പ്രേതവുമായി പ്രണയത്തിലാണ്, വൈകാതെ പ്രേതക്കുഞ്ഞിനെ പ്രസവിക്കുമെന്ന് യുവതി

https://static.asianetnews.com/images/authors/505eb3cc-6d2a-5f3a-aa1a-b10521c5a3e5.png
First Published 10, Aug 2018, 12:23 PM IST
woman who claims she has sex with ghosts
Highlights

പ്രേതവുമായുള്ള ബന്ധം കണ്ടുപിടിച്ചതോടെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ കാമുകന്‍ അവളുമായുള്ള ബന്ധമുപേക്ഷിച്ചത്. ആദ്യമായി പ്രേതം വന്ന ദിവസം അവള്‍ക്ക് ഒരുള്‍വിളി ഉണ്ടായി. തന്നെ കാണാന്‍ ആരോ എത്തുന്നുവെന്ന്.

ലണ്ടന്‍: താന്‍ ഒരു പ്രേതവുമായി പ്രണയത്തിലാണെന്നും വൈകാതെ ഒരു പ്രേതക്കുഞ്ഞിനെ പ്രസവിക്കുമെന്നും യുവതി. യു.കെയില്‍ നിന്നുള്ള അമത്തിസ്റ്റ് റിയലമാണ് ഈ അസാധാരണമായ വാദവുമായി വന്നിരിക്കുന്നത്. 

കഴിഞ്ഞ വര്‍ഷവും ഇത്തരത്തിലൊരു വാദവുമായി റിയലം എത്തിയിരുന്നു. താന്‍ 15 പ്രേതങ്ങള്‍ക്കൊപ്പം കഴിഞ്ഞിട്ടുണ്ട്. 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവുമായി പിരിഞ്ഞപ്പോള്‍ മുതലാണ് അതെന്നായിരുന്നു റിയലം അന്ന് പറഞ്ഞിരുന്നത്. പക്ഷെ, ഇനിയല്‍പം സീരിയസ്നെസ് ഒക്കെ വേണം ബന്ധങ്ങളിലെന്ന് തോന്നിയപ്പോള്‍ ഒരു പ്രേതത്തിനോട് മാത്രമായി അടുപ്പം. ആ പ്രേതത്തെ കണ്ടത് ആസ്ട്രേലിയയില്‍ വച്ചാണ്. പ്രേതത്തെ റിയലത്തിന് കാണാനാകില്ല. പക്ഷെ, സാന്നിധ്യമറിയാനും ശാരീരികബന്ധത്തിലേര്‍പ്പെടാനുമാകും. ആസ്ട്രേലിയയില്‍ നിന്ന് കണ്ട പ്രേതം തിരികെ യു.കെയിലേക്ക് അവളെ അനുഗമിച്ചു. അങ്ങനെ ആ പ്രേതവുമായുള്ള ബന്ധം പുരോഗമിച്ചു. 

'ന്യൂ ഐഡിയ' എന്ന ആസ്ട്രേലിയന്‍ വെബ്സൈറ്റുമായി സംസാരിക്കവേയാണ് റിയലം ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ഒരു ദിവസം താന്‍ കാട്ടിലൂടെ നടക്കുകയായിരുന്നു. പ്രകൃതിഭംഗിയൊക്കെ ആസ്വദിച്ചായിരുന്നു നടപ്പ്. പെട്ടെന്ന് എന്തോ ഒരു പ്രത്യേകതരം ഊര്‍ജ്ജം കൈവന്നതായി തോന്നി. പുതിയൊരു കാമുകന്‍ വന്നതാണെന്ന് മനസിലായി. ആ ബന്ധം തുടര്‍ന്നു. ഈ ബന്ധം കുട്ടിക്കളിയല്ല. സീരിയസാണ്. അതുകൊണ്ട് ഒരു പ്രേതക്കുഞ്ഞിന് ജന്മം നല്‍കുന്നതിനെ കുറിച്ചും ചിന്തിക്കുന്നുണ്ട്. 

പ്രേതവുമായുള്ള ബന്ധം കണ്ടുപിടിച്ചതോടെയാണ് 12 വര്‍ഷങ്ങള്‍ക്ക് മുമ്പ് അന്നത്തെ കാമുകന്‍ അവളുമായുള്ള ബന്ധമുപേക്ഷിച്ചത്. ആദ്യമായി പ്രേതം വന്ന ദിവസം അവള്‍ക്ക് ഒരുള്‍വിളി ഉണ്ടായി. തന്നെ കാണാന്‍ ആരോ എത്തുന്നുവെന്ന്. ഒരു മുറിയില്‍ ഒരു അദൃശ്യസമീപനവും അറിഞ്ഞു. അന്നവള്‍ ഒരുങ്ങി കാത്തിരുന്നു. കുറേനേരം കാത്തുനിന്നുവെങ്കിലും വന്നില്ല. അവള്‍ നിരാശയായി ഉറങ്ങാന്‍ പോയി. പക്ഷെ, ഉറങ്ങുന്നതിന് തൊട്ടുമുമ്പ് പ്രേതം വന്നു. അവര്‍ തമ്മില്‍ ശാരീരിക ബന്ധവുമുണ്ടായി. ഭര്‍ത്താവ് പ്രേതവുമായുള്ള ബന്ധം കണ്ടുപിടിച്ചതും ആയിടയ്ക്കു തന്നെയാണ്. കാമുകന്‍ എത്തിയപ്പോള്‍ ഒരു രൂപം ജനല്‍ വഴി പുറത്തേക്ക് പോകുന്നത് കണ്ടത്രേ. പക്ഷെ, കാമുകന് രൂപമായി കാണാനായെങ്കിലും തനിക്ക് സാന്നിധ്യം മാത്രമേ അറിയാറുള്ളൂവായിരുന്നു. അതിലെനിക്ക് വിഷമമുണ്ടായിരുന്നുവെന്നും റിയലം പറഞ്ഞിരുന്നു. ഇപ്പോള്‍ പ്രേതക്കുഞ്ഞിന്‍റെ അമ്മയാവാനുള്ള തയ്യാറാടെപ്പിലാണ് താനെന്നും ഇവര്‍ പറയുന്നു.  

loader