Asianet News MalayalamAsianet News Malayalam

തെരുവ് തന്നെയാണ് യഥാര്‍ത്ഥ 'സഭ'

ദൈവശാസ്ത്രപരമായും, ചരിത്രപരമായും സഭ എന്നാൽ 'തെരുവ്' എന്ന് തന്നെയാണ് അർത്ഥം. അവിടെയാണ് നീതിക്ക് വേണ്ടിയുള്ള നിലവിളികളും പോരാട്ടങ്ങളും ഉണ്ടാകുക. വേദപുസ്തകത്തിലെ ദൈവം ജനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുന്ന അനുഭവമാണ് എന്ന് വേദപണ്ഡിതർ ചൂണ്ടികാണിച്ചിട്ടുണ്ട്. 

shibi peter on bishop issue
Author
Thiruvananthapuram, First Published Sep 21, 2018, 7:23 PM IST

സഭയുടെ ഈ ജീർണതകൾക്ക് എതിരെ തെരുവിൽ നടന്ന പോരാട്ടങ്ങളും നവീകരണ പ്രവർത്തനങ്ങളുമാണ് നവോത്ഥാനത്തിനും, ആധുനികയുഗ പ്രവേശനത്തിനും വഴി തെളിച്ചത്. സന്യാസി പുരോഹിതൻ ആയിരുന്ന മാർട്ടിൻ ലൂഥർ 1517 ഒക്ടോബർ 31ന് ജർമനിയിലെ വിറ്റൻ ബർഗ് കത്തീഡ്രലിന്‍റെ വാതിലിൽ ആണിയടിച്ചു പതിപ്പിച്ച 95 പ്രമാണങ്ങളുടെ ഊർജ്ജത്തിൽ നിന്നും ആണ് സഭാഘടനകളെ തകർത്തെറിഞ്ഞ നവീകരണ പ്രക്ഷോഭം ആരംഭിക്കുന്നത്. 2016ൽ സഭാനവീകരണത്തിന്‍റെ അഞ്ഞൂറാം വാർഷികം ആയിരുന്നു.

shibi peter on bishop issue

നീതിക്ക് വേണ്ടി കന്യാസ്ത്രീകളും ജനാധിപത്യ സമൂഹവും നടത്തുന്ന തെരുവിലെ സമരത്തെ ആക്ഷേപിച്ചും, കത്തോലിക്കാ സഭയെ 'സംരക്ഷിച്ചും' രണ്ട് വാദങ്ങൾ ഉയർന്നു വന്നിട്ടുണ്ട്. ഇടതുപക്ഷം എന്ന് അവകാശപ്പെടുന്ന ഡിക്രൂസിയൻ മാർക്സിസ്റ്റുകളാണ് ഈ വാദം ഉയർത്തുന്നത് എന്നതിൽ അത്ഭുതം ഇല്ല. ഇന്ന് തെരുവിൽ നടക്കുന്ന പോരാട്ടം ആണ് യഥാർത്ഥ സഭ എന്നതിന് രണ്ട് കാരണങ്ങൾ ഉണ്ട്.

1. ഒന്നാമതായി യെരുശലേം ദേവാലയത്തെ വാണിജ്യവൽക്കരിച്ചതിനെതിരെ തെരുവിലെ നിസ്വരെയും, നിരാലംബരേയും സംഘടിപ്പിച്ചുകൊണ്ട് ചാട്ടവാർ ചുഴറ്റിയ സാക്ഷാൽ ക്രിസ്തുവാണ് ഏതൊരു സഭയുടെയും അടിത്തറ. തന്‍റെ ജീവിത കാലമത്രയും തെരുവിൽ ജീവിച്ചും, പുരോഹിതന്മാരെയും, പരീശന്മാരെയും ശാസ്ത്രിമാരെയും (ഇവിടെ ഡിക്രൂസിയൻ ശാസ്ത്രീയ മാർക്സിസ്റ്റുകൾ) വെല്ലുവിളിച്ചുകൊണ്ട് ഈശോ തെരുവിലെ ജനങ്ങളുടെ ശബ്ദമായി മാറി. (മുസ്ലീങ്ങളും അംബേദ്കറിസ്റ്റുകളും ലൈംഗിക ന്യൂനപക്ഷങ്ങളും ഉൾപ്പെടെ) ഒടുവിൽ സ്വജീവനെ ബലിയായി നല്കി. ഈ ഈശോയെ ദിനവും അൾത്താരയിൽ ആരാധിക്കുകയും നെഞ്ചിലേറ്റി കാത്തിരിക്കുകയും ചെയ്യുന്ന കന്യാസ്ത്രീകൾക്ക് നീതിക്ക് വേണ്ടി ഈശോയുടെ മാർഗ്ഗം-തെരുവിലെ ശബ്ദം-അല്ലാതെ വേറെ എന്താണ് തെരഞ്ഞെടുക്കാൻ ആകുക?

