ഗുജറാന്‍വാല: വിവാഹ ദിനത്തില്‍ വരനു കിട്ടിയത് എട്ടിന്‍റെ പണി. കനത്ത മഴയെ തുടര്‍ന്നു വരന്‍ സഞ്ചരിച്ച കാര്‍ വഴിയിലെ വെള്ളത്തില്‍ നിന്നു പോകുകയായിരുന്നു. സഹായത്തിന് ആരും ഇല്ലാതിരുന്നതിനാല്‍ വരനു വിവാഹവേഷത്തില്‍ തന്നെ പുറത്തിറങ്ങി കാറു തള്ളേണ്ടി വന്നു. പാക് പഞ്ചാബ് ജില്ലായിലെ ഗുജറാന്‍വാലയിലാണു സംഭവം. വിവാഹവേഷത്തില്‍ ചെരുപ്പൂരി കയ്യില്‍ പിടിച്ച് റോഡിലെ വെള്ളത്തില്‍ ഇറങ്ങി വരന്‍ പൂക്കള്‍ കൊണ്ട് അലങ്കരിച്ച കാര്‍ തള്ളുന്നതു വീഡിയോയല്‍ കാണാം.