"അവസാനമായി എന്‍റെ മക്കളെക്കുറിച്ച് പറയുമ്പോഴെല്ലാം മക്കളെ അമേരിക്കയില്‍ വളര്‍ത്തുന്നതിന്‍റെ ഇരട്ടത്താപ്പ് സംബന്ധിച്ച ആക്ഷേപവുമായി രംഗപ്രവേശം ചെയ്യാറുള്ള ചില ചങ്ങാതിമാരുണ്ട്. അവരുടെ അറിവിലേയ്ക്കായി പറയട്ടെ, എന്‍റെ വിവാഹ ബന്ധം വേര്‍പ്പെടുത്തിയിട്ട് രണ്ട് പതിറ്റാണ്ടിലേറെയായി. മക്കള്‍ കുട്ടിക്കാലം മുതല്‍ അമ്മയോടൊപ്പം വിദേശത്താണ് വളര്‍ന്നത്. അവരുടെ വിദ്യാഭ്യാസത്തിലും വളര്‍ച്ചയിലും എന്‍റെ പങ്ക് വളരെ ചെറുതാണെന്ന കാര്യം കുറ്റബോധത്തോടെ പറയട്ടെ.."

ധനമന്ത്രി തോമസ് ഐസക്കിന്‍റെ ഫേസ്‍ബുക്ക് പോസ്റ്റിന്‍റെ അവസാനഭാഗമാണിത്. മകള്‍ സാറയുടെ വിവാഹം ആഗസ്റ്റ് 12നാണെന്ന ആമുഖത്തോടെ തുടങ്ങുന്ന വികാരനിര്‍ഭരമായ ഫേസ്‍ബുക്ക് പോസ്റ്റില്‍ വിദേശത്ത് മക്കളെ വളര്‍ത്തുന്നതിനെ വിമര്‍ശിക്കുന്നവര്‍ക്കുള്ള മറുപടിയാണ്. പോസ്റ്റിന്‍റെ പൂര്‍ണ്ണരൂപം