശബ്ദമില്ലാത്ത കരച്ചിലുകള്‍

ശ്രുതി രാജേഷ്: ഇപ്പോഴും ഞാനവള്‍ക്ക് മെസേജ് അയക്കാറുണ്ട്!

നിജു ആന്‍ ഫിലിപ്പ്​: അവന്‍ ഞങ്ങളുടെ കാമുകനായിരുന്നു!

ദീപ പ്രവീണ്‍: വിലമതിക്കാനാവാത്ത  ആ ഇരുപത് രൂപാ നോട്ട്!

സുബൈര്‍ വെള്ളിയോട്: ഈ നഴ്‌സ് ശരിക്കുമൊരു മാലാഖ!​

സോഫിയ  ഷാജഹാന്‍: ഞാനിപ്പോഴും കാത്തിരിക്കുന്നുണ്ട് ആ കത്തിന്!

ജീന രാജേഷ്: എത്രവേഗമാണ് നമ്മള്‍ രണ്ടായത്!

അജീഷ് മാത്യു കറുകയില്‍:ബംഗ്ലാ ബന്ധൂ, നിങ്ങളില്ലായിരുന്നെങ്കില്‍...

ഷിഫാന സലിം: ഞാന്‍ കണ്ട ഏറ്റവും നല്ല മനുഷ്യന്‍ ആ ഭ്രാന്തനായിരുന്നു!​

ആയിശ സന: അറിയുമോ, എന്റെ ഹന്നത്ത് ടീച്ചറിനെ; ഒന്നുകാണാന്‍ ഒരവസരം തരുമോ ആരെങ്കിലും?​

അഞ്ജു ആന്റണി: നഴ്‌സിംഗ് സമൂഹമേ, കാട്ടിത്തരാനാവുമോ എന്റെ സെഫിയെ?​

Impact Story: 'നീ എവിടെയാണ്' എന്ന അഞ്ജുവിന്റെ ചോദ്യത്തിന് മറുപടി കിട്ടി, ഞാനിവിടെയുണ്ടെന്ന് സെഫി!

ഡോ. സലീമ എ ഹമീദ്: ഇനി ഞാനെങ്ങനെ നന്ദി പറയും?

കെഎ. സൈഫുദ്ദീന്‍: ഷണ്‍മുഖന്റെ ആ നിലവിളി  നിലച്ചിട്ടുണ്ടാവുമോ....?​

മിനി പിസി: ഇരുള്‍ മഴയത്ത്, അപരിചിത നഗരത്തില്‍,  ഒറ്റയ്‌ക്കൊരു രാത്രി!

ഷിബു ഗോപാലകൃഷ്ണന്‍: അല്‍ജിബ്രാന്‍, എന്തായിരുന്നു  നിനക്ക് പറയാനുണ്ടായിരുന്നത്?

സവിന കുമാരി: ഏതോ വനം വകുപ്പ് ഓഫീസില്‍   അംജുദ ചേച്ചിയുണ്ടാവും!

അജീഷ് രാമന്‍: മെസഞ്ചര്‍ ബോക്‌സിന്റെ ഇരുപുറം  നമ്മളുണ്ട്, ഒരക്ഷരം മിണ്ടാതെ!​

റെസിലത്ത് ലത്തീഫ്: ഒന്നോര്‍ക്കാന്‍ ഒരു ചിത്രം പോലും  കൈയിലില്ലല്ലോ കുമാര്‍ ചേട്ടാ...​

ബഷീര്‍ മുളിവയല്‍: മുംബൈ ഫൂട്പാത്തിലെ എന്റെ അമ്മ!​

സബീന എം സാലി: സിബി സാര്‍ ഇപ്പോഴും പാലായില്‍ ഉണ്ടാവുമോ? 

സൈറാ മുഹമ്മദ്: മലാപ്പറമ്പിലെ ആ വീട്ടില്‍ രോഷ്‌നിയുണ്ടായിരുന്നു, ഒരു പ്രോവിഡന്‍സ് കോളജ് കാലവും!

അംന നഖീബ: മഞ്ഞ നിറത്തിലുള്ള ആ ഇറെയ്‌സര്‍ നിന്റെ ഓര്‍മ്മയാണ്

നജീബ് മൂടാടി: മരുഭൂമിയില്‍ ഒറ്റയ്‌ക്കൊരു മലയാളി!

തജുന തല്‍സം: എന്റെ അതേ മുഖമുള്ള ഒരു പെണ്‍കുട്ടി!​

മിനി റോസ് തോമസ്: അമേരിക്കയില്‍ എവിടെയോ ഉണ്ട്, റോസമ്മ!

