ലോകത്തിലെ ഏതോരു ജോലിക്കും അതിന്‍റെ മാന്യതയുണ്ടെന്നാണ് പറയാറ്. എന്നാല്‍ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പലരും സ്വന്തം ജോലിയെ മോശം നല്ലത് എന്ന രീതിയില്‍ തിരിക്കാറുണ്ട്. ജോലിയില്‍ നിന്നു ലഭിക്കുന്ന വരുമാനം മനസമാധാനം സന്തോഷം എന്നിവയുടെ അടിസ്ഥാനത്തില്‍ ചില ജോലികള്‍ നല്ലതെന്നും മറ്റുള്ളവ മോശം എന്നും വിലയിരുത്തുന്നു. അതില്‍ ഏറ്റവും മോശം ജോലികള്‍ ഏതൊക്കെയാണ് എന്നു നോക്കു. ഇത്തരത്തില്‍ ഇന്‍റര്‍നാഷണല്‍ ലേബര്‍ ഓര്‍ഗാനസേഷന്‍റെ കണക്കുകള്‍ പഠിച്ച് നോര്‍വേ സെന്‍റര്‍ യൂണിവേഴ്സിറ്റി പുറത്തുവിട്ട ചില കാര്യങ്ങള്‍ ഇവയാണ്.
വരുമാനം, ജോലി നല്‍കുന്ന വെല്ലുവിളി എന്നിവയുടെ അടിസ്ഥാനത്തില്‍ വിലയിരുത്തുമ്പോള്‍ ടാക്‌സി ഡ്രൈവര്‍ ആകുക എന്നതു വളരെ മോശം ജോലികളില്‍ ഒന്നായി കണക്കാക്കുന്നു.
യുവാക്കള്‍ക്കിടയില്‍ നടത്തിയ സര്‍വേയില്‍ സെയില്‍സ്മാന്‍ സെയില്‍സ് ഗേള്‍ എന്നിവ മോശം തൊഴിലുകളായി വിലയിരുത്തപ്പെട്ടു.
ജോലി ഏല്‍പ്പിക്കുന്ന വെല്ലുവിളികള്‍ വച്ചു വിലയിരുത്തുമ്പോള്‍ അഗ്നിശമന സേന ജോലിയും ഈ പട്ടികയില്‍ പെടുന്നു.
ഏറ്റവും കൂടുതല്‍ യുവാക്കളെ ആകര്‍ഷിക്കുന്ന ജോലികളില്‍ ഒന്നാണു ദൃശ്യമാധ്യമപ്രവര്‍ത്തനം. എന്നാല്‍ വെല്ലുവിളികളുടെയും ലഭിക്കുന്ന വരുമാനത്തിന്‍റെയും അടിസ്ഥാനത്തില്‍ ഇതു മോശം തൊഴിലുകളില്‍ ഒന്നായി വിലയിരുത്തപ്പെടുന്നു.
