താൻ വളരെ കഷ്ടത്തിലാണെന്നും ലാപ്ടോപ് മോഷ്ടിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും കള്ളൻ വിദ്യാർത്ഥിക്ക് അയച്ച മെയിലിൽ പറയുന്നു. സ്റ്റീവ് വലൻന്റൈൻ എന്ന് സുഹൃത്താണ് മെയിലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
ലാപ്ടോപ് മോഷ്ടിച്ചതിനുശേഷം വിദ്യാർത്ഥിയോട് ക്ഷമ ചോദിച്ച കള്ളനാണ് സമൂഹമാധ്യമങ്ങളിലെ ഇപ്പോഴത്തെ താരം. താൻ വളരെ കഷ്ടത്തിലാണെന്നും ലാപ്ടോപ് മോഷ്ടിച്ചതിൽ ക്ഷമ ചോദിക്കുന്നുവെന്നും കള്ളൻ വിദ്യാർത്ഥിക്ക് അയച്ച മെയിലിൽ പറയുന്നു. സ്റ്റീവ് വലൻന്റൈൻ എന്ന് സുഹൃത്താണ് മെയിലിന്റെ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്.
"ലാപ്ടോപ് മോഷ്ടിച്ചതിന് ക്ഷമ ചോദിക്കുന്നു. ഞാൻ വളരെ കഷ്ടത്തിലാണ്. എനിക്ക് പണം ആവശ്യമുണ്ട്. അതുകൊണ്ടാണ് ഞാൻ നിന്റെ ലാപ്ടോപ്പും പേഴ്സും മോഷ്ടിച്ചത്. എനിക്കറിയാം നീ സർവകലാശാല വിദ്യാർത്ഥിയാണ്. പഠനവുമായി ബന്ധപ്പെട്ട എന്തെങ്കിലും ഫയലുകൾ ഇതിൽ ഉണ്ടെങ്കിൽ ഞാൻ അത് നിനക്ക് അയച്ചു തരാം"- കള്ളൻ അയച്ച മെയിൽ പറയുന്നു.
Scroll to load tweet…
ദൃശ്യങ്ങൾ പോസ്റ്റ് ചെയ്ത് മണിക്കൂറുകൾക്കകം 59,000ത്തോളം റിട്വീറ്റും ഒന്നര ലക്ഷത്തിലധികം ലൈക്കുകളുമാണ് ട്വീറ്റിന് കിട്ടിയത്.
