ബാഹുബലി സിനിമയിലെ രംഗം അനുകരിക്കാന്‍ നോക്കി പണികിട്ടിയ വ്യക്തിയുടെ വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ഏറെ വാര്‍ത്തകളും വന്നിരുന്നു. അതിന് ശേഷമാണ് പുതിയ വാര്‍ത്ത എത്തുന്നത്. കേരളത്തില്‍ നിന്ന് തന്നെയുള്ള ഒരു വീഡിയോ. ഇതില്‍ ശരിക്കും ബാഹുബലി രംഗം അനുകരിക്കുകയാണ് ഒരു യുവാവ്. തുമ്പിക്കൈയില്‍ ചവുട്ടി കയറുക മാത്രമല്ല പ്രഭാസിന് അമ്പും വില്ലും എടുത്തുകൊടുക്കും പോലെ തന്‍റെ പുറത്ത് കയറിയാള്‍ക്ക് തൊട്ടിയും എടുത്ത് നല്‍കുന്നുണ്ട് ആന.

വീഡിയോ കാണാം (കടപ്പാട്- ന്യൂസബിള്‍)