സിനിമ തുടങ്ങും മുമ്പ് ഒരു സംഘം ചെറുപ്പക്കാര്‍ കാണികള്‍ക്കെല്ലാം ഓരോ കുപ്പി വെള്ളം സൗജന്യമായി നല്‍കി. സിനിമ തുടങ്ങും മുമ്പ് അവരത് പൊട്ടിച്ച് വെള്ളം കുടിക്കാന്‍ ശ്രമിച്ചു. എന്നാല്‍, അടപ്പു തുറക്കാന്‍ കഴിഞ്ഞില്ല. അടപ്പ് ബലമായി അടച്ചിരുന്നു. പലരും പല തരത്തില്‍ വെള്ളം കുടിക്കാന്‍ ശ്രമിച്ചു. അവസാനം ചിലര്‍ രോഷാകുലരായി. പെട്ടെന്ന് സ്‌ക്രീനില്‍ ഒരു ദൃശ്യം തെളിഞ്ഞു. അതിലെഴുതിയത് വായിച്ചതോടെ രോഷാകുലരായ മുഴുവനാളുകളും കൈയടിച്ചു. 

എന്താണ് സംഭവം? അതാണീ വീഡിയോ പറയുന്നത്. 

ഫറൂഖ് കോളജിലെ ഫറൂഖ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് സ്റ്റഡീസ് വിദ്യാര്‍ത്ഥികളാണ് ഇതിനു പിന്നില്‍. കണ്ടു നോക്കൂ. നിങ്ങളും കൈയടിച്ച് പ്രോല്‍സാഹിപ്പിക്കും ഉറപ്പ്.