ഒരു തൊട്ടിലില്‍ നിന്ന് പുറത്തിറങ്ങാന്‍ ഇത്രയേറേ സാഹസികതയോ.... രണ്ട് കുഞ്ഞ് സഹോദരന്‍മാരുടെ വീഡിയോ സോഷ്യല്‍മീഡിയയില്‍ വൈറലായിരിക്കുരയാണ്. എങ്ങനെ തൊട്ടിലില്‍ നിന്ന് പുറത്തിറങ്ങാമെന്ന് അനിയനെ ചേട്ടന്‍ പഠിപ്പിക്കുന്നതാണ് വീഡിയോ. സിസിടിവിയില്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ കോടിക്കണക്കിന് ആളുകളാണ് കണ്ടിരിക്കുന്നത്.

സിസിടിവി ക്യാമറ പകര്‍ത്തിയ കുട്ടികളുടെ ഈ കുസൃതി ഡെയ്ലി ബംബ്സ് ഫെയ്സ്ബുക്ക് പേജിലാണ് പോസ്റ്റ് ചെയ്തിരിക്കുന്നത്. പിച്ചവെച്ചു നടക്കുന്ന ചേട്ടന്‍ കുഞ്ഞ് അനുജനെ തൊട്ടിലില്‍ നിന്ന് എങ്ങനെ പുറത്ത് കടക്കാമെന്നാണ് കാണിക്കുകയാണ് വീഡിയോയില്‍. ജൂണ്‍ ആറിനാണ് വീഡിയോ പോസ്റ്റ് ചെയ്തിരിക്കുന്നത്. ദിവസങ്ങള്‍ക്കം നാല് കോടിയിലധികം പേരാണ് ഈ കുസൃതിത്തരം കണ്ടിരിക്കുന്നത്.