റോബ് ഹെര്‍ബര്‍ട്ട് എന്നയാള്‍ ഇത് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത് ഒരാഴ്ചയ്ക്കുള്ളില്‍ അഞ്ചരക്കോടിയിലധികം ആളുകള്‍ ഇത് കണ്ടു കഴിഞ്ഞു. നിങ്ങള്‍ക്ക് സഹായം ആവശ്യമുള്ളപ്പോള്‍ എന്തുചെയ്യും? അപ്പോള്‍ ആരാണ് നിങ്ങളുടെ സുഹൃത്ത് എന്നു കണ്ടു പിടിക്കും. നിങ്ങള്‍ ഭക്ഷണം കൊടുക്കാതിരിക്കുകയും ഫ്രിഡ്ജില്‍ തൂങ്ങിക്കിടക്കാന്‍ നിങ്ങളെ വിട്ടിട്ട് പോകുന്നതുവരെ എന്നു തമാശമായി റോബര്‍ട്ട് കുറിക്കുകയും ചെയ്തിട്ടുണ്ട്. ഒരു ലക്ഷത്തിലധികം പേരാണ് ഇത് ഇതുവരെ ഷെയര്‍ ചെയ്തിരിക്കുന്നത്. 80,000-ത്തോളം പേര്‍ കമന്റും ചെയ്തു കഴിഞ്ഞു.

ഇതാണ് ടീം വര്‍ക്ക് എന്നു പറഞ്ഞാല്‍. ലെറോയി (വളര്‍ത്തുനായ) വളരെ ക്ഷമയുള്ളവനാണ്. ഇത് എത്ര കണ്ടിട്ടും മതിവരുന്നില്ല അമാന്‍ഡ ലോവെല്‍ എന്നയാള്‍ പറയുന്നു. എന്നാല്‍ കുട്ടികളെ നായ്ക്കളുടെ പുറത്ത് കയറുന്നത് പ്രോത്സാഹിപ്പിക്കരുതെന്ന് പറയുന്നവരും കുറവല്ല. മറിച്ച് നായ്ക്കളെയും ബഹുമാനിക്കാന്‍ കുട്ടികളെ പഠിപ്പിക്കണമെന്നും ഡീ ഡ്രൈവര്‍ എന്നയാള്‍ കമന്റ് ചെയ്തിരിക്കുന്നു.