ഉയരം കൂടുംതോറും സാഹസികതക്ക് തീവ്രത കൂടുമെന്നാണ് റൊമാനിയക്കാരന്‍ ഫ്ളാവിയു പറയുന്നത്. സുരക്ഷാസംവിധാനം ഒന്നുമില്ലാതെ കൈമുതലായുള്ള ധൈര്യം മാത്രം ഒപ്പം കൂട്ടി 800 അടി ഉയരത്തില്‍ നിന്ന് ഈ യുവാവ് നടത്തുന്ന സാഹസിക പ്രകടനം യൂ ട്യൂബില്‍ തരംഗമാവുകയാണ്. മൂന്നുദിവസം കൊണ്ട് മൂന്ന് ലക്ഷത്തിലധികം പേര്‍ ഈ വീഡിയോ കണ്ടുകഴിഞ്ഞു.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

ഫ്ളാവിയുവും കൂട്ടുകാരനും റൊമാനിയയിലെ ഒരു ഭീമന്‍ ചിമ്മിനിയില്‍ കയറി സെല്‍ഫിയും വീഡിയോയും ഒക്കെ പകര്‍ത്തി. ചിമ്മിനിക്ക് കുറുകെ നടന്നും ഒറ്റച്ചക്രമുള്ള സൈക്കിളോടിച്ചും ഓറഞ്ചുകൊണ്ട് അമ്മാനമാടിയും നാട്ടുകാരെ മുഴുവന്‍ ഞെട്ടിച്ചു. റൊമാനിയയിലെ ടാര്‍ഗു ജിയുവിലെ ചിമ്മിനിയിലായിരുന്നു ഈ അഭ്യാസമത്രയും.