2. ഇന്ന് നാം കാണുന്ന കത്തോലിക്ക സഭ തെരുവിൽ നടന്ന ഒട്ടേറെ പോരാട്ടങ്ങളിലൂടെ നവീകരിക്കപ്പെട്ടതിന്‍റെ ചരിത്രധാരയിൽ നിലകൊള്ളുന്ന ഒന്നാണ്. ഒരർഥത്തിൽ തെരുവിന്‍റെ സംഭാവന തന്നെ. മധ്യ കാലഘട്ടത്തിൽ അഴിമതിയിലും അധികാരമോഹത്തിലും, സ്ത്രീപീഡനത്തിലും ആണ്ടുപോയ ഒരു ജീർണിച്ച ഘടന മാത്രം ആയിരുന്നു 'സഭ'. കൊന്നും കൊലവിളി നടത്തിയും ലേലം വിളിച്ചും പോപ്പും, കർദിനാളും, മെത്രാനും ആയവരുടെ കാലം. 1442ൽ പോപ്പായി അവരോധിതൻ ആയ പോപ്പ് അലക്‌സാണ്ടർ ആറാമൻ കൈക്കൂലി നൽകിയാണ് പോപ്പ് ആയത് തന്നെ. സമ്പത്ത് കുന്ന് കൂട്ടുകയും സ്ത്രീകളെ സമ്പാദിക്കുകയും ആയിരുന്നു പ്രധാന വിനോദം. അതിനും മുൻപത്തെ പോപ്പ് അർബൻ ആറാമനെ വേറെ നിവൃത്തി ഇല്ലാതെ കർദിനാൾമാർ തന്നെ വിഷം കൊടുത്തു കൊന്നുകളഞ്ഞു. പോപ്പ് ലിയോ പത്താമൻ ആകട്ടെ കർദിനാൾമാർക്ക് വിഷം കൊടുത്ത് കൊന്നാണ് പോപ്പ് ആയത് തന്നെ. ഇന്നസെന്‍റ് എട്ടാമൻ, കർദിനാൾ ആൽബർട്ട് തുടങ്ങിയവരുടെ ചരിത്രവും ഭിന്നമല്ല.

കേരളത്തിൽ കന്യാസ്ത്രീകൾ നടത്തുന്ന പോരാട്ടം ഈ ചരിത്ര സന്ദര്‍ഭവുമായി ചേർന്നു നിൽക്കുന്നു

സഭയുടെ ഈ ജീർണതകൾക്ക് എതിരെ തെരുവിൽ നടന്ന പോരാട്ടങ്ങളും നവീകരണ പ്രവർത്തനങ്ങളുമാണ് നവോത്ഥാനത്തിനും, ആധുനികയുഗ പ്രവേശനത്തിനും വഴി തെളിച്ചത്. സന്യാസി പുരോഹിതൻ ആയിരുന്ന മാർട്ടിൻ ലൂഥർ 1517 ഒക്ടോബർ 31ന് ജർമനിയിലെ വിറ്റൻ ബർഗ് കത്തീഡ്രലിന്‍റെ വാതിലിൽ ആണിയടിച്ചു പതിപ്പിച്ച 95 പ്രമാണങ്ങളുടെ ഊർജ്ജത്തിൽ നിന്നും ആണ് സഭാഘടനകളെ തകർത്തെറിഞ്ഞ നവീകരണ പ്രക്ഷോഭം ആരംഭിക്കുന്നത്. 2016ൽ സഭാനവീകരണത്തിന്‍റെ അഞ്ഞൂറാം വാർഷികം ആയിരുന്നു. ഇന്ന്, കേരളത്തിൽ കന്യാസ്ത്രീകൾ നടത്തുന്ന പോരാട്ടം ഈ ചരിത്ര സന്ദര്‍ഭവുമായി എല്ലാ അർത്ഥത്തിലും ചേർന്നു നിൽക്കുന്നു. മാർട്ടിൻ ലൂഥറിന്‍റെയും തോമസ് അക്വീനാസിന്‍റെയും ജോൺ വിക്ലിഫിന്‍റെയും ചരിത്രവഴികളിൽ തന്നെയാണ് അവർ നിലകൊള്ളുന്നത്.

