തിരുവനന്തപുരം: നിയമസഭയില്‍ പ്രസംഗിച്ചുകൊണ്ടിരിക്കെ നിരന്തരം ഇടപെട്ട് സംസാരിച്ച എ.കെ. ബാലനെ വിലക്കി പിണറായി വിജയന്‍. ജിഷ്ണു വധക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷം ഉന്നയിച്ച അടിയന്തര പ്രമേയ നോട്ടീസിന് മറുപടി പറയവെയാണ് സംഭവം.

മരണമടഞ്ഞ എന്‍ജിനീയറിങ് വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ മാതാവ് ആവശ്യപ്പെട്ട കാര്യങ്ങളെല്ലാം സര്‍ക്കാര്‍ ചെയ്തു എന്നു വിവരിക്കുകയായിരുന്നു മുഖ്യമന്ത്രി.ഇതിനിടെ തൊട്ടടുത്തിരുന്നു മുഖ്യമന്ത്രിക്ക് നിര്‍ദ്ദേശം നല്‍കികൊണ്ടിരുന്ന ബാലനെ ഒരവസരത്തില്‍ പിണറായി വിലക്കുകയായിരുന്നു.

ഹാ, അനങ്ങാതിരിക്കൂന്ന്' എന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞത് മൈക്കിലൂടെ നിയമസഭ ഒന്നാകെ കേട്ടു. ഇതോടെ ഭരണ പ്രതിക്ഷാംഗങ്ങള്‍ ചിരിയില്‍ മുങ്ങി. ബാലന്‍ പറയുന്നത് കേട്ട് മുഖ്യമന്ത്രി കാര്യങ്ങള്‍ തെറ്റിദ്ധരിക്കരുതെന്ന് പറഞ്ഞതോടെയാണ് പിണറായി ബാലനെ വിലക്കിയത്.