ബീജിംഗ്: ട്രാഫിക് ജങ്ഷനില്‍ നിര്‍ത്തിയിട്ട ആ കാര്‍ എത്ര ഹോണ്‍ അടിച്ചിട്ടും നീങ്ങാതായപ്പോഴാണ് ആളുകള്‍ ശ്രദ്ധിച്ചത്. നോക്കുമ്പോള്‍ കാറിലുള്ള രണ്ടു പേരും ഉറങ്ങുകയാണ്. ഡ്രൈവറും യാത്രക്കാരനും സിഗ്‌നല്‍ കാത്തുകിടക്കുന്നതിനിടെ കാറില്‍ ഉറങ്ങിപ്പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് എത്തിയപ്പോഴാണ് കാര്യം പിടി കിട്ടിയത്. രണ്ടു പേരും ഫിറ്റാണ്. മയക്കു മരുന്ന് കഴിച്ചാണ് ഇവരുടെ ബോധം പോയത്.

തുടര്‍ന്ന് പൊലീസ് എത്തി ഇവരെ കസ്റ്റഡിയില്‍ എടുത്തു. കാറില്‍നിന്നും മയക്കു മരുന്ന് കണ്ടെത്തി. വൈദ്യ പരിശോധനയില്‍, ഇവര്‍ മയക്കുമരുന്ന് കഴിച്ചതായി തെളിഞ്ഞു.
