ഹോം: ബിക്കിനിയിട്ട ഒരു യുവതി യുവാവിനെ കീഴ്പ്പെടുത്തുന്ന ചിത്രം കുറച്ച് ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ ഹിറ്റായിരുന്നു. എന്നാല്‍ യുവാവിനെ കീഴടക്കുന്ന യുവതി എന്നതല്ല ചിത്രത്തിന്റെ പ്രത്യേകത. മോഷ്ടാവിനെ പിടികൂടുന്ന പോലീസുകാരിയുടെ ചിത്രമാണ് ഇത്.

സംഭവം ഇങ്ങനെ, സ്വീഡിഷ് പോലീസ് ഓഫീസറായ മിക്കേലാ കെല്‍നെറാണ് ചിത്രത്തിലെ യുവതി. സുഹൃത്തിന്‍റെ ഫോണ്‍ മോഷ്ടിച്ചയാളെ മിക്കേല കീഴടക്കുന്നതാണ് ചിത്രത്തില്‍. മിക്കേലയും മൂന്ന് സുഹൃത്തുക്കളും സ്വീഡനിലെ സ്റ്റോക്ക്ഹോം പാര്‍ക്കില്‍ അവധിദിനം ചിലവഴിക്കുന്നതിനിടെയാണ് പത്രവുമായി അവരെ ഒരാള്‍ സമീപിക്കുന്നത്. 

പത്രം വില്‍ക്കുന്നയാള്‍ പോയി കഴിഞ്ഞപ്പോഴാണ് സുഹൃത്തിന്റെ ഫോണ്‍ മോഷണം പോയതായി അറിയുന്നത്. തുടര്‍ന്ന് പത്രം വില്‍ക്കാനെന്ന വ്യാജേന എത്തിയ മോഷ്ടാവിനെ മിക്കേല പിന്തുടര്‍ന്ന് പിടികൂടി പൊക്കിയെടുത്ത് നിലത്തടിക്കുകയായിരുന്നു. കള്ളനെ കീഴ്പെടുത്തി അറസ്റ്റ് ചെയ്യുകയും ചെയ്തു.

സ്വീഡനിലെ പോലീസില്‍ ജോലിചെയ്യുകയാണ് മിക്കേല കള്ളനെ പിടികൂടിയ ചിത്രം ഇന്‍സ്റ്റാഗ്രാമിലാണ് പോസ്റ്റ് ചെയ്തത്, പിന്നീട് ചിത്രം വൈറലായതോടെ താരമായിരിക്കുകയാണ് മിക്കേല ഇപ്പോള്‍.