Asianet News MalayalamAsianet News Malayalam

രണ്ടാമത്തേതും പെണ്ണായാല്‍ എന്താണ് കുഴപ്പം? - വൈറലാകുന്ന കുറിപ്പ്

 കാലം പുരോഗമിച്ചിട്ടും മാറാത്ത ഇത്തരം വ്യവസ്ഥകളെ തുറന്നുകാട്ടുകയാണ് പ്രിയ ആർ വാരിയർ എന്ന സോഷ്യോ സൈക്കോളജിസ്റ്റ്. 

viral facebook post by mother of two daughters
Author
Kerala, First Published Oct 14, 2018, 11:26 AM IST

തിരുവനന്തപുരം: പെണ്‍കുഞ്ഞുങ്ങള്‍ പിറന്നു എന്ന വാര്‍ത്ത ചുളിഞ്ഞ മുഖത്തോടെ കാണുന്നവര്‍ ഇന്നും സമൂഹത്തിലുണ്ട്. കാലം പുരോഗമിച്ചിട്ടും മാറാത്ത ഇത്തരം വ്യവസ്ഥകളെ തുറന്നുകാട്ടുകയാണ് പ്രിയ ആർ വാരിയർ എന്ന സോഷ്യോ സൈക്കോളജിസ്റ്റ്. കഴിഞ്ഞവർഷം ഒക്ടോബറിൽ എഴുതിയ കുറിപ്പ് ഒരു വർഷം കഴിഞ്ഞും വലിയ തോതില്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. സ്ത്രീ സമത്വത്തെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുന്ന ഘട്ടത്തിലാണ് ഈ കുറിപ്പ് വീണ്ടും ചര്‍ച്ചയാകുന്നത്. രണ്ടുപെൺകുട്ടികളുടെ അമ്മ കൂടിയായ പ്രിയ അന്തരാഷ്ട്ര പെൺകുട്ടി ദിനത്തിലെഴുതിയ കുറിപ്പാണ് വൈറലാകുന്നത്. 

കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം

നീണ്ട 12 മണിക്കൂർ പ്രസവവേദനയെക്കൽ എനിക്ക് വേദന തോന്നിയത് രണ്ടാമത്തെ മോളെ ഡെലിവറി ക്ക് ശേഷം നേഴ്സ് ചോദിച്ച ചോദ്യം കേട്ടാണ്. എന്താ മുഖത്തൊരു സന്തോഷക്കുറവ് രണ്ടാമത്തെതും പെണ്ണ് ആയതുകൊണ്ടാണോ? ശരീരം മുഴോൻ നുറുങ്ങുന്ന വേദന അനുഭവിച്ചു കിടക്കുമ്പോ പിന്നെ ഡാൻസ് കളിക്കാൻ പറ്റോ? സംസാരിക്കാൻ വരെ ശക്തി ഇല്ലെങ്കിലും ഞാൻ ചോദിച്ചു പെൺകുട്ടി ആയ എന്താ പ്രശ്നം??? അതിന് ശേഷം ഇത്തരത്തിലുള്ള ചോദ്യങ്ങൾ പലരിൽ നിന്നും കേട്ടിട്ടുണ്ട്. എന്ത് കുട്ടിയാ??(😁😁😁 അറിഞ്ഞിട്ടിപ്പൊ എന്താണാവോ കാര്യം) പെണ്ണ് ആണെന്ന് പറഞ്ഞാൽ അപ്പൊ ആദ്യത്തേതോ ? അതും പെണ്ണ്. അപ്പൊ ഈ ചോദിക്കുന്നവരുടെ മുഖം മാറും. എന്നിട്ട് അത് കാണിക്കാതിരിക്കാൻ ശ്രമിച്ച് നമ്മളെ സമദാനിപ്പിക്കുന്ന രീതിയിൽ ഒരു പറച്ചിൽ ആണ് സാരല്യ.. പെൺകുട്ടികൾ പൊൻ കുട്ടികൾ ആണ് ( അല്ലെങ്കിൽ ആർക്കാണാവോ ഇപ്പൊ സാരള്ളത്? ഫീലിംഗ് കട്ട പുച്ഛം😏😏😏) 
ഇന്ന് പെൺ കുട്ടികളുടെ ദിവസമാണ് ഇന്റർനാഷണൽ ഗേൾ ചൈൽഡ് ഡേ. കേരളത്തിലും ഈ ആൺകുട്ടി പെൺകുട്ടി വേര്തിരിവൊക്കെ ഉണ്ടോ എന്ന് പലരും ചോദിക്കൽ ഉണ്ട്. മറ്റു സംസ്ഥാനങ്ങളിലെ പോലെ പെൺകുട്ടിക്ക് നല്ല ഭക്ഷണം കൊടുക്കാതിരിക്കലോ, പ്രാഥമിക വിദ്യാഭ്യാസം വരെ നിരസിക്കലോ ചെയ്യുന്ന പ്രത്യക്ഷ രീതിയിലുള്ള വിവേചനങ്ങൾ ഇല്ലെങ്കിലും പെൺകുട്ടി ആണെന്ന് കേൾക്കുബോൾ നെറ്റി ചുളിക്കുന്ന ആളുകളിൽ നിന്ന് മനസ്സിലാക്കാം ഇവിടത്തെ പരോക്ഷ വിവേചനം. 
പെൺകുട്ടികൾ ഉണ്ടാവുന്നത് ഭയക്കുന്നത് പ്രധാനമായും 3 കാര്യങ്ങൾ കൊണ്ടാണത്രെ
1. പെൺ കുട്ടികൾക്ക് വരുന്ന വിവാഹ ചിലവ്
2. പെൺകുട്ടിയുടെ സുരക്ഷയെ പറ്റിയുള്ള ആകുലതകൾ
3. ആൺകുട്ടികൾ കുടുംബം നോക്കും എന്നും, വിവാഹശേഷം മറ്റൊരു കുടുംബത്തിന്റേതാവും എന്നും ഉള്ള തെറ്റായ ധാരണ...
ഈ പറഞ്ഞ 3 കാര്യങ്ങൾക്കും ഒരു സൊലൂഷൻ കണ്ടെത്താൻ കഴിഞ്ഞാൽ കേരളത്തിൽ എപ്പോലുള്ള ഈ പരോക്ഷ വിവേചനവും ഇല്ലാതാക്കാൻ കഴിയും.
എന്തായാലും പെൺകുട്ടികൾ ആയതുകൊണ്ട് ഞാൻ ആകെ വിശമിച്ചിരിക്കാണ് എന്ന് കരുതി എന്നെ സമാദാനിപ്പിക്കാൻ പറയുന്ന ഒരു കാര്യം എനിക്കൊരുപാട് ഇഷ്ടാണ്. അതൊരു സത്യവുമാണ്... അവർ എനിക്ക് പൊൻ കുട്ടികൾ ആണ്

Follow Us:
Download App:
  • android
  • ios