സൈന്യത്തില്‍ ചേര്‍ന്നതോടെയാണ് സാഹസികത ഏറെ ഇഷ്ടമുണ്ടായിരുന്ന ഉണ്ണിക്കണ്ണന് പര്‍വ്വതാരോഹണത്തില്‍ കമ്പം കയറുന്നത്. 2005ല്‍ പര്‍വ്വതാരോഹണ കോഴ്‌സ് പൂര്‍ത്തിയാക്കിയ ഉണ്ണിക്കണ്ണന്‍ അടുത്ത കൊല്ലം മുതല്‍ സൈന്യത്തിന്റെ ഭാഗമായി പരിശീലനം ആരംഭിച്ചു. 2012ല്‍ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ കൊടുമുടിയായ എവറസ്റ്റിന്റെ മുകളിലെത്താനായി പുറപ്പെട്ട ഉണ്ണിക്കണ്ണന് പക്ഷേ ബേസ് ക്യാമ്പ് വരെയേ എത്താനായുള്ളൂ.

തൊട്ടടുത്ത കൊല്ലം എവറസ്റ്റ് കൊടുമുടി ഈ പയ്യന്നൂരുകാരനു മുന്നില്‍ തലകുനിച്ചു. രണ്ടു വര്‍ഷത്തിനു ശേഷം വീണ്ടും എവറസ്റ്റ് കൊടുമുടി കീഴടക്കാനെത്തിയപ്പോള്‍ നേപ്പാള്‍ ഭൂകമ്പം തടസ്സമായി. ഇക്കഴിഞ്ഞ ഏപ്രില്‍ മാസം 23ന് ബേസ് ക്യാമ്പിലെത്തിയ ഉണ്ണിക്കണ്ണന്‍ മെയ് 20ന് രണ്ടാം തവണയും എവറസ്റ്റിന്‍റെ നെറുകയിലെത്തി. 

കേരളം പര്‍വ്വതാരോഹണത്തില്‍ ഇനിയും ശ്രദ്ധ കേന്ദ്രീകരിച്ചിട്ടില്ലെന്നാണ് ഈ പട്ടാളക്കാരന്‍റെ അഭിപ്രായം.തുടര്‍ന്നും ഈ രംഗത്ത് സജീവമായുണ്ടാകുമെന്നും ഉണ്ണി വ്യക്തമാക്കുന്നു.