25 വര്‍ഷം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ട് മ്യൂച്വല്‍ ഫണ്ടുകള്‍ ഫ്രാങ്ക്ളിന്‍റേതാണ്. ഫ്രാങ്ക്ളിന്‍ ഇന്ത്യാ ബ്ലൂചിപ് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രൈമാ ഫണ്ട് എന്നിവയാണത്. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ സ്ഥാപനമാണ് ഫ്രാങ്ക്ളിന്‍ ഇന്ത്യ.

തിരുവനന്തപുരം: പ്രമുഖ വിദേശ മ്യൂച്വല്‍ ഫണ്ട് സ്ഥാപനമായ ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യയില്‍ 25 വര്‍ഷം പൂര്‍ത്തിയാക്കി. ഇന്ത്യയിലെ മ്യൂച്വല്‍ ഫണ്ട് മേഖല സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുത്ത 1993 ല്‍ തന്നെ ഫ്രാങ്ക്ളിന്‍ മേഖലയില്‍ സജീവമായി. 25 വര്‍ഷം പൂര്‍ത്തിയാക്കിയ രാജ്യത്തെ ഏറ്റവും പഴക്കം ചെന്ന രണ്ട് മ്യൂച്വല്‍ ഫണ്ടുകള്‍ ഫ്രാങ്ക്ളിന്‍റേതാണ്. ഫ്രാങ്ക്ളിന്‍ ഇന്ത്യാ ബ്ലൂചിപ് ഫണ്ട്, ഫ്രാങ്ക്ളിന്‍ ഇന്ത്യ പ്രൈമാ ഫണ്ട് എന്നിവയാണത്. ഇന്ത്യന്‍ മ്യൂച്വല്‍ ഫണ്ട് മേഖലയില്‍ തങ്ങളുടേതായ ഇടം കണ്ടെത്തിയ സ്ഥാപനമാണ് ഫ്രാങ്ക്ളിന്‍ ഇന്ത്യ. 

രാജ്യത്തെ ഇടത്തരക്കാരുടെ വരുമാനത്തിലൂണ്ടായിക്കൊണ്ടിരിക്കുന്ന വര്‍ധന, സ്വര്‍ണം, റിയല്‍ എസ്റ്റേറ്റ് എന്നിവയില്‍ നിന്ന് ഓഹരി മേഖലയിലേക്കുളള നിക്ഷേപകരുടെ കടന്നുവരവിലെ വര്‍ധന, സമാന്തര സമ്പദ്‍വ്യവസ്ഥയുടെ പിന്നോട്ട് പോക്ക് എന്നിവ മൂലം ഇന്ത്യയിലെ അസറ്റ് മാനേജ്മെന്‍റ് മേഖല പുതിയ ഒരു കാലഘട്ടത്തിലേക്ക് കടക്കുകയാണെന്ന് ഫ്രാങ്ക്ളിന്‍ ടെംപിള്‍ടണ്‍ ഇന്ത്യയുടെ മാനേജിംഗ് ഡയറക്ടര്‍ വിവേക് കുട്‍വ അഭിപ്രായപ്പെടുന്നു.