ന്യൂയോര്‍ക്ക്: വിദ്യാര്‍ത്ഥിനിയുമായി വര്‍ഷങ്ങളോളം ലൈംഗിക ബന്ധം പുലര്‍ത്തിയ കേസില്‍ അധ്യാപികയ്ക്ക് അഞ്ചു വര്‍ഷം തടവ്. അമേരിക്കയിലെ ഫുളേര്‍ടണിലാണ് സംഭവം. 

37കാരിയായ അധ്യാപിക റെബേക്ക എലീന്‍ ഡൈബോള്‍ട്ടാണ് പ്രായപൂര്‍ത്തിയാവാത്ത വിദ്യാര്‍ത്ഥിനിയെ ലൈംഗികമായി ഉപയോഗിച്ച കേസില്‍ ശിക്ഷിക്കപ്പെട്ടത്. വലേനിക ഹൈസ്‌കൂളില്‍ അധ്യാപികയായിരിക്കെയാണ് കേസിന് ആസ്പദമായ സംഭവം. ഭാഷാധ്യാപികയായ റെബേക്ക സ്‌കൂളിലെ നീന്തല്‍, വാട്ടര്‍ പോളോ കോച്ച് കൂടിയായിരുന്നു. 

നീന്തല്‍ ക്ലാസിലുള്ള 15കാരിയായ വിദ്യാര്‍ത്ഥിനിയുമായി നാലു വര്‍ഷത്തോളം ലൈംഗിക ബന്ധം പുലര്‍ത്തിയെന്നാണ് ഇവര്‍ക്കെതിരായ കേസ്. ക്ലാസ് മുറിയില്‍ വെച്ചും അവധി ദിവസങ്ങളില്‍ അധ്യാപികയുടെ വീട്ടില്‍ വെച്ചും നിരന്തരം ലൈംഗികമായി ഉപയോഗിച്ചതായാണ് പരാതി.