എണ്‍പത്തിമൂന്നുകാരി മോന കണ്ണാടിയില്‍ നോക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡെസ് കൂടെനിന്നു. തന്‍റെ ഭാര്യക്കൊപ്പം എപ്പോഴും, എല്ലാതരത്തിലും താനുണ്ടാകുമെന്ന് അദ്ദേഹത്തിന് തെളിയിച്ചുകൊടുക്കണമായിരുന്നു. അവളെപ്പോഴും, എല്ലാ തരത്തിലും നല്ലതായിരിക്കണമെന്ന് ഉറപ്പും വരുത്തണമായിരുന്നു.  

വാട്ടര്‍ഫോര്‍ഡിലെ ഡെസ് മൊനാനും, മോനയും വിവാഹിതരായിട്ട് 56 വര്‍ഷമായി. എണ്‍പത്തിനാലും എണ്‍പത്തിമൂന്നും വയസായി ഇപ്പോഴിവര്‍ക്ക്. മോനയുടെ സ്വന്തം മേക്കപ്പ് ആര്‍ട്ടിസ്റ്റാണിപ്പോള്‍ ഡെസ്. മേക്കപ്പ് ചെയ്യാന്‍ പഠിക്കുന്നത് തന്‍റെ ഭാര്യ എപ്പോഴും സുന്ദരി ആയിരിക്കാനാണ്. ഭാര്യയുടെ കാഴ്ച പതിയെ മങ്ങിത്തുടങ്ങിയപ്പോഴാണ് എങ്ങനെയാണ് മേക്കപ്പ് ചെയ്യുന്നതെന്ന് ഡെസ് പഠിക്കുന്നത്. 

എണ്‍പത്തിമൂന്നുകാരി മോന കണ്ണാടിയില്‍ നോക്കാന്‍ ബുദ്ധിമുട്ടിയപ്പോള്‍ ഡെസ് കൂടെനിന്നു. തന്‍റെ ഭാര്യക്കൊപ്പം എപ്പോഴും, എല്ലാതരത്തിലും താനുണ്ടാകുമെന്ന് അദ്ദേഹത്തിന് തെളിയിച്ചുകൊടുക്കണമായിരുന്നു. അവളെപ്പോഴും, എല്ലാ തരത്തിലും നല്ലതായിരിക്കണമെന്ന് ഉറപ്പും വരുത്തണമായിരുന്നു.

ഫൌണ്ടേഷന്‍ മുതല്‍, ലിപ്സ്റ്റികും ഐലൈനറും ഒക്കെ എങ്ങനെ തെരഞ്ഞെടുക്കണമെന്നും എങ്ങനെയൊക്കെ അപ്ലൈ ചെയ്യണമെന്നും എല്ലാം ഡെസ്സിന് അറിയാം. ഗുണമേന്മ കൂടിയ മേക്കപ്പ് സാധനങ്ങളുപയോഗിച്ചാണ് മേക്കപ്പ്. 

ഭര്‍ത്താവിന്‍റെ മേക്കപ്പില്‍ താന്‍ കൂടുതല്‍ സുന്ദരിയാണെന്ന് തോന്നുന്നുണ്ടെന്നും, ലോകത്തെ തന്നെ അഭിമുഖീകരിക്കാന്‍ തനിക്ക് ഇഷ്ടം തോന്നുന്നുവെന്നും മോനയും പറയുന്നു. 

വീഡിയോ കാണാം: