കരീബിയന്‍ നാടുകളില്‍ നാശം വിതയ്ക്കുകയാണ് മാത്യു ചുഴലിക്കാറ്റ്. ഹെയ്തിയും ക്യൂബയും അടക്കമുള്ള രാജ്യങ്ങളില്‍ വലിയ നാശം വിതച്ച ഈ കാറ്റ് എങ്ങനെയാണ് രൂപപ്പെട്ടത്? ഭൂമിയില്‍നിന്നും 250 മൈല്‍ ഉയരത്തില്‍നിന്നു പകര്‍ത്തിയ ഈ ദൃശ്യങ്ങള്‍ അതാണ് കാണിക്കുന്നത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തോട് അനുബന്ധിച്ച സ്ഥാപിച്ച ക്യാമറയാണ് ഈ ദൃശ്യങ്ങള്‍ പകര്‍ത്തിയത്. വന്‍തോതില്‍ കാര്‍മേഘങ്ങള്‍ കാലാവസ്ഥ വ്യവസ്ഥയുടെ കേന്ദ്രത്തിലേക്ക് ഉരുണ്ടുകൂടുന്നതാണ് ദൃശ്യങ്ങളിലുള്ളത്.