കാലം മാറുന്നതിന് അനുസരിച്ച് നമ്മുടെ സ്ത്രീ അവസ്ഥകള്‍ എങ്ങനെയാണ് മാറുന്നത്? വിവാഹം, കുടുംബം എന്നീ ഇടങ്ങളിലെ സ്ത്രീ അവസ്ഥകള്‍ ഇന്നെവിടെയാണ് എത്തിനില്‍ക്കുന്നത്? ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈന്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച, മാനസി പി.കെഎഴുതിയ 'വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?', നജീബ് മൂടാടി എഴുതിയ 'അത് കാമഭ്രാന്തല്ല!' എന്നീ കുറിപ്പുകള്‍ വിശാലമായ അര്‍ത്ഥത്തില്‍ ആരായുന്നത് ഇക്കാര്യമാണ്. ഈ കുറിപ്പുകള്‍ മുന്നോട്ടുവെക്കുന്ന ആശയങ്ങളില്‍ ഏഷ്യാനെറ്റ് ന്യൂസ് തുടങ്ങിവെക്കുന്ന സംവാദമാണ് ഇത്.

കാലം മാറിയതിനനുസരിച്ച് പഴയ കാലത്തെക്കാളും സ്ത്രീക്ക് സമൂഹത്തില്‍ സ്വാതന്ത്ര്യം ഉണ്ടായിട്ടുണ്ട്. എന്നിരുന്നാലും അവള്‍ വിവാഹം കഴിഞ്ഞ് ഒരു കുടുംബത്തിലേക്ക് കാലെടുത്ത് വയ്ക്കുമ്പോള്‍ അവള്‍ പഴയ കാലഘട്ടത്തില്‍ എത്രത്തോളം പുരുഷനടിമയായിരുന്നോ അതേ അവസ്ഥ തന്നെയാണ് മാറിയ ഈ കാലഘട്ടത്തിലും അഭിമുഖികരിച്ചു കൊണ്ടിരിക്കുന്നത്.
ഒരു 100 പേരെ എടുക്കുകയാണങ്കില്‍ അതില്‍ 80 പേരും ഇപ്പോഴും വിവാഹം കഴിഞ്ഞുള്ള കുടുംബ ജീവിതത്തില്‍ പുരുഷന് അടിമകള്‍ തന്നെയാണ് ജീവിക്കുന്നത്. ഈ80 പേരും ഒരു പക്ഷേ കിടപ്പറയിലെ ഒരു ഉപകരണമായും, ഭര്‍ത്താവിന്റെ ഇഷ്ടങ്ങള്‍ മാത്രം അംഗികരിച്ച് ജീവിക്കുന്ന ഒരു പാവയുമായാണ് കുടുംബ ജീവതം നയിക്കുന്നത്. സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും മനസ്സില്‍ തന്നെ സൂക്ഷിക്കേണ്ടി വരുന്ന, രാജഭരണകാലത്തെ ചന്തയില്‍ നിന്നും പണം കൊടുത്ത് വാങ്ങുന്ന അടിമകളെ പോലെയാണ് മിക്ക കുടുംബങ്ങളിലെയും ഭാര്യയുടെ അവസ്ഥ. ബാക്കിയുള്ള 20 പേര്‍ പരസ്പരം മനസ്സിലാക്കി ആഗ്രഹങ്ങള്‍ പങ്ക് വച്ച് നല്ലൊരു ദാമ്പത്യ ജീവിതം ജീവിക്കുന്നു.
ഇന്ന് നമ്മുടെ സമൂഹത്തില്‍ വിവാഹം കഴിഞ്ഞ്, അമ്മയായ സ്ത്രീകള്‍ മറ്റൊരു പുരുഷനോടൊപ്പം ഒളിച്ചോടി പോകുന്ന വാര്‍ത്തകള്‍ പ്രഭാതത്തിലെ ഒഴിവാക്കാന്‍ വയ്യാത്ത ചായപോലെ ആയിരിക്കുകയാണ്. മുകളില്‍ പറഞ്ഞ 20 പേരില്‍ അഞ്ചു പേരും ഇങ്ങനെ സ്വന്തം മക്കളെയും, തന്നെ മനസ്സിലാക്കിയ ഭര്‍ത്താവിനെയും ഉപേക്ഷിച്ച് പോകുന്നുണ്ട്. അതിനെ ഒരിക്കലും ദാമ്പത്യത്തിലെ പാളിച്ചയെന്ന് പറയാന്‍ കഴിയില്ല പകരം അഹങ്കാരം എന്ന് വിശേഷിപ്പിക്കാം.
പക്ഷേ ബാക്കിയുള്ള എണ്‍പതില്‍ നാല്‍പതുപേരും പോകുന്നത് ഒറ്റപെടലില്‍ നിന്ന് തന്നെയാണ്. കുടുംബത്തിലെ അടിമയെന്ന ജീവിതചര്യയ്ക്കിടയില്‍ ഇന്റര്‍നെറ്റില്‍ ഒറ്റപ്പെടലിന് ഒരു സുരക്ഷ കണ്ടെത്തുമ്പോള്‍ തന്റെ ഭര്‍ത്താവില്‍ നിന്നും തനിക്ക് കിട്ടാത്ത പരിഗണന കണ്ടിട്ടുപോലുമില്ലാത്ത ഒരു അന്യനില്‍ നിന്ന് ഒരു മെസ്സേജിലൂടെയോ, കാളിലൂടെയോ ലഭിക്കുമ്പോള്‍ സ്വാഭാവികമായും ആ സ്ത്രി അതിലേക്ക് ആര്‍ഷണയാകും. എപ്പോഴും ഒരു കാമുകന്‍ അവന്റെ വിജയത്തിന് വേണ്ടി വെറും പഞ്ചാരയായിരിക്കും.
