ലണ്ടന്‍: മദ്യലഹരിയില്‍ റെയില്‍വേ ട്രാക്കിലൂടെ നടന്ന യുവതി രക്ഷപെട്ടത് തലനാരിഴയ്ക്ക്. ബ്രിട്ടനിലെ ഒരു റെയില്‍വേ സ്‌റ്റേഷനിലാണ് സംഭവം. മദ്യപിച്ച് ലക്കുകെട്ട് റെയില്‍വേ സ്‌റ്റേഷനിലെ മൂന്നാമത്തെ ട്രാക്കിലൂടെയാണ് യുവതി നടന്നത്. 

മദ്യലഹരിയില്‍ യുവതി നടക്കുന്നത് കണ്ട റെയില്‍വേ ജീവനക്കാരാണ് ഇവരെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ചു കയറ്റി ജീവന്‍ രക്ഷിച്ചത്. യുവതിയെ പ്ലാറ്റ്‌ഫോമിലേക്ക് വലിച്ച് കയറ്റിയതിന് പിന്നാലെ ട്രെയിന്‍ അതിവേഗം പാഞ്ഞ് പോകുകയും ചെയ്തു. നൂറുകണക്കിന് യാത്രക്കാര്‍ ഈ സമയം പ്ലാറ്റ്‌ഫോമില്‍ ഉണ്ടായിരുന്നു.