മരണത്തില്‍ നിന്നും രക്ഷപ്പെട്ട് വീണ്ടും മരണത്തിലേക്ക്. ഒരു സഫാരി വീഡിയോ ആണ് ഇപ്പോള്‍ വൈറലാകുന്നത്. ഒരു തടാകത്തില്‍ വെച്ച് മുതലയെ കണ്ട് പരിഭ്രമിച്ച് നില്‍കുന്ന സീബ്രയെ കാണിച്ചാണ് ദൃശ്യങ്ങള്‍ തുടങ്ങുന്നത്. വേഗത്തില്‍ നീന്തിയ സീബ്ര മുതലയെ കടന്ന് കരയ്ക്ക് എത്തുന്നതും കാണാം. 

എന്നാല്‍ കരയിലേക്ക് സീബ്ര കടന്നതിന് പിന്നാലെ നീളമുളള പുല്ലുകള്‍ക്കിടയില്‍ നിന്നും ചാടിവീഴുന്ന സിംഹങ്ങളെയാണ് പിന്നീട് ദൃശ്യങ്ങളില്‍ കാണുന്നത്. സീബ്ര ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഒരും സിംഹം സീബ്രയെ കടിച്ചുകുടഞ്ഞു നിലത്തെറിഞ്ഞു.