കുടുംബത്തില്‍ ഭര്‍ത്താവിന്റെ തുല്യത ഭാര്യയ്ക്ക് ലഭിച്ചിലെങ്കിലും. ഭര്‍ത്താവില്‍ നിന്നും ഒരു പരിഗണന അതായത് അവളുടെ ആഗ്രഹങ്ങളും, അഭിപ്രായങ്ങളും മനസ്സിലാക്കി. കുടുംബ ജീവിതത്തില്‍ താന്‍ അടിമയല്ലായെന്ന് ബോധ്യപ്പെടുവാന്‍ കഴിഞ്ഞാല്‍ ഇപ്പോള്‍ നമ്മുടെ സമൂഹത്തില്‍ അരങ്ങേറുന്ന വിവാഹേതര ബന്ധങ്ങള്‍ക്ക് ഒരു പാട് അറുതി വരുത്തുവാന്‍ കഴിയും. അതിനാല്‍ ഈ മാറിയ കാലഘട്ടത്തില്‍ സ്ത്രിക്ക് കുടുംബ ജീവിതത്തില്‍ താന്‍ പുരുഷന്റെ അടിമയല്ല, മറിച്ച് അവന്റെ ശക്തിയാണ് എന്ന് പുരുഷന്‍ മനസ്സിലാക്കേണ്ടിയിരിക്കുന്നു. മാറിയ കാലഘട്ടത്തിലെങ്കിലും ഓരോ പുരുഷനും മാറി ചിന്തിക്കേണ്ടിയിരിക്കുന്നു.
(ഈ സംവാദത്തില്‍ വായനക്കാര്‍ക്കും പങ്കുചേരാം. വിശദമായ പ്രതികരണങ്ങള്‍ ഒരു ഫോട്ടോയ്‌ക്കൊപ്പം webteam@asianetnews.in എന്ന വിലാസത്തില്‍ അയക്കൂ. സബ്ജക്ട് ലൈനില്‍ സംവാദം എന്ന് എഴുതുമല്ലോ. തെരഞ്ഞെടുക്കപ്പെടുന്ന കുറിപ്പുകള്‍ അടുത്ത ദിവസങ്ങളിലായി പ്രസിദ്ധീകരിക്കും)
മാനസി പി.കെ: വിവാഹവും പെണ്‍ ജീവിതവും: ഈ ചോദ്യങ്ങള്‍ക്കെന്ത് മറുപടി പറയും?
നജീബ് മൂടാടി: അത് കാമഭ്രാന്തല്ല!
ദിവ്യ രഞ്ജിത്ത് : വിവാഹിതരാവാന്‍ ഭയക്കുന്നത് സ്ത്രീകള്‍ മാത്രമാണ്!
ശ്രുതി രാജേഷ്: ഫെമിനിസ്റ്റും തലതെറിച്ചവളും അഹങ്കാരിയും ഉണ്ടാവുന്ന വിധം!
മുഹമ്മദ് കുട്ടി മാവൂര്‍: ഭാര്യഭര്‍ത്താക്കന്‍മാര്‍ മനസ്സുതുറക്കട്ടെ!
നോമിയ രഞ്ജന്‍ : നാട്ടുകാരുടെ ചോദ്യങ്ങളും വിവാഹം എന്ന ഉത്തരവും!
ഹാഷിം പറമ്പില്‍ പീടിക: 'ഭാര്യ പുരുഷസുഹൃത്തുമായി സംസാരിച്ചാല്‍ കുരുപൊട്ടുന്നവര്‍'
അമ്മു സന്തോഷ്: ആണുങ്ങള്‍ അത്ര കുഴപ്പക്കാര്‍ ഒന്നുമല്ല; എങ്കിലും...
റെസിലത്ത് ലത്തീഫ്: എന്നിട്ടും നല്ല പങ്കാളികളാവാന്‍ കഴിയാത്തത് എന്തുകൊണ്ടാണ്?
അഞ്ജു ആന്റണി: വിവാഹം അനിവാര്യതയാണോ?
ബിന്ദു സരോജിനി: അല്ല കൂട്ടരെ, അവള്‍ കാമം തീര്‍ക്കാന്‍ പോയവളല്ല!
ഷെമി: ഒളിച്ചോട്ടത്തിനും അവിഹിതത്തിനും ഇടയില്‍ ചിലരുണ്ട്, സദാ കരയുന്നവര്‍!
ലക്ഷ്മി അനു: സ്‌നേഹത്തിനൊപ്പം ഇത്തിരി സ്വാതന്ത്ര്യം കൂടി കൊടുക്കൂ, അവളുടെ മാറ്റം നിങ്ങളറിയും!