പിൽക്കാലത്ത് നടന്ന രണ്ടാം വത്തിക്കാൻ കൗണ്‍സിലിന്‍റെ തീരുമാനങ്ങളോടും, അതിനെ തുടർന്ന് ലോകം എങ്ങും പൊട്ടിപ്പുറപ്പെട്ട വിമോചന ദൈവശാസ്ത്ര പ്രസ്ഥാനങ്ങളുടെ ചരിത്രത്തിന്‍റെ തുടർച്ച കൂടിയാണ് ഇത്. സഭയെയും മാർക്സിസ്റ്റുകളെയും ഒരു കുടക്കീഴിൽ കൊണ്ടുവന്ന ചരിത്രം കൂടിയാണ് അത്. ഈ ചരിത്രവഴികളെ സംബന്ധിച്ച അജ്ഞതയാണ് ചില ഇടതുപക്ഷക്കാരെ, തുടക്കത്തിൽ പറഞ്ഞ 'സഭയും തെരുവും' എന്ന ദ്വന്ദത്തിലേക്ക് കൊണ്ടുപോകുന്നത്. ഈ ആക്ഷേപ വർഗ്ഗീകരണം യഥാര്‍ത്ഥത്തിൽ ജീർണിച്ച കാലഘട്ടത്തിൽ തങ്ങളുടെ സ്ഥാപിത താൽപര്യങ്ങൾക്ക് വേണ്ടി ഔദ്യോഗിക സഭ തന്നെ നിർമ്മിച്ച ഒരു ദ്വന്ദം ആണ്. പഴയ ജർമൻ ഓർത്തഡോക്‌സ് സഭയോട് ഘടനയിൽ മാത്രമല്ല യാഥാസ്ഥിതിക കാഴ്ചപ്പാടിലും ബന്ധുത്വം പുലർത്തുന്നവർക്ക് അത് ബോധ്യപ്പെടണം എന്നില്ല.

തന്‍റെ നിയോഗത്തെ തിരയുന്ന ഒരുവളുടെ/ഒരുവന്‍റെ കത്തുന്ന മുൾപ്പടർപ്പ് ആണത്

പള്ളി/കൂടാരം എന്നത് തെരുവിലെ പോരാട്ടങ്ങൾക്ക് വേണ്ടി ഒരു വിശ്വാസി തന്നെത്തന്നെ സമർപ്പിക്കുന്നതും, ദൈവത്തോട് നിരന്തരം സംവദിക്കുന്നതുമായ ഒരിടം ആണ്. തന്‍റെ നിയോഗത്തെ തിരയുന്ന ഒരുവളുടെ/ഒരുവന്‍റെ കത്തുന്ന മുൾപ്പടർപ്പ് ആണത്. ആ വിശുദ്ധ ഇടത്തെ അധികാരത്തിന്‍റെയും, സമ്പത്തിന്‍റെയും, ലൈംഗിക അതിക്രമങ്ങളുടെയും ഇടമാക്കി എന്നതാണ് ഇന്ന് തെരുവിൽ ചോദ്യം ചെയ്യപ്പെടുന്നത്.

ദൈവശാസ്ത്രപരമായും, ചരിത്രപരമായും സഭ എന്നാൽ 'തെരുവ്' എന്ന് തന്നെയാണ് അർത്ഥം. അവിടെയാണ് നീതിക്ക് വേണ്ടിയുള്ള നിലവിളികളും പോരാട്ടങ്ങളും ഉണ്ടാകുക. വേദപുസ്തകത്തിലെ ദൈവം ജനങ്ങൾക്ക് ഒപ്പം സഞ്ചരിക്കുന്ന അനുഭവമാണ് എന്ന് വേദപണ്ഡിതർ ചൂണ്ടികാണിച്ചിട്ടുണ്ട്. തെരുവും അൾത്താരയും രണ്ടല്ല. അതുകൊണ്ട് തന്നെ കന്യാസ്ത്രീകൾ നടത്തുന്ന സമരം അൾത്താരയിലെ വിശുദ്ധബലി തന്നെ എന്നതിൽ സംശയമില്ല. തെരുവിലെ പോരാട്ടങ്ങളുടെ പേരിൽ ആണല്ലോ ബിഷപ്പ് റോമീറോ അൾത്താരയിൽ വെടിയേറ്റ് മരിക്കുന്നത്. അതിലും വലിയ ദിവ്യബലി വേറെന്ത്?

Jesus Christ is waiting,
Waiting in the streets;
No one is his neighbour,
All alone he eats.
Listen, Lord Jesus,
I am lonely too.
Make me, friend or stranger,
Fit to wait on you

Jesus Christ is raging,
Raging in the streets,
Where injustice spirals
And real hope retreats.
Listen, Lord Jesus,
I am angry too.
In the Kingdom’s causes
Let me rage with you.

Follow Us:
Download App:
  • android
  • ios