ജില്‍ന ജന്നത്ത് കെ വി: ഒരേ ബസ്സിലെ അപരിചിതരായ രണ്ടു യാത്രക്കാര്‍

സിവിക് ജോണ്‍: രാത്രി വണ്ടിയിലെ പെണ്‍കുട്ടീ, നിന്റെ പേരിപ്പോഴും ഓര്‍മ്മ വരുന്നില്ല!​

ജുനൈദ് ടിപി: അലിഗഢിലെ ആശാന്‍​

പൂജ രഘു: ആ കണ്ണു തകര്‍ത്തത് ആരുടെ ഏറായിരുന്നു?​

വിപിന്‍ദാസ്: യാത്ര പോലും പറയാതെ നീ പോയത് എങ്ങോട്ടാണ്?

ജയാ രവീന്ദ്രന്‍: തീവണ്ടിമുറിയിലെ ആ അപരിചിതന്‍​

ഹര്‍ഷ ശരത്: നിങ്ങള്‍ക്കറിയാമോ ജാനുവിനെ, ഒറ്റ നിമിഷത്തില്‍ അപ്രത്യക്ഷയായ ഫേസ്ബുക്ക് ചങ്ങാതി!

അര്‍ജുന്‍ കിഷോര്‍: പിന്നെ ഒരിക്കലും അവള്‍ സ്‌കൂളില്‍ വന്നില്ല​

ഷാനവാസ് ഷാനു: എല്ലാ ദുരിതങ്ങള്‍ക്കുംശേഷം നീ നിലമ്പൂരില്‍ തിരിച്ചെത്തിയോ, ശാഹുല്‍?​

ഷെരീഫ് ചുങ്കത്തറ : സര്‍ക്കസ് കൂടാരത്തില്‍ നിന്നും  ഇറങ്ങിവന്ന ഒരാള്‍​

ശ്രീദേവി എംടി ​: പ്രകാശം പരത്തുന്ന ഒരു സിസ്റ്റര്‍

ആന്‍സി ജോണ്‍: കുഞ്ഞൂഞ്ഞേട്ടാ, ഞാനിവിടെയുണ്ട്!​

ഫൈറൂസ മുഹമ്മദ്: തിരിച്ചുകിട്ടിയ പഴ്‌സ്!

രജിത മനു: അയാള്‍ വന്നില്ലായിരുന്നുവെങ്കില്‍! 

തസ്‌നിം അലി: കുളപ്പള്ളി ടൂറിസ്റ്റ് ഹോമിലെ ആ സ്ത്രീ!

നഹീമ പൂന്തോട്ടത്തില്‍: അതായിരുന്നു അവസാനത്തെ കാള്‍

മാനസി പി.കെ : അങ്ങനെ ഞാനാ തീരുമാനമെടുത്തു, ആത്മഹത്യ ചെയ്യുക!​

മനു വര്‍ഗീസ്: വിശപ്പ് അവള്‍ക്ക് ഒരു രോഗമായിരുന്നു!

അതുല്‍ എം: ആ അമ്മ ഇപ്പോഴും കരയുന്നുണ്ടാവുമോ?​

നിയതി ചേതസ്: അതെ, നീയൊരു പച്ച മനുഷ്യനായിരുന്നു, ആദില്‍!

മനു സിദ്ധാര്‍ത്ഥന്‍: ഇടറിയ ശബ്ദത്തോടെ  ആ ഫോണ്‍ കട്ട്  ആയി​

ജുബൈരി സയ്യിദ്: അനിതാ, ഞാനിവിടെയുണ്ട്!

ചിത്ര ബിജോയ്: വടകര എഞ്ചിനീയറിംഗ് കോളജിലെ നമ്മുടെ ദിവസങ്ങള്‍ നീ മറന്നോ, സുജാ!

ഉണ്ണി ആറ്റിങ്ങല്‍: 'ദയവു ചെയ്തു ഈ ലിങ്ക് തുറക്കരുത്...'​

നിസാര്‍ എന്‍ വി: ഈ ഫലസ്തീനികള്‍ എന്താണ് ഇങ്ങനെ?

ശംസീര്‍ കാസിനോ മുസ്തഫ: ആരായിരുന്നു അവന്‍?

സോജന്‍: എന്നിട്ടും അയാള്‍ എന്നെ സഹായിച്ചു!
 

Follow Us:
Download App:
  • android
  • ios